ഞാൻ എല്ലാ ദിവസവും ഒരു പേജ് എങ്കിലും ബൈബിൾ വായിക്കാറുണ്ട്. അതിൽ എന്നെ അത്ഭുതപ്പെടുത്താറുള്ളത്,എന്റെ ധർമ്മ സങ്കടങ്ങൾ, എന്റെ വിഷമങ്ങൾ,എന്റെ ഉത്കണ്ഠകൾ, എന്റെ പരാതികൾ, എന്റെ പരിഭവങ്ങൾ. അതിൽ എല്ലാം ഏതെങ്കിലും തരത്തിൽ എനിക്കൊരു പരിഹാരം ഞാൻ വായിക്കുന്ന ഒരു പേജിൽ നിന്നോ ഒരു ഖണ്ഡികയിൽ നിന്നോ തരാറുണ്ട്.
ഞങ്ങളൊക്കെ രാഷ്ട്രീയക്കാരായതുകൊണ്ട് ആരും സാധാരണ പറഞ്ഞാൽ അത് വിശ്വസിക്കില്ല.നമ്മൾ പറയുന്നത് നമ്മൾ ഓരോ വേദിയിൽ വന്ന് ഓരോ വേദിയുടെ സൗകര്യത്തിനുവേണ്ടി സംസാരിക്കുകയാണെന്നാണ് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ആളുകളാണ്ഞങ്ങൾ എല്ലാവരും. പ്രതിപക്ഷ നേതാവായപ്പോൾ ഞാൻ പെട്ടെന്ന്, എന്താ ചെയ്യേണ്ടത് എങ്ങനെയാണ് ചെയ്യേണ്ടത് എങ്ങനെയായിരിക്കണം, എന്തായിരിക്കണം സമീപനം. ഞാൻ ഗവൺമെന്റിന്റെ ഭാഗമല്ല.എന്നാൽ ഗവൺമെന്റിന്റെ ഭാഗമാണ്. സൂക്ഷ്മ പരിശോധന നടത്തേണ്ട ആളാണ്. ഞാനിതൊക്കെ ആലോചിച്ചിട്ടാണന്നു കിടന്നത് . പിറ്റേദിവസം രാവിലെ വായിച്ച ഭാഗം ശലോമോന്റെ പ്രാർത്ഥനയാണ് . സോളമൻ രാജാവിന്റെ ദൈവത്തോടുള്ള പ്രാർത്ഥന. എന്താണ്അതിൽ പറയുന്നത്.എനിക്ക് ധനവും വേണ്ട പ്രശസ്തിയും വേണ്ട. നിന്റെ പ്രജകളെ നടത്തിക്കൊണ്ടുപോകാനുള്ള ജ്ഞാനം മതിയെന്നാണ്.വിസ്ഡം മതിയെന്ന്. പിന്നെ ഞാൻ ഇപ്പോഴും പ്രാർത്ഥിക്കുന്നത് അത് തന്നെയാണ്. വേറൊന്നും വേണ്ട ധനവും വേണ്ട പ്രശസ്തിയും വേണ്ട. നിന്റെ പ്രജകളെ,നിന്റെ പ്രജകളാണ്. അവരെ നടത്തിക്കൊണ്ടു പോകാൻ വേണ്ടിയുള്ള ജ്ഞാനം മാത്രം മതി എന്നാണ്. എല്ലാത്തിനും നമുക്ക് വിശുദ്ധ ഗ്രന്ഥത്തിലും ആ ക്രൈസ്തവ ദർശനത്തിലും എല്ലാത്തിനും മറുപടിയുണ്ട്. തളർന്നു പോകില്ല, പിന്തിരിഞ്ഞോടില്ല, ആത്മഹത്യ ചെയ്യില്ല. ഒരു യോദ്ധാവിനെ പോലെ അവൻ കൂടെയുണ്ട് എന്നുള്ള ആത്മവിശ്വാസം.

