ചരിത്രത്തിലാദ്യമായി അമേരിക്കയ്ക്ക് പുറത്തുനിന്നുള്ളവർ വേൾഡ് മിഷൻസ് തലപ്പത്തേയ്ക്ക്
പാസ്റ്റർ ഷാജി ഇടുക്കി
ഓർലാൻ്റോ : ചർച്ച് ഓഫ് ഗോഡിനെ സംബന്ധിച്ചിടത്തോളം ഇന്ന് ചരിത്രപ്രധാനമായ ഒരു നിമിഷത്തിനാണ് ഇന്ന് ജനറൽ അസംബ്ലി സാക്ഷ്യം വഹിച്ചത്. ‘വേൾഡ് മിഷൻസ്’ ഡയറക്ടറായി റവ. ഡോ. ഡേവിഡ് രെമേസീസും അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കാൻ റവ. ഇഷ്മയയിൽ പ്രിൻസ് ചാൾസും അമേരിക്കയ്ക്ക് പുറത്തുള്ള രണ്ടുപേരെ ജനറൽ കൗൺസിൽ നാമനിർദ്ദേശം ചെയ്തു. വെള്ളിയാഴ്ച നടക്കുന്ന ജനറൽ അസംബ്ലിയിൽ ഇതിന്മേൽ വോട്ടെടുപ്പ് നടക്കും.

