പി. എസ്. ചെറിയാൻ
പൊതുപ്രവർത്തനത്തിൻ്റെ വഴികളിൽ എനിക്കു പ്രകാശഗോ പുരമായി നിൽക്കുന്നത് ക്രിസ്‌തുവിൻ്റെ വചനങ്ങൾ ആണെന്ന് പ്ര തിപക്ഷ നേതാവ് വി.ഡി.സതീശൻ. കുമ്പനാട് കൺവെൻഷൻ നാ ലാം ദിനം വൈകുന്നേരം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ത്യാ പെന്തെക്കോസ്‌ത് ദൈവസഭയുടെ 20 ആമത് കൺവൻ ഷനിൽ എന്നെ ക്ഷണിച്ചതിന് ഞാൻ ആദ്യമായി നന്ദി പറയുന്നു. ദൈവമക്കളോട് സംസാരിക്കുവാൻ ഒരു അവസരം തന്നതിന് ദൈ വസഭയുടെ നേതൃത്വത്തോട് ഞാൻ എന്നും നന്ദിയുള്ളവൻ ആയി രിക്കും. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഒരുപാട് സ്വാ ധീനിച്ചിട്ടുള്ളതാണ് വിശുദ്ധ വേദപുസ്‌തകം എന്ന് പറയാൻ എനി ക്ക് യാതൊരു മടിയുമില്ല. നല്ല ഒരു പൊതുപ്രവർത്തകനാകണം എ ന്ന എന്റെ ആഗ്രഹത്തിൻ്റെ വഴിയിൽ പ്രകാശഗോപുരമായി നിൽക്കു ന്നത് ക്രിസ്തുവിൻ്റെ മാർഗ്ഗങ്ങളും ക്രിസ്‌തുവിൻ്റെ വചനങ്ങളുമാണ്.
നമുക്കറിയാം, മരുഭൂമിയിൽ 40 ദിവസം സാത്താന്റെ പരീക്ഷണ ങ്ങൾക്ക് വിധേയമായി വിജയം വരിച്ചു പുറത്തിറങ്ങിയ യേശുക്രിസ് തുവാണ് ഈ പാപനാശനത്തിനുവേണ്ടി നമ്മുടെ ഈ ലോകത്തെ മുഴുവൻ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കൃത്യമായ വാക്കുകൾ പറഞ്ഞത്. അതാണ് ഈ കൺവൻഷൻ്റെ ഏറ്റവും പ്രധാനപ്പെട്ട സ ന്ദേശം. സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുകയാൽ നിങ്ങൾ മാനസാന്ത രപ്പെടുവിൻ എന്നാണ് യേശു പറഞ്ഞത്.
ഗലീലിയ കടപ്പുറത്തുനിന്ന് തൻ്റെ ശിഷ്യന്മാരോടൊപ്പം മറ്റു സ്ഥ ലങ്ങളിലേക്ക് യാത്ര ചെയ്‌ത് ജനങ്ങളുമായി ആശയവിനിമയം ന ടത്തി നിരന്തരമായി അദ്ദേഹത്തിൻ്റെ വചനങ്ങൾക്ക് വ്യക്തത വരു ത്തിക്കൊണ്ടിരുന്നു. നമ്മുടെ രക്ഷിതാവായ ദൈവത്തോട് മനു ഷ്യൻ നടത്തുന്ന ആശയവിനിമയത്തിൻ്റെ അടയാളമാണ് പ്രാർത്ഥ ന എന്ന് യേശു പറഞ്ഞു. പ്രാർത്ഥന ഇന്ന് ലോകത്തിന്റെ ശക്തിയാ ണ്. തീക്ഷ്‌ണമായ പ്രാർത്ഥനകൾ ഉയരുമ്പോഴാണ് ദൈവത്തിന്റെ നിയോഗം ഭൂമിയിൽ നടപ്പാക്കപ്പെടുന്നത്. അങ്ങനെ തീക്ഷ്ണമായ പ്രാർത്ഥന നടത്തുന്ന ദൈവമക്കളുടെ സമൂഹമാണ് ഇന്ത്യാ പെന്തെ ക്കോസ്ത് ദൈവസഭ എന്ന് അഭിമാനത്തോടുകൂടി ഈ വേദിയിൽ നിന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിൻ്റെ നാമം കൂടുതൽ വിശുദ്ധീകരിക്കപ്പെടേണമേ, നിൻ്റെ രാജ്യം വരേണമേ’ എന്നാണ് വ ചനം. അതുതന്നെയാണ് ഈ കൺവൻഷൻ്റെ തീം. ആളുകൾ പല ചോദ്യം ചോദിക്കും, നിൻ്റെ രാജ്യം എവിടെയാണ് വരേണ്ടത് ? ന മ്മുടെ ഹ്യദയത്തിലാണോ? അതോ നമ്മുടെ സഭയിൽ ആണോ? അ തോ സ്വർഗ്ഗരാജ്യത്തിൽ ആണോ? ലൂക്കൊസിൻ്റെ സുവിശേഷ ത്തിൽ അതിന് കൃത്യമായ മറുപടി പറയുന്നുണ്ട്. അവൻ അവരോ ട് പറഞ്ഞു, ഞാൻ മറ്റുള്ള പട്ടണങ്ങളിൽകൂടെ പോയി സുവിശേഷി ക്കേണ്ടതാകുന്നു. കാരണം, എന്നെ അതിനുവേണ്ടിയാണ് അയച്ചി രിക്കുന്നത്. എന്റെ പിതാവ് എന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം അ താണ്. അതായത്, ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്നതാണ് സ്വർഗ്ഗരാജ്യം. ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് മാത്രം കിടക്കു ന്നതല്ല ദൈവരാജ്യം.
ബൈബിളിലെ പ്രധാനപ്പെട്ട നാല് സുവിശേഷങ്ങളിൽ വളരെ വ്യക്തമായി അത് വിശദീകരിക്കുന്നുണ്ട്. മത്തായിയുടെ സുവിശേ ഷത്തിൽ സ്വർഗ്ഗരാജ്യം എന്താണെന്ന് വിശദീകരിക്കുന്നു. മർക്കൊ സിന്റെ സുവിശേഷത്തിൽ ദൈവരാജ്യത്തിലെ ക്രിസ്‌തു ആരാണ് എന്ന് വിശദീകരിക്കുന്നു. ലൂക്കൊസിൻ്റെ സുവിശേഷത്തിൽ ദൈവ രാജ്യത്തിൽ ക്രിസ്തുവിൻ്റെ മാനവികത എന്താണെന്ന് പറയുന്നു. അവസാനത്തെ സുവിശേഷമായ യോഹന്നാൻ്റെ സുവിശേഷത്തിൽ പറയുന്നത്, എങ്ങനെയാണ് ജീവിതം ആഘോഷിക്കപ്പെടേണ്ടത് എ ന്നാണ്.
ഞാൻ ലോകപ്രശസ്‌ത ചിന്തകനും ശുശ്രൂഷകനും സുവിശേഷ കനുമായ ടോണി ജോൺസ് എഴുതിയ ഒരു കഥ വായിച്ചിട്ടുണ്ട്. ഹ്യ ദയസ്‌പർശിയായ ഒരു കഥയാണത്. ഇന്നത്തെ സോവിയറ്റ് യൂണി യൻ പിരിയുന്നതിനു മുമ്പുള്ള പഴയ റഷ്യയിൽ ഒരു ഗ്രാമത്തിൽ
സർക്കാർ കൊടുത്ത ഒരു ഇടി ഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടത്തിൽ ഒരു അമ്മയും കൊ ച്ചുമകളും താമസിച്ചിരുന്നു. ഭൂക മ്പം ഉണ്ടായപ്പോൾ കെട്ടിടങ്ങളെ ല്ലാം തകർന്നുവീണു. ഒരുപാട് ആ ളുകൾ മരിച്ചു. ഭൂകമ്പത്തിന്റെ കെ ടുതികൾക്കിടയിൽ, ഇടിഞ്ഞുവീ ണ കെട്ടിടങ്ങൾക്കിടയിൽ അമ്മ യും മകളും പെട്ടുപോയി. മകൾ ക്ക് പരിക്കൊന്നും പറ്റിയില്ല. അമ്മ യ്ക്ക് ഈ വലിയ ഭാരം വീണു കി ടക്കുന്നതു കൊണ്ട് എഴുന്നേൽ ക്കാൻ വയ്യ.
