എഡ്മൺടോൺ : യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എഡ്മൺറ്റിന്റെ പ്രഥമ ആന്വൽ കൺവെൻഷൻ, ഒക്ടോബർ 3 മുതൽ 5 വരെ റിച്ചഫീൽഡ് ക്രിസ്ത്യൻ ചർച്ചിൽ (Richfield Christian Fellowship church) നടക്കും. പാസ്റ്റർ റെജി മാത്യൂ ( കേരളം ) മുഖ്യ പ്രഭാഷകൻ ആയിരിക്കും. പാസ്റ്റർ വിൽസൺ കടവിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ മനീഷ് തോമസ്, കെ. പി സാമുവേൽ, ഫ്രാൻസിസ് അലക്സാണ്ടർ, വിവിധ മീറ്റിംഗുകൾക്കു നേതൃത്വം നൽകും. ബ്രദർ തോമസ് വർഗീസ്, അജിത് ജോൺ, ജോയൽ തോമസ്, പാസ്റ്റർ ജോസഫ് ജോർജ്, പാസ്റ്റർ ജേക്കബ് തോമസ്, എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

