കൊട്ടാരക്കര: 1996-ൽ കൊല്ലം പട്ടണത്തിൽ വളരെ എളിയ തോതിൽ ആരംഭിക്കുകയും അത് പിന്നീട് കൊട്ടാരക്കറയിലേയ്ക്ക് മാറ്റുകയും ചെയ്ത സതേൺ ഇന്ത്യ ബൈബിൾ കോളജിന്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സമ്മേളനം 2026 ജനുവരി 12-ന് കൊട്ടാരക്കര, തൃക്കണ്ണമംഗലുള്ള SIBC ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. പ്രസ്തുത സമ്മേളനത്തിൽ കോളേജ് ഡയറക്ടർ പാസ്റ്റർ അലക്സ് വെട്ടിക്കൽ അദ്ധ്യക്ഷം വഹിക്കുകയും പാസ്റ്റർ സാജൻ വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും. സ്വദേശത്തുനിന്നും വിദേശത്തുനിന്നും എത്തിച്ചേരുന്നവർ ആശംസകൾ അറിയിക്കും. വടക്കേ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും വിദേശത്തും ചിതറിപ്പാർക്കുന്ന പൂർവ്വവിദ്യാർത്ഥികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും.
പ്രസ്തുത സമ്മേളനത്തിൽ വിദ്യാർത്ഥികളുടെ അനുവഭവങ്ങൾ പങ്കുവയ്ക്കും. അദ്ധ്യാപകരായി ഈ സ്ഥാപനത്തിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളവരെയും ആദരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. SIBC വിദ്യാർത്ഥികളുടെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചി ട്ടുണ്ട്. ഇതിൽ ഇതുവരെയും അംഗങ്ങളായി ഉൾപ്പെട്ടിട്ടില്ലാത്ത ഏതെങ്കിലും പൂർവ്വവിദ്യാർത്ഥികൾ ഉണ്ടെങ്കിൽ താഴെ പറയുന്ന ഏതെങ്കിലും നമ്പരുമായി ബന്ധപ്പെടുകയും ഈ സമ്മേളനത്തിൽ വന്ന് പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
പാസ്റ്റർ സന്തോഷ്കുമാർ – 91-97442-16570
പാസ്റ്റർ ബിറ്റി മത്തായി – 91-98107-53094