ആദ്യത്തെ ദിവസം രക്ഷാപ്ര വർത്തകരാരും എത്തിയില്ല. അമ്മ നോക്കുമ്പോൾ കുഞ്ഞ് തളർന്നി രിക്കുകയാണ്. രണ്ടാമത്തെ ദിവ സവും അമ്മയ്ക്ക് എഴുന്നേൽ ക്കാൻ പറ്റുന്നില്ല. രണ്ടാം ദിവസം നോക്കുമ്പോൾ കുഞ്ഞ് നിർജലീ കരണം വന്ന് തളർന്ന് അവശയാ യിരിക്കുന്നു. രണ്ടാമത്തെ ദിവസ വും രക്ഷാപ്രവർത്തകരാരും വ ന്നില്ല. മൂന്നാമത്തെ ദിവസവും ഉ ച്ചവരെയും ഒരു രക്ഷാപ്രവർത്തക രും വന്നില്ല. അമ്മ നോക്കുമ്പോൾ തൊട്ടടുത്ത് ഒരു ചില്ല്കഷണം കി ടക്കുന്നു.അമ്മ അത് കൈകൊണ്ട് എടുത്ത് തന്റെ വലതു കൈയിൽ ഒരു മുറിവുണ്ടാക്കി. ആ മുറിവിൽ നിന്ന് വരുന്ന ചോര കുഞ്ഞിൻ്റെ ചുണ്ടിൽ മുട്ടിച്ചു. ആ ചോര പതി യെ കുഞ്ഞിന്റെ ചുണ്ടിൽ വീണ് നിർജലീകരണത്തിൽ നിന്ന് ആ കുഞ്ഞ് മോചിതയായി. വൈകു ന്നേരം രക്ഷാപ്രവർത്തകർ എ ത്തി എത്തിയപ്പോൾ അമ്മ മരിച്ചി രുന്നു. കുഞ്ഞ് ജീവനോടെ ഇരി ക്കുകയായിരുന്നു. അമ്മയുടെ ചോരയിൽ നിന്നാണ് കുഞ്ഞ് ഉ യർന്നത്. ഇത് മക്കളെ വീണ്ടെടു ക്കാൻ വേണ്ടിയിട്ടാണ്, മക്കളെ വീ ണ്ടെടുക്കാൻ വേണ്ടിയുള്ള പ്രവർ ത്തനം കൂടിയാണിത്. എല്ലാവരെ യും തിരിച്ചുകൊണ്ടുവരാൻ, മനു ഷ്യന്റെ അധർമ്മങ്ങളെയും പാപ കർമ്മങ്ങളെയും അതിജീവിച്ചു കൊണ്ട് സ്നേഹത്തിന്റെ രാജ്യം നമ്മുടെ നാട്ടിൽ കെട്ടിപ്പടുക്കുന്ന തിനു വേണ്ടിയുള്ള ശ്രമമാണ് ന മ്മൾ എപ്പോഴും നടത്തിക്കൊണ്ടി രിക്കുന്നത്. അതിനുള്ള തീക്ഷ്ണമായ യത്നത്തിന്റെ ഭാഗമായിട്ട് കൂ ടെയാണ് ഞാൻ ഈ കൺവൻഷ നേയും നോക്കിക്കാണുന്നത്.
