ലണ്ടൻ :ബ്രിട്ടനിലെ പുരാതന ദേവാലയങ്ങളുടെ സംരക്ഷണത്തിനു ഇരുട്ടടിയായി പുതിയ സർക്കാർ നയം. ചരിത്രപ്രധാനമായ ദേവാലയങ്ങളുടെ അറ്റകുറ്റപണികൾക്ക് നൽകിയിരുന്ന വാറ്റ് നികുതിയിളവുകൾ നിർത്തലാക്കിയതോടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർ ചിത്രങ്ങളും പുരാതന കലാരൂപങ്ങളും നാശത്തിന്റെ വക്കിലാണെന്ന് നാഷണൽ ചർച്ചസ് ട്രസ്റ്റ് മുന്നറിയിപ്പ് നൽകി. മുൻപ് നിലവിലുണ്ടായിരുന്ന ലിസ്റ്റഡ് പ്ലേസസ് ഓഫ് ഗ്രാൻഡ് സ്കീം പ്രകാരം ചരിത്രപരമായ പള്ളികളുടെ അറ്റകുറ്റ പണികൾക്ക് പൂർണമായും നികുതിയിളവ് ലഭിച്ചിരുന്നു. എന്നാൽ നിലവിലെ സ്റ്റാർമർ സർക്കാർ ഈ പദ്ധതി നിർത്തലാക്കുകയും പകരം പ്ലേസസ് ഓഫ് വേർഷിപ് റിനൂവൽ ഫണ്ട് എന്ന പുതിയ സംവിധാനം കൊണ്ടുവരികയും ചെയ്തു.

