മാൾട്ട: മാൾട്ടയിൽ പ്രവർത്തിക്കുന്ന ‘ഐ.പി.സി ഹെബ്രോൺ ചർച്ച്’ ഐ.പി.സി യുകെ & അയർലൻഡ് റീജിയന്റെ പുതിയ സഭയായി ഔദ്യോഗികമായി ചേർക്കപ്പെട്ടു. സഭാ ശുശ്രൂഷകൻ പാസ്റ്റർ സ്കറിയ തോമസിന്റെ അധ്യക്ഷതയിൽ നടന്ന അനുഗ്രഹീത യോഗം , ഐ.പി.സി യുകെ & അയർലൻഡ് റീജിയൻ പ്രസിഡന്റും പ്രമുഖ ദൈവവചന പ്രഘോഷകനുമായ പാസ്റ്റർ ജേക്കബ് ജോർജ് സഭയെ റീജിയനിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. റീജിയന്റെ വളർച്ചയ്ക്കും ആത്മീയ മുന്നേറ്റങ്ങൾക്കും കരുത്തുറ്റ നേതൃത്വം നൽകുന്ന അദ്ദേഹത്തിന്റെ സാന്നിധ്യവും അനുഗ്രഹ പ്രഭാഷണവും യോഗത്തിന് വലിയ ആവേശവും ആത്മീയ നിറവും പകർന്നു. ശുശ്രൂഷയിൽ റീജിയൻ സെക്രട്ടറി പാസ്റ്റർ ഡിഗോൾ ലൂയിസ് ദൈവവചന സന്ദേശം നൽകി. ബ്രദർ ജോമന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ബ്രദർ ജോജി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ആൽബർട്ട് സ്വാഗതവും പാസ്റ്റർ സ്കറിയ തോമസ് സഭയുടെ ചുരുക്കചരിത്ര വിവരണവും നടത്തി. പാസ്റ്റർ രാജൻ (ഐ.പി.സി ബെഥേൽ, റോം) ആശംസയും ബ്രദർ എബിൻ സ്കറിയ നന്ദിയും അറിയിച്ചു. പാസ്റ്റർ അനീഷ് കുര്യാക്കോസിന്റെ സമാപന പ്രാർത്ഥനയ്ക്കും പാസ്റ്റർ ജേക്കബ് ജോർജിന്റെ ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : പാസ്റ്റർ സ്കറിയ തോമസ് +35699277512

