ടൊറൊന്റോ: ഒന്റാറിയോ സീയോൻ ഗോസ്പൽ അസംബ്ലിയുടെ സീനിയർ പാസ്റ്ററായി റവ.ഡോ. ബെഞ്ചി മാത്യു നിയമിതനായി.
ജൂൺ ഒന്നിന് സഭയുടെ ചുമതലയേറ്റു.
മുംബൈ ഗോരേഗാവിലെ ചർച്ച് ഓഫ് ഗോഡിൻ്റെ പാസ്റ്ററായും ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയണിൽ ഒരു ഓർഡിനൈഡ് ബിഷപ്പായും സേവനമനുഷ്ഠിച്ച പാസ്റ്റർ ബെഞ്ചി മാത്യു മുംബൈയിലെ മഹനേയിം ബൈബിൾ കോളേജിന്റെ കൗൺസിൽ അംഗവും പ്രിൻസിപ്പാളുമാണ്.
ദൈവശാസ്ത്രത്തിൽ മാസ്റ്റർ ഓഫ് ഡിവിനിറ്റി (എം.ഡി.വി.), ഡോക്ർ ഓഫ് മിനിസ്ട്രി (ഡി.മിൻ.) എന്നിവ നേടിയിട്ടുണ്ട്.

2005 മുതൽ സഭാ സേവനത്തിലും അധ്യാപന ശുശ്രൂഷയിലും വ്യാപൃതനാണ്.
ഭാര്യ: സന്ധ്യ. മക്കൾ: ജെഫ്രി, ജാനിസ്.
Zion Gospel Assembly 244 Brockport Dr, Etobicoke, ON M9W 6X9, Toronto, Canada

