ഡെൻവർ/യുഎസ്എ:വെളിപാട്പുസ്തകത്തെആസ്പദമാക്കി നിർമിച്ച ‘ദി അ പ്പോക്കാലിപ്സ് ഓഫ് സെൻ്റ് ജോൺ’ എന്ന ചിത്രം ആഗോള വ്യാപകമായി പ്രദർശനത്തിനെത്തുന്നു. ബൈബിളിലെ അവസാന പുസ്തകമായ വെളിപാടിൻ്റെ സന്ദേശം അത്യാധുനിക ദൃശ്യവിസ്മയങ്ങളിലൂടെയും ചരിത്രപരമായ ഉൾക്കാഴ്ചകളിലൂടെയും വെള്ളിത്തിരയിൽ എത്തിച്ചിരിക്കുകയാണ് സംവിധായകൻ സൈമൺ ഡെലാക്രെ. ലാറ്റിൻ അമേരിക്കയിൽ നേരത്തെ പുറത്തിറങ്ങിയ ചിത്രം ഇതി നോടകം തരംഗമായി മാറിയിട്ടുണ്ട്.
പുരാതനമായ ക്രൈസ്തവ രുപങ്ങളെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എ.ഡി 95-ൽ പത്മോസ് ദ്വീപിൽ വച്ച് വിശുദ്ധ യോഹന്നാൻ വെളിപാട് പുസ്തകം രചിക്കുന്നതിനെ ആധാരമാക്കി യാണ് കഥ വിവരിക്കുന്നത്.
വെളിപാട് പുസ്തകത്തിലെ ആദ്യ 11 അധ്യായങ്ങളാണ് ഈ ചിത്രത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഴ് സഭകൾക്കുള്ള കത്തുകൾ, ഏഴ് മുദ്രകൾ, ഏഴ് കാഹളങ്ങൾ, നാല് കുതിരപ്പടയാളികൾ തുടങ്ങിയ പ്രമേയങ്ങൾ ഇതിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നു. അർജൻ്റീനിയൻ നിർമാണ കമ്പനിയായ കാരവൽ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2,000 വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട പ്രവചനങ്ങൾ ഇന്നത്തെ ലോകസാഹചര്യങ്ങളുമായി എങ്ങനെ ബന്ധ പ്പെട്ടു കിടക്കുന്നു എന്ന് വിശദീകരിക്കുന്ന ചിത്രം വെളിപാട് പുസ്തകത്തിലെ പല പ്രതീ കങ്ങളുടെയും വ്യാഖ്യാനപരമായ ചിത്രീകരണത്തിലൂടെ ലോകാവസാനവുമായി ബന്ധപ്പെട്ട ക്രൈസ്തവ കാഴ്ചപ്പാടുകൾ പ്രേക്ഷകരിലേക്കെത്തിക്കുകയാണ്.

