പഞ്ചാബ്: ബട്ടാലയിൽ പാസ്റ്റർ ബൽവിന്ദർ അതിദാരുണമായി കൊലചെയ്യപ്പെട്ടു.
ഒക്ടോബർ 8 ന് ബറ്റാലയിലെ ഗാന്ധി ക്യാമ്പ് പ്രദേശത്താണ് പാസ്റ്റർ ബൽവിന്ദർ പാൽ കൊല്ലപ്പെട്ടത്.
പാസ്റ്റർ ബൽവിന്ദർ പാൽ സ്വന്തം വീടിനുള്ളിൽ തന്നെയാണ് സഭാരാധന നടത്തിയിരുന്നത്.
ചില ആളുകൾ പാസ്റ്റർ ബൽവിന്ദർ പാലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ കുടുംബാംഗങ്ങൾ ബൽവിന്ദർ പാലിനെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിൽ പരിശോധന നടത്തിയ ഡോക്ടർമാർ അദ്ദേഹം മരണപ്പെട്ടതായി സ്ഥിരീകരിച്ചു.

