റാന്നി: കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ (യുപിഎഫ്) 7-ാമത് കൺവൻഷൻ ഡിസംബർ 4 മുതൽ 6 വരെ വൈകിട്ട് 6 മുതൽ പുതുക്കുടി മുക്കിൽ കിഴക്കനാലിൽ ഇവ. സുനിൽ തോമസിന്റെ ഭവനത്തിന് സമീപമുള്ള പന്തലിൽ നടക്കും. യുപിഎഫ് പ്രസിഡന്റ് ഇവാ.മത്തായി തോമസ് (സുനിൽ കിഴക്കനാലിൽ) ഉദ്ഘാടനം ചെയ്യും. യുപിഎഫ് സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ഷിബു തോമസ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ ജോയി പാറയ്ക്കൽ, പാസ്റ്റർ വർഗീസ് ഏബ്രഹാം എന്നിവർ പ്രസംഗിക്കും. തിമഥി ട്യൂൺസ് തിരുവല്ല ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും. 5 ന് വെള്ളിയാഴ്ച രാവിലെ 10 മുതൽ 1വരെ ഉപവാസപ്രാർത്ഥന നടക്കും.
പാസ്റ്റർ കെ.വി. ചാക്കോ, ഇവാ. മത്തായി തോമസ്, പാസ്റ്റർ ഏബ്രഹാം ഷിബു തോമസ്, ഇവാ. തോമസ് ജോർജ്, പാസ്റ്റർ ജോർജ് ഫിലിപ്പ്, ഇവാ. ജോബ് കെ. തോമസ് എന്നിവർ നേതൃത്വം നൽകും.

