നമ്മുടെ ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 25 എന്നുപറയുന്ന അനുഛേദം ഫ്രീഡം ടു പ്രാക്ടീസ് പ്രൊഫസ് ആൻഡ് പ്രൊപ്പഗേറ്റ് റിലീജിയൻ . അതാണ് ആർട്ടിക്കിൾ 25. ‘ഒരു മതം ഏതു മതത്തിൽ വിശ്വസിക്കാനും അതു കൊണ്ടുനടക്കാനും അത് പ്രചരിപ്പിക്കാനും ഉള്ള മൗലിക അവകാശമാണ് ആർട്ടിക്കിൾ 25 പ്രധാനം ചെയ്യുന്നത്.ആർട്ടിക്കിൾ 25 എന്ന് പറയുന്നത് ഇവിടെ ഹിന്ദു സഹോദരങ്ങൾക്ക് – ബജരംഗ് ദള്ളിനോ അതുപോലുള്ള ആളുകൾക്കോ ഹിന്ദു മുന്നണിയ്ക്കോ മാത്രമൊന്നുമല്ല എല്ലാവർക്കും ഉള്ളതാണ് ഈ അവകാശം. എല്ലാ പൗരന്മാർക്കും ഉള്ളതാണ് ഈ അവകാശം.
രണ്ട്പ്രായമുള്ള കന്യാസ്ത്രീകൾ, ആഗ്രയിലെ അവർ നടത്തുന്ന ഹോസ്പിറ്റലിൽ അവരുടെ മഠത്തിൽ നിന്ന് നടത്തുന്ന, അവരുടെ സന്യാസ സമൂഹം നടത്തുന്ന ആശുപത്രിയിലേക്ക് ജോലിക്കായിട്ട് ജാർഖണ്ഡിൽ നിന്ന് രണ്ടുമൂന്നു സ്ത്രീകളെ കൊണ്ടുപോയി. ഈ സ്ത്രീകളുടെ സഹോദരനും ഒപ്പമുണ്ട്. കൊണ്ടുപോയപ്പോൾ അവർ ജാർഖണ്ഡിൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് അവർ പിടിക്കപ്പെട്ടു. ബജരംഗ് പ്രവർത്തകർ പിടിച്ചുകൊണ്ടുപോയി. ഒരു സ്ത്രീയാണ് അതിന്റെ നേതൃത്വത്തിലുള്ളത്. ആ സ്ത്രീ ആ സഹോദരൻ എന്ന് പറയുന്നആളിന്റെ കരണത്ത് അടിക്കുന്നു. അയാളുടെ കഴുത്തിന് കുത്തിപ്പിടിക്കുന്നു. ഇതിൽ ആക്ഷേപവാദം ഇതൊന്നുമല്ല, യൂണിഫോം ഇട്ട പോലീസുകാർ അവിടെ നിൽപ്പുണ്ട്. അവർ അനങ്ങുന്നില്ല. ഇവൾ ഇത്രയും ബഹളം കാണിച്ചിട്ട് വലിയ പ്രശ്നം ഉണ്ടാക്കുകയാണ്. മനുഷ്യക്കടത്ത് ആരോപിക്കുകയാണ്. പിന്നെ നിർബന്ധിത മതപരിവർത്തനം ആണ് അത് എന്ന്. അങ്ങനെ ആരെങ്കിലും നിർബന്ധിച്ച് മതപരിവർത്തനം നടത്തിയാൽ അതൊരു ഒഫൻസ് ആണ്.കുറ്റമാണ്.

