ബീജിംഗ്: ചൈനയിലെ പ്രമുഖ പ്രോട്ടസ്റ്റൻ്റ് സഭയായ സിയോൺ ചർച്ചിലെ പ്രധാന പാസ്റ്ററടക്കം പ്രമുഖ നേതാക്കളെ തടവി ലാക്കിയ സംഭവത്തിൽ നിയമപോരാട്ടം ന ടത്തുന്ന അഭിഭാഷകർക്ക് നേരെ ചൈനീസ് അധികൃതർ സമ്മർദ്ദം ശക്തമാക്കുന്നു. സഭയുടെ സ്ഥാപകനായ പാസ്റ്റർ എസ്ര ജി ന്നിനെ വിട്ടയക്കണമെന്ന് അമേരിക്കൻ വി ദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേസിൽ ഇടപെടുന്ന അഭിഭാഷ കർക്കെതിരെ ചൈന തിരിഞ്ഞത്.
വാൾസ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട റിപ്പോർ ട്ട് പ്രകാരം കഴിഞ്ഞ 6 മാസത്തിലധികമായി പാസ്റ്റർ എസ്രയും സഹപ്രവർത്തകരും ചൈനീസ് തടവറയിലാണ്. അവരെ അന്താ രാഷ്ട്ര സമ്മർദ്ധം ഉണ്ടായിട്ടും അവരെ മോചി പ്പിക്കാനുള്ള യാതൊരഹു ശ്രമവും നടക്കുന്നില്ലയെന്നതിലപ്പുറം കേസിൽ ഹാജരാകുന്ന പ്രമുഖ അഭിഭാഷകൻ ഷാങ് കായി യുടേതടക്കം അഭിഭാഷകരുടെ നിയമപര മായ ലൈസൻസ് അധികൃതർ റദ്ദാക്കി. സിയോൺ ചർച്ചിന് വേണ്ടി വാദിക്കുന്ന മറ്റ് പല അഭിഭാഷകരുടെയും ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയോ ഉദ്യോഗസ്ഥർ മുഖേന താക്കീത് നൽകുകയോ ചെയ്തിട്ടുണ്ട്. ഇത് നീതിന്യായ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണെന്ന് സഭാനേതൃത്വം ആരോപി ക്കുന്നു. ജിൻ മിംഗ്രി എന്നും അറിയപ്പെടു ന്ന പാസ്റ്റർ എസ്ര ജിന്നിനെ 2025 ഒക്ടോബറിൽ ഗുവാങ്സി പ്രവിശ്യയിലെ വസതിയിൽ നിന്നാണ് അധികൃതർ പിടികൂടിയത്. പിന്നാലെ സഭ റെയ്‌ഡ് ചെയ്യുകയും സഹ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാജ്യത്തെ അറിയപ്പെടുന്ന പെന്തക്കോസ്ത് സഭയായ സീയോൺ ചർച്ചിൻ്റെ പ്രവർത്ത നങ്ങളെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലാണ് അധികൃതർ നടപടിയെടു ത്തതെങ്കിലും വിശ്വാസികൾ വിവിധ ഇടങ്ങളിലായി കൂട്ടായ്മ്‌മ ആചരിച്ച് വരുന്നു.

