
ലണ്ടൻ ഡെറി: ഇന്ത്യ പെന്തെക്കോസ്ത് ദൈവ സഭ യുകെ ആൻഡ് അയർലൻഡ് റീജിയൺ നോർത്തേൺ അയർലൻഡിൽ പുതിയ ആരാധനാ കൂടിവരവ് ആരംഭിച്ചു. ലണ്ടൻ ഡെറിയിൽ റീജിയൺ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ബെന്നി വർഗീസിനെ ഔദ്യോഗികമായി സഭാ പാസ്റ്ററായി നിയമിച്ചതായി അദ്ദേഹം അറിയിച്ചു.
ബഥേൽ ബൽഫാസ്റ്റ് ഐപിസി ചർച്ച് പാസ്റ്റർ ജേക്കബ് ജോൺ അധ്യക്ഷനായ യോഗത്തിൽ ഐപിസി യുകെ അയർലൻഡ് റീജിയൺ നോർത്തേൺ അയർലൻഡ് കോഓർഡിനേറ്റർ തോമസ് മാത്യു, കൗൺസിൽ അംഗം മോൻസി ചാക്കോ, അസംബ്ലീസ് ഓഫ് ഗോഡ് മലബാർ മേഖലാ അസിസ്റ്റൻറ് സൂപ്രണ്ട് മത്തായി പുന്നൂസ് തുടങ്ങിയർ പങ്കെടുത്തു.
ജോലി ആവശ്യങ്ങൾക്കും മറ്റുമായി നോർത്തേൺ അയർലൻഡ് ലണ്ടൻ ഡെറി പ്രദേശങ്ങളിൽ എത്തുന്നവർക്ക് ആരാധനാക്ക് പങ്കുചേരാനുള്ള സൗകര്യവും ഉണ്ട് .കൂടുതൽ വിവരങ്ങൾക്ക്പാസ്റ്റർ ബെന്നി വർഗീസ് ഫോൺ: +44 7741 435850.
