റവ. ഷാജി കാരയ്ക്കൽ
അമേരിക്കൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വർണാഭമായി ആഘോഷിക്കുന്നതിനിടയിൽ മറ്റൊരു പ്രകൃതിദുരന്തം ആഘോഷങ്ങളുടെ ആവേശങ്ങളുടെ പ്രഭ കുറച്ചു കളഞ്ഞു.
റ്റെക്സസ്സിലെ ഹ്യൂസ്റ്റൺ പരിസര പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാത്രിയിലുണ്ടായ പേമാരിയിലും മലവെള്ളപ്പാച്ചിലിലും ഇരുപത്തിനാലോളം കുരുന്നുകളുടെ ജീവൻ അപഹരിക്കപ്പെട്ടതായി കരുതുന്നു. ക്യാമ്പ് സെന്ററിന് സമീപമുള്ള ഗുഡാലാപ്പേ നദി കര കവിഞ്ഞു ഇപ്പോഴും ഒഴുകുന്നതാണ് മരണ സംഖ്യ ഉയരാൻ കാരണം.
ഹ്യൂസ്റ്റൺ പരിസരത്തുള്ള മലമ്പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ക്യാമ്പ് മിസ്റ്റിക്കിൽ നടന്നു വന്ന ക്രിസ്ത്യൻ വേനലവധിക്കാലത്തെ ക്യാമ്പിൽ പങ്കെടുത്തിരുന്ന പെൺകുട്ടികളുടെ ജീവനാണ് അപഹരിക്കപ്പെട്ടതായി കരുതപ്പെടുന്നത്. പെരുമഴയും വെള്ളപ്പൊക്കവും കാരണം രക്ഷാ പ്രവർത്തനങ്ങൾക്കും ഏറെ തടസ്സമുണ്ടായതും മരണ സംഖ്യ ഉയരാൻ കാരണമായി. ടെക്സാസ് ഗവർണർ ഗ്രെഗ് ആബട്ടിന്റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
