
ഷാർജ: ഷാർജ സിറ്റി അസംബ്ലി
ഓഫ് ഗോഡ് ചർച്ചിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി, ഒരുവർഷം നീണ്ടുനിൽക്കുന്ന ആത്മീയ പരിപാടികളുടെ ഉദ്ഘാടനം ജൂൺ 1 ന് രാവിലെ 10.15ന് നടക്കും. ഷാർജ വർഷിപ്പ് സെന്റർ ചെയർമാൻ പാസ്റ്റർ വിൽസൺ ജോസഫ് ഉദ്ഘാടനം നിർവഹിക്കും.
2000-ൽ പാസ്റ്റർ പി.എം. രാജുവിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ സഭയിൽ അദ്ദേഹം 24 വർഷങ്ങൾ സഭയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2024-ൽ മുതൽ പാസ്റ്റർ ബെൻ വി. തോമസ് ഇവിടെ ശുശ്രൂഷിക്കുന്നു.
നിരവധി ആത്മീയ പ്രവർത്തനങ്ങളിലൂടെ ഷാർജയിലും സമീപ പ്രദേശങ്ങളിലുമുള്ള വിശ്വാസ സമൂഹത്തിന് കൈത്താങ്ങായി ഈ സഭ നിലകൊള്ളുന്നു.
ജൂബിലിയുടെ ഭാഗമായി, പ്രാർത്ഥനാ യോഗങ്ങൾ, ബൈബിൾ ക്ലാസുക ഉണർവ് യോഗങ്ങൾ,കൺവെൻഷനുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, യുവജനങ്ങൾക്കും കുട്ടികൾക്കുമായി വിവിധ മീറ്റിംഗുകൾ തുടങ്ങി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ
നടക്കും. വിവരങ്ങൾക്ക്: +971 52 327
