ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിലെ സീനിയർ ശുശ്രൂഷകനും മലബാറിന്റെ അപ്പോസ്തലനുമായ പാസ്റ്റർ സി.ജെ ഏബ്രാഹം നിത്യതയിൽ ചേർക്കപ്പെട്ടു.
മലബാറിലെ പെന്തെക്കോസ്തു സഭയ്ക്ക് പ്രത്യേകിച്ച് ഐപിസി സഭകളുടെ വളർച്ചയ്ക്കും സുവിശേഷ വ്യാപനത്തിനും ഏറെ പ്രയത്നിച്ചു. ഒട്ടേറെ സഭകളുടെ തുടക്കക്കാരനുമായിരുന്നു. മലബാറിൽ കോഴിക്കോട് കേന്ദ്രീകരിച്ച് ഉണ്ടായിരുന്ന ഐപിസി കോഴിക്കോട് സെന്ററിന്റെ സെന്റർ ശുശ്രൂഷകനായി ദീർഘകാലം പ്രവർത്തിച്ചു.
മലബാറിലെ പെന്തെക്കോസ്തു ചരിത്രത്തോടൊപ്പം നടന്ന പാസ്റ്റർ സി.ജെ.യുടെ കഠിനാദ്ധ്വാനം ഒരിക്കലും അവഗണിക്കാനാവില്ല.
സംസ്കാരം പിന്നീട്.
