ന്യൂയോർക്ക്: ചർച് ഓഫ് ഗോഡ് (ഇന്ത്യ) ഇന്റർനാഷണൽ ഫെല്ലോഷിപ്പിന്റെ 2025 -ലെ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രസിഡന്റ് പാസ്റ്റർ മാത്യു കെ . ഫിലിപ് അദ്ധ്യക്ഷനായുള്ള കമ്മറ്റിയാണ് നോർത്ത് അമേരിക്കൻ ദൈവസഭകളിൽ നിന്നും വിവിധ ക്രൈസ്തവ സാഹിത്യ സംഭാവനകൾ നൽകിയവരെ അവാർഡിനായി തിരഞ്ഞെടുത്തത് .
റവ .ഡോ . സി. വി. ആൻഡ്രൂസ്,( ഓൺലൈൻ ബൈബിൾ കമെന്ററി) പാസ്റ്റർ മത്തായി സാംകുട്ടി (ഗാനങ്ങൾ), റവ. ഡോ. ഷിബു തോമസ് (പുസ്തക രചന), എബി ജേക്കബ് ഹ്യൂസ്റ്റൺ (പുസ്തക രചന), പാസ്റ്റർ ജോൺസൻസഖറിയാ ( ലേഖനങ്ങൾ), റോയി മേപ്രാൽ (ലേഖനം),സൂസൻ ബി ജോൺ (കവിതകൾ), ഏലിയാമ്മ ലൂക്കോസ് (പുസ്തകം), റീന സാമുവേൽ (ലേഖനം) എന്നിവരാണ് അവാർഡുകൾ നേടിയത്.
ജൂലൈ 10 മുതൽ ന്യുയോർക്കിൽ നടക്കുന്ന ഇരുപത്തിയെട്ടാമത് കോൺഫ്രൻസിൽ പ്രത്യേക സമ്മളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും
