ആറന്മുള: ആറന്മുളയിൽ എയർപോർട്ട് ഉണ്ടാക്കിയിട്ടേ ജീവൻ എടുക്കാവൂ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്ന് എബ്രഹാം കല മണ്ണിൽ.
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എബ്രഹാം കലമണ്ണിൽ.
“ഞാൻ ഇതുകൊണ്ടല്ലാതെ ഇവിടെ നിന്ന് പറന്ന് എവിടെങ്കിലും ഒരു സ്ഥലത്ത് ചെല്ലാതെ എന്റെ ദൈവം എന്റെ കഴുത്തിനു ജീവൻ കളയല്ലേ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്. അതാണ് എന്റെ ആഗ്രഹം”.
? ഇപ്പോൾ അങ്ങയുടെ ഒരു ആത്മവിശ്വാസമൊക്കെ..
എന്റെ ആത്മവിശ്വാസത്തിന് കാര്യമില്ല. 15 കൊല്ലം മുമ്പ് ഞാൻ അവിടെ ഇറങ്ങിയ പൈലറ്റിനെ പൊക്കി കെട്ടിപിടിച്ചത് നിങ്ങളൊന്ന് കാണണം വല്ലപ്പോഴും. 2005 ൽ ചള്ളക്കുഴിക്കകത്ത് മധുരയിൽ നിന്ന് പറന്ന് ആറന്മുളയിൽ വിമാനം ഇറങ്ങിയപ്പോൾ ഞാൻ പൈലറ്റിനെ കെട്ടിപ്പിടിച്ചു. കാരണം തൊണ്ടിട്ടു പുകച്ചാണ് ഞങ്ങൾ ആ കാലത്ത് സിഗ്നൽ കൊടുത്തത്. അന്നത്തെ കാലത്ത് അതേ ഉള്ളൂ. അന്ന് ഞങ്ങൾ കൊണ്ടത് ആവേശം അല്ലേ. ആവേശം ഇല്ലാഞ്ഞിട്ടാണോ നിങ്ങൾ വിളിച്ചിട്ട് ഓടി വന്നത്. ആവേശം ഇല്ലാഞ്ഞിട്ടാണോ ഇത്രയും പ്ലെയിൻ ഒക്കെ ഇവിടെ ഇട്ടേക്കുന്നത്. എന്തിനാ ഇതിട്ടേക്കുന്നത്. കാശുണ്ടാക്കാൻ മാത്രമല്ല. ഇത് സമൂഹത്തിന് ആവശ്യമായ ഒരു എഡ്യൂക്കേഷൻ ആണ്.

? അങ്ങ് മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞു യുഡിഎഫ് സർക്കാരിൽ പ്രതീക്ഷയുണ്ടെന്ന്. ആ പ്രതീക്ഷ ഇപ്പോഴും ഉണ്ടോ
എനിക്കെന്നും പ്രതീക്ഷയുണ്ട്. ഞാൻ യുഡിഎഫ് കാരനല്ലേ.ഞാൻ കേരള കോൺഗ്രസ് പാർട്ടിയുടെ പാർലമെന്ററി മെമ്പറാണ്. അല്ലാതെ കൊച്ചാളല്ല.
? അങ്ങേയ്ക്ക് സർക്കാരിൽ നിന്നും, ആരുടെ കയ്യിൽ നിന്നും എന്തെങ്കിലും ഉറപ്പു കിട്ടിയിട്ടുണ്ടോ
ഞാൻ അങ്ങനെ ചോദിച്ചില്ലല്ലോ.ചോദിച്ചിട്ടാണോ കിട്ടേണ്ടത്. ഞാൻ ചോദിച്ചിട്ട് വേണ്ടേ എനിക്ക് ഉറപ്പു തരാൻ.ഞാൻ ചോദിച്ചിട്ടില്ല. ചോദിക്കാൻ പോകുന്നുമില്ല. അവർക്ക് ആവശ്യമുണ്ടെങ്കിൽ ഇങ്ങോട്ട് വരുമല്ലോ. ഒരു എയർപോർട്ട് വേണമെന്ന് ഗവൺമെന്റ് അല്ലേ പറയേണ്ടത് ഞാനാണോ പറയേണ്ടത്. അതൊക്കെ വളരെ തെറ്റായ കാര്യമാണ്.
? എംപി അങ്ങയെ തള്ളാതെ ആണ് സംസാരിച്ചത്. പ്രതികരിക്കാൻ തയ്യാറായി. എന്നാൽ എം എൽ എ അബിൻവർക്കി പ്രതികരിക്കാൻ പോലും തയ്യാറാകുന്നുണ്ടോ
കാരണം പറയാം. എം പി ക്ക് കേരളത്തിന്റെ അല്ല പത്തനംതിട്ട ജില്ലയുടെ പൾസ് അറിയാവുന്നതാണ്. അദ്ദേഹം മൂന്നുപ്രാവശ്യം ജയിച്ചു.ഇനിയും ജയിക്കും എവിടെ നിന്നാലും.പത്തനംതിട്ട പൾസ് അറിയാവുന്ന എംപിയാണ് പ്രതിനിധീകരിക്കുന്നത്. പാവം.ഇന്നലെ വന്നു.അബിൻ വർക്കിയോട് ചോദിച്ചാൽ അദ്ദേഹം ഓടി പോകുന്നവനാണ്. അദ്ദേഹം ബുദ്ധിമാനാണ്. അദ്ദേഹം അറിഞ്ഞില്ല, കേട്ടില്ല. വരട്ടന്നേ.സമയമാകുമ്പോൾ എംഎൽഎ എന്തായാലും ചോദിക്കുമല്ലോ. അന്നേരം പറയും.അല്ലാതെ ഇപ്പൊ എന്തിനാ ചാടി കയറി പറയുന്നത്.
