തിരുവല്ല:ബിഷപ്പ് ഡോ ടി.സി ചെറിയാൻ്റെ തിരുവല്ല മഞ്ഞാടിയിലെ ബിഷപ്പ് ഹൗസും 17.5 സെൻ്റ് വസ്തുവും അദ്ദേഹത്തിൻ്റെ ആഗ്രഹ പ്രകാരം സഭയ്ക്ക് നൽകി

ഗൾഫ് ഇടവകകൾ സംയുക്തമായാണ് പ്രസ്തുത വസ്തു ബിഷപ് ഡോ. ടി സി .ചെറിയാൻ്റെ പേരിൽ വാങ്ങി നൽകിയതും,ബിഷപ്പ് ഹൗസ് നിർമ്മിച്ച് നൽകിയതും. ഇതിനോടനുബന്ധിച്ച് നടന്ന പ്രാർത്ഥനാ ചടങ്ങിൽ ഗൾഫ് മേഖയിലെ മുൻകാലാ പ്രവത്തകരും ബിഷപ്പിൻ്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ള വിശ്വാസ സമൂഹവും സഭാ ഭാരവാഹികളും പങ്കെടുത്തു.സഭാ സെക്രട്ടറി റവ.സജി മാത്യു അധ്യക്ഷത വഹിച്ചു. പ്രിസൈഡിംഗ് ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ മുഖ്യ സന്ദേശം നൽകി. ബിഷപ്പ് ഡോ. ടി.സി. . സഭാ ട്രഷറർ റവ.സജി ഏബ്രഹാമിന് ഇതു സംബന്ധിച്ച രേഖകൾ കൈമാറി. സിഎസ്ഐ ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്, പ്രതിനിധി സഭാ അധ്യക്ഷൻ റവ. ഡോ.ജോൺ മാത്യു, ഉപാധ്യക്ഷൻ കെ.ഒ.രാജുക്കുട്ടി, ഡയോസിഷൻ സെക്രട്ടറി റവ.ജോർജ് ജോസഫ്,കെ.എം. ചെറിയാൻ,ജോർജ് ചെറിയാൻ(കൊച്ചുമോൻ ) തുടങ്ങിയവർ സംബന്ധിച്ചു.

