പാസ്റ്റർ ഷാജി ഇടുക്കി
ഓർലാന്റോ : 2026 ജൂലൈ 27–31 തീയതികളിൽ ഫ്ലോറിഡയിലെ ഒർലാൻഡോയിലുള്ള ഓറഞ്ച് കൗണ്ടി കൺവെൻഷൻ സെന്ററിൽ വെച്ച് ചർച്ച് ഓഫ് ഗോഡിന്റെ 80-ാമത് ഇന്റർനാഷണൽ ജനറൽ അസംബ്ലി നടക്കുന്നു. GA -26 എന്ന പേരിൽ അറിയപ്പെടുന്ന ഈ സമ്മേളനത്തിൽ 195 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദൈവസഭകളിൽനിന്നുള്ള അരലക്ഷത്തോളം വരുന്ന പ്രതിനിധികളാണ് വിവിധ ഘട്ടങ്ങളിൽ പങ്കെടുക്കുന്നത്.
ഒരു ദശാബ്ദത്തിനിടെ ആദ്യമായി ജനറൽ അസംബ്ലിയിലേക്ക് തിരിച്ചെത്തുന്ന ടീൻ ടാലന്റ് മത്സരങ്ങളും (കൗമാര പ്രതിഭാ മത്സരങ്ങൾ ) ഷെഡ്യൂളുകളും ചർച്ച് ഓഫ് ഗോഡ് യൂത്ത് ഡിസൈപ്പിൾഷിപ്പ് പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യും.

1906-ൽ, വടക്കൻ കരോലിനയിൽ മഞ്ഞുവീഴ്ചയുള്ള ഒരു ജനുവരി ദിനത്തിൽ, ചർച്ച് ഓഫ് ഗോഡ് ജനറൽ അസംബ്ലിയുടെ പ്രതിബദ്ധത നിറവേറ്റുന്നതിനായി ഏകദേശം രണ്ട് ഡസൻ പ്രതിനിധികൾ ഒത്തുകൂടി ആരംഭിച്ച സംവിധാനം അമേരിക്കയുടെ വിവിധ സംസ്ഥാങ്ങളിൽ നടന്നുവരുന്നു.
ജനറൽ ഓവർസീയർ തുടങ്ങി സഭകളുടെ സഭയുടെ ഉന്നതാധികാര സമിതിയുടെയും തെരഞ്ഞെടുപ്പുകളും നിയമനങ്ങൾക്കും ഈ സമ്മേളനം സാക്ഷിയാകും. ആരാധനയോടെ യോഗങ്ങൾക്ക് സമാപനമാകും.