അതിന് കേസെടുക്കാം, ശിക്ഷിക്കുക ഒക്കെ ചെയ്യാം അത് ചെയ്തോട്ടെ. അത് ഈ ബജ്രംഗ പ്രവർത്തകയ്ക്ക് ആണോ ഇതിന്റെ അവകാശമുള്ളത്. നമ്മുടെ നാട്ടിൽ നിയമമല്ലേ ഇത് നോക്കേണ്ടത്. ഇതിനു പകരം അവർക്ക് നിയമം ഒന്നും ബാധകമല്ലേ. നോക്കുകുത്തി പോലെ നിന്ന പോലീസുകാരൻ ഉണ്ടല്ലോ. ഞാൻ കണ്ടു. ഇവനൊക്കെ എന്ത് പോലീസ് ഉദ്യോഗസ്ഥനാണ് പറയാൻ പറ്റുമോ അയാളുടെ മുമ്പിൽ വച്ചാണ് ഈ വിളയാട്ടങ്ങൾ മുഴുവൻ നടക്കുന്നത് ഏതായാലും ഈ കന്യാസ്ത്രീകളെ എങ്ങനെയൊക്കെ ആക്ഷേപിക്കാം അതെല്ലാം ആക്ഷേപിച്ചു. ആക്ഷേപിച്ചിട്ട് നേരെ അവരെ അവസാനം പോലീസ് കേസെടുത്തു. മനുഷ്യക്കടത്തും അതുപോലെ നിർബന്ധിത മതപരിവർത്തനവും.എന്തെങ്കിലും തെളിവുണ്ടായിട്ട് വേണ്ടേ ചെയ്യാൻ. കേസ് എടുത്തുകഴിഞ്ഞു ഉടനെ കോടതിയിലോട്ട് കൊണ്ടുപോയി അപ്പോഴേ റിമാൻഡ് ചെയ്തു. അവരിപ്പോൾ ഒരു വൃത്തികെട്ട പരിസരത്ത് ഒരു ജയിലിൽ കിടക്കുകയാണ്. അന്ന് ഞായറാഴ്ചയായിരുന്നു.ജാമ്യത്തിന് മൂവ് ചെയ്യാൻ മാർഗ്ഗമില്ലായിരുന്നു. അടുത്തദിവസം ജാമ്യത്തിന് മൂവ് ചെയ്യും എന്ന് പറയപ്പെടുന്നു.

ജാമ്യം കിട്ടാവുന്ന കാര്യമാണ് ഈ ഒഫൻസ് ഉണ്ടെങ്കിൽ പോലും. ഇനി അവിടുത്തെയൊക്കെ നിയമവും നീതിയും ഒക്കെ പ്രത്യേകമല്ലേ. ബജ്രംഗത അല്ലേ അവിടെയുള്ളത്. അപ്പോൾ അതുകാരണം നമുക്കൊന്നും പറയാൻ പറ്റുന്നില്ല.ഏതായാലും ശരി, ഇത് വളരെ മോശമായ ഒരു സംഭവമായി പോയി.നമ്മുടെ രാജ്യത്ത് മതേതരത്വത്തിന് ഏറ്റതായ വലിയ കളങ്കങ്ങളിൽ ഒന്നാണിത്.ഒരുപാട് ക്രിസ്ത്യൻ ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നുണ്ട്. ഇവര് പറയുന്നത് എന്താണെന്ന് അറിയാമോ.ഇവരുടെ തിരുവസ്ത്രം അണിഞ്ഞുകൊണ്ട് പുറത്തിറങ്ങി നടക്കാൻ പറ്റുന്നില്ല. കാരണം അവര് അതുപോലെ ആക്ഷേപിക്കപ്പെടുകയാണ്.ബുദ്ധിമുട്ടിക്കുകയാണ്, ഉപദ്രവിക്കുകയാണ്. ഇതുപോലൊക്കെ ചെയ്യും എന്ത് ചെയ്യാനാകും.അവരവരുടെ ജോലി ചെയ്യുന്നത് എന്ന് കണക്കാക്കിയാൽ പോരേ. അവരു ആരെയും മതത്തിൽ ചേർക്കാൻ നടക്കുന്നതല്ല.നിവർത്തിയില്ലാത്ത ആളുകൾ ജോലി ചെയ്യാൻ വേറെ മാർഗം ഒന്നുമില്ലാത്തവരെ അവർക്ക് ശമ്പളം കൊടുത്തു ജോലിക്ക് കൊണ്ടുപോയതാണ്.അതിനു മതപരിവർത്തനം എന്നും മനുഷ്യക്കടത്തെന്നൊക്കെ പറയാൻ തുടങ്ങിയാൽ എന്താണ്.

