പാസ്റ്റർ ജോബി റ്റി രാജൻ, സിൽവാസ്സ
സൂറത്ത് : യൂ പി സി എഫ് സിൽവർ ജൂബിലിയോട് അനുബന്ധിച്ചു ഒരുക്കുന്ന പ്രത്യേക മീറ്റിംഗുകൾ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ സൂറത്ത് കട്ടോദരയിലെ രക്തദാൻ കേന്ദ്രത്തിനു സമീപത്തുള്ള SMC കമ്മ്യൂണിറ്റി ഹാളിൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 6:30 മുതൽ 9:30 വരെയാണ് മീറ്റിംഗുകൾ. പാസ്റ്റർ ചെയ്സ് ജോസഫ് വചന ശുശ്രൂഷ നടത്തും.യു പി സി എഫ് ക്വയർ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
30 നു രാവിലെ 9 മുതൽ സഹോദരിമാർക്കായുള്ള പ്രത്യേക മീറ്റിംഗും ഒന്നിന് രാവിലെ യുവജന മീറ്റിങ്ങും രണ്ടാം തിയതി രാവിലെ മുതൽ ഫാമിലി സെമിനാറും ഉച്ചക്ക് ശേഷം പ്രീ മാരിറ്റൽ കൗൺസലിങ്ങും ഉണ്ടായിരിക്കും. യു പി സി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ ചെയ്തു വരുന്നു.

