കുണ്ടറ: ഏ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖലയുടെ പ്രഥമ കൺവെൻഷനു കുണ്ടറ കനാൽ ഗ്രൗണ്ടിൽ അനുഗ്രഹീത സമാരംഭം.
ഇന്ന് വൈകിട്ട് ആറിന് നടന്ന പ്രാരംഭദിന യോഗത്തിൽ റവ. ഡോ. പ്രിൻസ് മാത്യു (പുനലൂർ വെസ്റ്റ് സെക്ഷൻ പ്രസ്ബിറ്റർ) ആധ്യക്ഷ്യം വഹിച്ചു.
മധ്യമേഖലാ ഡയറക്ടർ റവ. ജെ. സജി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു:
ദൈവവചനം വിത്താണ്. വിശ്വാസത്തോടെ അത് വാരിയെറിയുക എന്നതാണ് ദൈവസഭയുടെ ദൗത്യം. ഭാരതമണ്ണിൽ വീണ ദൈവവചനവിത്ത് കിളിർക്കുന്ന കാലമാണ് ഇനി ദൈവസഭയ്ക്ക് മുന്നിലുള്ളത്.
പ്രധാന പ്രസംഗകനായി ബ്രദർ സുരേഷ് ബാബു ശുശ്രൂഷിച്ചു. എബ്രായർ 12:24 ആധാരമാക്കി, പുതിയ നിയമത്തിന്റെ മധ്യസ്ഥനായ യേശുവിനെയും, ഹാബേലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹ രക്തത്തെയും അദ്ദേഹം വിശദീകരിച്ചു.
കൺവെൻഷൻ ജനറൽ കൺവീനർ ടി.വി. പൗലോസ്, പാസ്റ്റർ കെ.എസ്. സാമുവൽ (തിരുവല്ല സെക്ഷൻ പ്രസ്ബിറ്റർ) എന്നിവർ പ്രസംഗിച്ചു.
മധ്യമേഖലാ ഗായകസംഘം സംഗീതാരാധനയ്ക്ക് നേതൃത്വം നൽകി.
പാസ്റ്റർമാരായ ടി.എസ് സാമുവൽകുട്ടി, ഷൈജു തങ്കച്ചൻ (ചെങ്ങന്നൂർ സെക്ഷൻ പ്രസ്ബിറ്റർ), ഷാബു ജോൺ (കൊല്ലം ഏ.ജി) എന്നിവർ പ്രാർത്ഥന നയിച്ചു.
റവ. ഫിന്നി ജോർജ്ജിന്റെ പ്രാർത്ഥനയോടെ പ്രഥമദിന കൺവെൻഷൻ പര്യവസാനിച്ചു.
വെള്ളി, ശനി ദിവസങ്ങളിൽ രാത്രി യോഗങ്ങൾ തുടരും.
ഞായർ രാവിലെ 9-നു മധ്യമേഖലയിലെ 26 സെക്ഷനുകളിൽ നിന്നുള്ള ദൈവസഭകളുടെ സംയുക്ത സഭായോഗവും തിരുവത്താഴ ശുശ്രൂഷയും നടക്കും.
ഇതോടെ പ്രഥമ മധ്യമേഖലാ കൺവെൻഷന്‍ തിരശ്ശീല വീഴും.
(വ