ഇന്ന് വളരെ ദുഃഖകരമായ സാ ഹചര്യങ്ങളിലൂടെ നമ്മുടെ നാട് നീങ്ങിക്കൊണ്ടിരിക്കുന്നു. വിദ്വേ ഷത്തിന്റെയും വെറുപ്പിന്റെയും വി ത്തുകൾ പാകാൻ ആളുകൾ ശ്രമി ക്കുന്നു. കഴിഞ്ഞ കോവിഡുകാല ത്ത് ഇന്ത്യയിൽ ആക്രമിക്കപ്പെട്ടത് 400 ദൈവാലയങ്ങളാണ്. പെന്തെ ക്കോസ്ത് സഭകളുടെ ദൈവാലയ ങ്ങളാണ് ഏറ്റവും കൂടുതൽ ആക മിക്കപ്പെട്ടത്. ആ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകളെ നമ്മുടെ മനസ്സിൽ നിന്ന് അകറ്റ ണം. സ്നേഹത്തിന്റെ വിത്തുകൾ പാകാൻ നമുക്ക് കഴിയണം.
നമ്മുടെ ഈ മതേതര രാജ്യ ത്ത് എല്ലാവർക്കും ജീവിക്കുവാനു ള്ള അവകാശം ഉണ്ട്. ആർട്ടിക്കിൾ 21 പറയുന്നത്, ജീവിക്കുവാൻ എ ല്ലാവർക്കും ഉള്ള അവകാശത്തെ പ്പറ്റിയാണ്. അത് വെറും ജീവിക്കു വാനുള്ള അവകാശമായി ഞാൻ കരുതുന്നില്ല. ആത്മാഭിമാനത്തോ ടെ ഈ നാട്ടിൽ ജീവിക്കാനുള്ള അവകാശമാണ് നമുക്കുള്ളത്. എ ല്ലാവർക്കും തുല്യമായ അവകാശ ങ്ങളുള്ള ഒരു രാജ്യത്ത് മതേതര ത്വം എന്നു പറഞ്ഞാൽ പാശ്ചാത്യ രാജ്യങ്ങളിലെ മതേതരത്വം അല്ല ഇന്ത്യയിലെ മതേതരത്വം. പാശ്ചാ ത്യ രാജ്യങ്ങളിലെ മതേതരത്വം മതനിരാസമാണ്. ഇന്ത്യയി ലെ മതേതരത്വം എല്ലാ മതങ്ങളെ യും ചേർത്തുപിടിക്കുന്നതാണ്.
എല്ലാവർക്കും അവരവരുടെ മതങ്ങളിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം, അത് പ്രചരിപ്പിക്കു വാനുള്ള സ്വാതന്ത്ര്യം ഉണ്ട് ഞാൻ ഹിന്ദുമത വിശ്വാസിയായ ഒ രാളാണ്. ക്ഷേത്ര ആരാധനയിൽ വിശ്വസിക്കുന്ന ഒരാളാണ്. പക്ഷേ, അതിൽ വിശ്വസിക്കുമ്പോൾത്ത ന്നെ എന്റെ സഹോദര മതത്തിൽ പ്പെട്ട ഒരാളുടെ നേർക്ക് അനാവ ശ്യമായി ഒരാൾ കൈ ചൂണ്ടിയാൽ അയാളെ സംരക്ഷിക്കുവാൻ അ യാളെക്കാൾ ശക്തിയോടെ ഞാൻ നിൽക്കുമ്പോഴാണ് ഇന്ത്യയുടെ മ തേതരത്വം അർത്ഥപൂർണ്ണമാകു ന്നത്.
എനിക്ക് ഈ സമൂഹത്തോട് പറയാനുള്ള വാക്ക് അതാണ്. കൂ ടെയുണ്ടാകും ഞങ്ങൾ.”
(2023 ജനുവരി മരുപ്പച്ച )

