തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെൻ്റർ വാർഷിക കൺവൻഷനും ദൈവികരോഗശാന്തി ശുശ്രൂഷയും ജനുവരി 22 മുതൽ 25 വരെ കറ്റോട് റ്റി.പി.എം കൺവെൻഷൻ ഗ്രൗണ്ടിൽ (റ്റി.കെ. റോഡിന് സമീപം) നടക്കും.
ജനുവരി 22 ന് വൈകിട്ട് 5.45 സുവിശേഷപ്ര സഗം ആരംഭിക്കും. എല്ലാ ദിവസവും വൈകിട്ട് 5.45 മുതൽ ഗാന ശുശ്രൂഷ, സുവിശേഷ പ്രസംവും, രോഗശാന്തി പ്രാർഥനയും നടക്കും.
സഭയുടെ പ്രധാന ശുശ്രൂഷകന്മാർ പ്രസംഗിക്കും
തിരുവല്ല പബ്ബിക് സ്റ്റേഡിയത്തിനു സമീപമുള്ള ആരാധന ഹാളിൽ വെള്ളി, ശനി ദിവസങ്ങളിൽ പകലത്തെ യോഗ ങ്ങൾ നടക്കും. രാവിലെ 7 മണി മുതൻ വേദപാഠം ക്ലാസ്സുകളും, 9.30 മുതൽ പൊതുയോഗവും, ഉച്ചകഴി ഞ്ഞ് 3 മണിക്ക് കാത്തിരിപ്പു യോഗവും രാത്രിയിൽ 10 മണി മുതൽ സ്പെഷ്യൽ പ്രാർത്ഥനയും 20 ശനി യാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ യുവജന സമ്മേളനവും നടക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് സംയു ക്ത സഭായോഗവും കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും. സീനിയർ സെൻ്റർ പാസ്റ്റർ കുഞ്ഞുമോൻ ജോർജ്ജ്, അസി. സെൻ്റർ പാസ്റ്റർ പി. എം. സാബു എന്നിവർ നേതൃത്വം നൽകും. ഫോൺ: 0469 2602560, 2605560 തിരുവല്ല സഭാ ഹാൾ, കൺവെൻഷൻ ഗ്രൗണ്ട് കറ്റോട് ഫോൺ. 0469 2618355

