തിരുവല്ല: ഐപിസി കേരള സ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർത്ഥന മാർച്ച് 18 ബുധനാഴ്ച്ച തിരുവല്ല നെടുപ്രം ഐപിസി ഗോസ്പൽ സെന്ററിൽ നടക്കും. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്ന അവസ്ഥകൾക്ക് പരിഹാരം ഉണ്ടാകേണ്ടതിനും സഭയ്ക്ക് ഒരു ഉദ്ധാരണവും ആത്മീയ ഉണർവും വേണ്ടതിനും സ്റ്റേറ്റ് കൗൺസിലിന്റെയും സ്റ്റേറ്റ് പ്രയർ ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഉപവാസ പ്രാർത്ഥന നടക്കുന്നത്. രാവിലെ 10 മുതൽ രാത്രി 8:30 വരെ നടക്കുന്ന ഏകദിന ഉപവാസ പ്രാർത്ഥനയിൽ സഭയെ സ്നേഹിക്കുന്ന എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ.സി.ജോൺ മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ (സ്റ്റേറ്റ് സെക്രട്ടറി), പി.എം.ഫിലിപ്പ് (സ്റ്റേറ്റ് ട്രഷറാർ) എന്നിവർ നേതൃത്വം നൽകും.

