ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണം കർശനമാക്കാ നൊരുങ്ങി കേന്ദ്ര സർക്കാർ. ഐടി ആക്ടിലെ 79-ാം വകുപ്പിൽ ഭേദഗതി വരുത്തി പ്ലാറ്റ്ഫോമുകൾക്ക് ലഭിക്കു ന്ന നിയമപരമായ സുരക്ഷ എടുത്തു കളയാനാണ് പുതിയ ആലോചന. എ ക്സ്, യൂട്യൂബ്, മെറ്റ തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ കമ്പനികളെ ലക്ഷ്യ മിട്ടാണ് ഈ നീക്കം.
നിലവിലെ നിയമപ്രകാരം ഉപയോ ക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്ക ങ്ങൾക്ക് കമ്പനികൾ നേരിട്ട് നിയമപര മായി ഉത്തരവാദികളാകില്ല. എന്നാൽ ഈ സുരക്ഷ പിൻവലിച്ചാൽ, വിവാദപ രമോ നിയമവിരുദ്ധമോ ആയ പോസ്റ്റു കളുടെ പേരിൽ കമ്പനികൾക്കെതിരെനേരിട്ട് കേസെടുക്കാൻ സർക്കാരിന് സാധിക്കും.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ വെറും വിവരക്കൈമാറ്റ മാധ്യമങ്ങളാ യി ഇനി കണക്കാക്കാനാകില്ലെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. അൽഗോ രിതങ്ങൾ വഴി ഉള്ളടക്കങ്ങൾ നിയ ന്ത്രിക്കുന്നതിനും പങ്കുവയ്ക്കുന്നർ നും സോഷ്യൽ മീഡിയ കമ്പനികൾക്ക് കൃത്യമായ പങ്കുണ്ട്. അതിനാൽ ഉപ യോക്താക്കൾ കാണുന്ന ഉള്ളടക്കങ്ങൾ എന്തായിരിക്കണമെന്ന് സജീവമായോക്താക്കൾ കാണുന്ന ഉള്ളടക്കങ്ങ ൾ എന്തായിരിക്കണമെന്ന് സജീവമാ യി തീരുമാനിക്കുന്ന ഈ കമ്പനികൾ ക്ക് നിയമപരമായ ഉത്തരവാദിത്തമു ണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നു.
ഇന്റർനെറ്റ് സേവന ദാതാക്കൾ, ടെലി കോം സേവന ദാതാക്കൾ, പിയർ-ടു-പിയർ മെസേജിംഗ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയ്ക്ക് മാത്രം ഈ സംരക്ഷ ണം പരിമിതപ്പെടുത്താമോ എന്നും സർക്കാർ പരിശോധിച്ചുവരികയാണ്. നി ലവിൽ സർക്കാർ നോട്ടീസ് നൽകു മ്പോൾ പോസ്റ്റുകൾ പിൻവലിക്കുന്ന രീതിയാണ് തുടരുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി സർക്കാരും സോഷ്യൽ മീഡിയ കമ്പനിക ളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാണ്. ഇതിനിടെ, വിദ്യാർഥിപ്രക്ഷോഭങ്ങൾക്കിടയിൽ പ്രധാനമ ന്ത്രി നരേന്ദ്ര മോദി അപ്ലോഡ് ചെയ്ത ഒരു വീഡിയോ ഫേസ്ബുക്ക് ഇ ന്ത്യയിൽ താത്കാലികമായിതടഞ്ഞു വച്ചിരുന്നു. ഈ സംഭവത്തെത്തുടർന്ന് ജൂലൈ മാസത്തിൽ ഐടി മന്ത്രാലയം മെറ്റയുടെ ആഗോള നയ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.

