പത്തനാപുരം: അരയാലുംമൂട്ടിൽ പരേതനായ സാമുവൽകുട്ടിയുടെ ഭാര്യയും പ്രമുഖ അന്തർദേശീയ മാധ്യമ പ്രവർത്തകൻ മാത്യു സാമുവലിൻ്റെ മാതാവുമായ മോളി സാമുവൽ (77) നിത്യതയിൽ.
നവംബർ 5ന് (ബുധനാഴ്ച) 11 മണിക്ക് ഭവനത്തിൽ പ്രാർത്ഥന ആരംഭിക്കും. തുടർന്ന് പള്ളിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് പത്തനാപുരം സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കും.
മക്കൾ: മിനി കോശി, മാത്യു സാമുവൽ. മരുമക്കൾ: കോശി, ആനി മാത്യു.
കൊച്ചുമക്കൾ: നിമ്മി, നീതി, ലസ്ലി സാം മാത്യു, സാറ സൂസൻ മാത്യൂ.
