തിരുവല്ല: ലോകമെമ്പാടുമുള്ള ഏവരുടെയും, പ്രത്യേകിച്ച് മലയാളികളുടെയും ഹൃദയങ്ങളിലും നിറഞ്ഞുനിൽക്കുന്ന നിരവധി ആത്മീയ ഗാനങ്ങൾ സമ്മാനിച്ച അനുഗ്രഹീതനായ ഗാനരചയിതാവും, സുവിശേഷകനുമാണ് ഗോസ്പൽ ട്യൂണേഴ്സ് ഡയറക്ടറായിരുന്ന ഇവാ. ജെ. വി.പീറ്റർ. ആത്മീയ സംഗീതത്തിലൂടെ ദൈവവചനം പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം ആരംഭിച്ച സംഗീത കൂട്ടായ്മയാണ് ‘ഗോസ്പൽ ട്യൂണേഴ്സ് ‘. തലമുറകളിലൂടെ സംഗീതത്തിന്റെ സ്നേഹം പകർന്നു നൽകിയ ജെ. വി.പീറ്ററും അദ്ദേഹത്തിന്റെ പ്രിയ മകൻ സാങ്കിയും… അവരുടെ വേർപാട് സംഗീത ലോകത്തിന് വലിയൊരു നഷ്ടമാണ് : ഗുഡ്ന്യൂസ് സംസ്ഥാന കോർഡിനേറ്റർ ഈശോ ജേക്കബ് കല്ലുമല ഓർമിപ്പിച്ചു.
തിരുവല്ല നവജീവോദയം ഓഡിറ്റോറിയത്തിൽ ഒക്ടോബർ 11-ന് 'ഗോസ്പൽ ട്യൂണേഴ്സ് മ്യൂസിഷ്യൻസ്' സംഘടിപ്പിച്ച സംഗീതാജ്ഞലിയിൽ ആമുഖ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നിർമ്മല പീറ്റർ, നിനോ പീറ്റർ, സാം ജോർജ്, സാം കുഴിക്കാല, ജോൺസൻ,ജുബിൻ ജേക്കബ്, ജിജി സാം, പ്രെസി എന്നിവർ സംഗീതങ്ങളാലപിച്ചു. ലാൽ പ്രസാദ്, കൊച്ചുമോൻ, ആമോസ്, സന്തോഷ്, സജി, സണ്ണി,വിനോദ്, റോയി പീറ്റർ, ജോയി,ബിനു എന്നിവരടങ്ങിയ ഓർക്കസ്ട്രേഷൻ ടീമാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്.
വാർത്ത :ബിന്നി മാത്യു