അപ്പോൾ ഞാൻ പറഞ്ഞത് ഈ മൗലിക അവകാശങ്ങൾ ക്രിസ്ത്യാനികൾക്കില്ലേ?ക്രിസ്ത്യൻ സമുദായത്തിന്, സമൂഹത്തിന് മൗലിക അവകാശമായ ആർട്ടിക്കിൾ 25 ന്റെ അവകാശമില്ലേ? അത് ചിന്തിക്കണം. കാരണം അവർ സ്ഥിരമായി ആക്രമിക്കപ്പെടുന്നു. നോർത്ത് ഇന്ത്യയിൽ പലയിടത്തും.പക്ഷേ ഇവിടെയുണ്ടല്ലോ ഇവിടെ അവർ ഇതിന്റെ കൂടെ തന്നെയാണ്.കാരണം ഈ ഉപദ്രവം ഒക്കെ ഏറ്റുവാങ്ങി മറ്റുള്ളവരെ അവിടെ കിടന്നു അടി കൊള്ളുന്നതും ജയിലിൽ കിടക്കുന്നതൊക്കെ അവിടെ.വിരോധാഭാസം ഒന്നാലോചിച്ചു നോക്കിക്കോളൂ ഇവിടെ കയ്യിൽ കൊണ്ട് നടക്കുകയാണ് ബിജെപിയെ. ഏതായാലും ഇത് അറിയാത്ത കുഞ്ഞ്….. എന്നുപറഞ്ഞതുപോലെയുള്ളൂ. അറിഞ്ഞുകൊണ്ടിരിക്കുകയാണ് അത് ധാരാളം അറിയാനുള്ളതേ ഉള്ളൂ. അറിയാൻ കിടക്കുകയാണ്. ഇവരെ കൈക്കുമ്പിളിൽ കൊണ്ടുനടക്കുമ്പോൾ ചിന്തിക്കണം.നിങ്ങളുടെ സഹോദരങ്ങൾ വെളിയിൽ കിടന്ന് അടി കൊള്ളുന്നത്. അപ്പോൾ അതും ഒന്നാലോചിക്കണം. ഇത് ഞാൻ ഇത് പറഞ്ഞത് വേറെ ആരെയും ആ സമൂഹത്തെ കളിയാക്കാൻ ഒന്നുമല്ല. വളരെ വലിയ ദ്രോഹമാണ്.നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് ഇതുപോലുള്ള സംഭവങ്ങൾ നടക്കുക എന്നുള്ളത്.കേന്ദ്ര ഗവൺമെന്റ് ഇതിനകത്തു അടിയന്തരമായി ഇടപെടണം. ഇങ്ങനെ ഇവർ പീഡിപ്പിക്കപ്പെടുകയാണ്.ഒരുപാട് പേർ. ഈ കന്യാസ്ത്രീകൾ, അവർ ദൈവത്തിന്റെ വഴിയിൽ അവര് പോയി.നിങ്ങൾക്കു വേണ്ടെങ്കിൽ അതിന്റെ കൂടെ പോകണ്ട. അവർ പോകുന്ന വഴിയിൽ അവർ പോകട്ടെ. ഒരു മനുഷ്യന്റെ അവകാശമല്ലേ ഇതൊക്കെ. ഒരു മൗലിക അവകാശങ്ങളിൽ പെടുന്നതല്ലേ ഇതെല്ലാം. അത് ആദ്യം ഒന്ന് മനസ്സിലാക്കണം..ഒന്ന് നന്നാവണം.അത്രയേ എനിക്ക് പറയാനുള്ളൂ.
