ഓസ്ട്രേലിയ: AUPC ദേശീയ സമ്മേളനം 2026 ന് ഇന്ന് സിഡ്‌നിയിൽ തുടക്കമാകും.
ഓസ്ട്രേലിയയിലുടനീളം കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ ഒരുമിച്ചുകൂടി ആത്മീയ കൂട്ടായ്മയ്ക്കും ഐക്യത്തിനും ഈ സമ്മേളനം വഴിയൊരുക്കുന്നു.
വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ഈ സമ്മേളനത്തിൽ വിദേശത്തുനിന്നും ഓസ്ട്രേലിയയിൽ നിന്നുമുള്ള ദൈവദാസന്മാർ ഒൻപത് ശക്തമായ യോഗങ്ങളിലൂടെ ദൈവവചനം പ്രസംഗിക്കും. ഓരോ യോഗവും ആത്മീയമായി പ്രചോദനവും ശക്തിയും നൽകുകയും വിശ്വാസത്തിൽ വളരാൻ സഹായിക്കുകയും ചെയ്യും.
ആരാധനയ്ക്ക് നേതൃത്വം നൽകുന്നത് കേരളത്തിൽ നിന്നുള്ള ബ്രദർ ഷാരുൻ വർഗീസ് ആണ്. കൂടാതെ 40-ൽ കൂടുതൽ അംഗങ്ങളുള്ള ഗായകസംഘം ഓരോ യോഗത്തെയും ആത്മീയമായി സമൃദ്ധമാക്കും.
സമ്മേളനത്തിന്റെ എല്ലാ ക്രമീകരണങ്ങളും സുഗമമായി നടക്കുന്നതിനായി പ്രവർത്തിക്കുന്ന എക്സിക്യൂട്ടീവ് അംഗങ്ങൾ സമർപ്പണത്തോടെ അഹോരാത്രം പരിശ്രമിച്ചുവരുന്നു. അവരുടെ സേവന മനോഭാവവും പ്രതിബദ്ധതയും ഈ ദേശീയ സമ്മേളനത്തിൻ്റെ പ്രത്യേകതയാണ്.
ഇത് ഒരു കൂട്ടായ്മ മാത്രമല്ല, സഭകൾ ഒന്നായി ചേർന്ന് കർത്താവിന്റെ നാമത്തെ ഉയർത്തിപ്പിടിക്കുന്ന ഐക്യത്തിന്റെ മഹത്തരമായ അവസരവുമാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