?ആറന്മുളയിൽ ഡ്രോൺ സർവ്വേ നടത്തിയിട്ടില്ല എന്നു പറയുന്നത്
നടത്തുമെന്ന് പറയുന്നതാണ് യഥാർത്ഥ അർത്ഥം. നടത്തിയെന്ന് പറയുന്നതിനേക്കാട്ടിലും നടത്തും എന്നു പറയുന്നതാണ്. കല്യാണം ഉറച്ചു പിന്നെ എന്നാ കല്യാണം എന്ന് പറയുന്നത് പോലെ. ഉറച്ചാൽ കല്യാണം മുന്നോട്ടു പോകുമല്ലോ. ഉറച്ചന്നല്ലേ പറഞ്ഞിട്ടുള്ളൂ എത്രയോ കല്യാണം ഉറച്ചിട്ട് മാറിപ്പോകുന്നുണ്ട്.
? ഈ കല്യാണം മുടങ്ങുമോ
ചെറുക്കനും പെണ്ണിനും ഇഷ്ടമല്ലെങ്കിൽ കല്യാണം മുടങ്ങുമല്ലോ…..
ഇതെല്ലാം ഗവൺമെന്റ് നിശ്ചയിക്കട്ടെ.
? ഇനിയും വരും ദിവസങ്ങളിൽ ഡ്രോൺ സർവ്വേ നടത്തുമോ
ഞാൻ നടത്താൻ പോകുന്നില്ല. എനിക്കതിന് ആവശ്യവുമില്ല. എന്റെ സ്ഥലത്ത് എയർക്രാഫ്റ്റ് മെയിന്റനൻസ് നടത്താനും ഫ്ലയിങ് ക്ലബ്ബ് നടത്താനും ഒരു എയർ സ്ട്രിപ്പ് ഉണ്ടാക്കാനും എന്തൊക്കെ ഡിജിസി പറയുന്നത് അതൊക്കെ ഞാൻ ചെയ്യും. ഡ്രോൺ സർവ്വേകൊണ്ടുവരാൻ അവർ പറഞ്ഞാൽ ചെയ്യും. ഡ്രോൺസർവേ എടുത്ത് ഒരു സ്കെച്ച് കൊടുക്കാൻ പറയുമ്പോൾ ഞാൻ കൊടുക്കും. അല്ലാതെ ഞാൻ ചാടിക്കേറി ഒന്നും ചെയ്യില്ല.
? കോളേജിന് ഒരു എയർ സ്ട്രിപ്പ് എന്ന നിലയ്ക്ക് മുന്നോട്ടു പോകുമോ
പോകും. കണിശമായിട്ട് മുന്നോട്ടു പോകും.
ചെറുവിമാനങ്ങൾക്ക് ഇന്ന് വലിയൊരു പരിതാപകരമായ കാര്യം, ഒരു കൊച്ചു വിമാനം മേടിക്കാൻ കഴിവുള്ള ധാരാളം കേരളീയർ ഇന്ന് കേരളത്തിലുണ്ട്. മുത്തൂറ്റ്, ജോയ് ആലുക്കാസ് ഇങ്ങനെ ഒരുപാട് പേർ. അവർക്കൊക്കെ മേടിക്കണമെന്നുണ്ട്.അവർ എന്നെ സമീപിച്ചു. ‘അച്ചായൻ ഒരു ചെറിയ എയർസ്ട്രിപ്പ് ഉണ്ടാക്കിത്തന്നാൽ ഞങ്ങൾ ഇവിടെ പറന്ന് ഇറങ്ങാമെന്നു പറഞ്ഞു’. ഞാൻ പറഞ്ഞു ; നോക്കട്ടെ. എയർ സ്ട്രിപ്പ്എന്ന് പറഞ്ഞാൽ മാത്രം കുറച്ചേറെ ഇൻവെസ്റ്റ്മെന്റ് ഉണ്ട്. അപ്പോൾ അവർ കുറച്ചു പണമൊക്കെ തരാം എന്ന് പറഞ്ഞു പക്ഷേ മധ്യതിരുവാതാകുറിൽ ഇന്ന് ഒരു എയർ സ്ട്രിപ്പ്പോലുമില്ല. ഞങ്ങൾ അതിനല്ലയോ ഹെലികോപ്റ്റർ ഇറക്കിയത്. ഹെലികോപ്റ്റർ സർവീസ് കൊടുത്തു കേരളത്തിൽ.പിന്നെ ഹെലികോപ്റ്റർ വെരി കോസ്റ്റലി ആണ്. എല്ലാവർക്കും അതിൽ യാത്ര ചെയ്യാൻ പറ്റാത്തതാണ്. ഒരു ഹെലികോപ്റ്ററിൽ ഒരു മണിക്കൂർ യാത്ര ചെയ്യണമെങ്കിൽ 75000 രൂപയാകും. അതിൽ നാല് പേരെ പോകാൻ പറ്റുള്ളൂ. അതുകൊണ്ടാണ്.അല്ലെങ്കിൽ ഹെലികോപ്റ്റർ കൊണ്ടു വരാൻ ഒരു പ്രയാസവുമില്ല.

