
ദോഹ: യുഎസ്എയിലെ ഡാളസ് ആസ്ഥാനമാക്കിയ അഗാപേ ഇന്റർനാഷണൽ ചർച്ചിന്റെ കീഴിൽ ദോഹയിൽ അഗാപേ ചർച്ച് ഖത്തർ എന്ന പേരിൽ പാസ്റ്റർ ലാലു ജേക്കബിന്റെ നേതൃത്വത്തിൽ പുതിയ സഭാപ്രവർത്തനത്തിന് ജൂലൈ 4 ന് ആരംഭം കുറിക്കുന്നു.
കേരളത്തിലെ കോട്ടയം ജില്ലയിലെ വാഴൂർ സ്വദേശിയായ പാസ്റ്റർ ലാലു, ദോഹയിലും മിഡിൽ ഈസ്റ്റിലും ദൈവരാജ്യത്തിനായി പ്രവർത്തനം ശക്തമാക്കുകയാണ്. ദൈവവചനം പ്രമാണമാക്കിയ പ്രാർത്ഥനയും ആത്മീയ സംഗമവുമാണ് സഭയുടെ പ്രത്യേകത. ദോഹയിലെ വിശ്വാസികൾക്ക് ആത്മീയമായി വളരാനും ദൈവരാജ്യത്തിനു ശുശ്രൂഷ ചെയ്യാനും സഹായകമാകുന്ന ഒരു ആത്മീയ വേദിയായി അഗാപേ ചർച്ച് ഖത്തർ നിലകൊള്ളുന്നു.
പാസ്റ്റർ ലാലു ജേക്കബിന് മുമ്പ് ഗിൽഗാൽ ചർച്ചിലും ഗിൽഗാൽ മീഡിയയിലും ഡയറക്ടറായി ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിട്യൂട്ടിലും ശുശ്രൂഷിച്ച അനുഭവസമ്പത്തുണ്ട്. ഇപ്പോൾ അഗാപെ ചർച്ച് ഇന്റർനാഷണലിന്റെ മിഡിൽ ഈസ്റ്റ് മേഖലയുടെ ചുമതലയും അദ്ദേഹത്തിനുണ്ട്.
ഈ ശുശ്രൂഷയുടെ ആഗോള നേതൃത്വം നൽകുന്നത് അഗാപെ ഇന്റർനാഷണൽ ചർച്ച് ഡാളസിന്റെ ഓവർസീസ് ഹെഡ് പാസ്റ്റർ ഷാജി കെ. ഡാനിയേൽ ആണ്. സുവിശേഷകൻ, പ്രഭാഷകൻ, ഗാനരചയിതാവ് എന്ന നിലയിലും അദ്ദേഹം പ്രസിദ്ധനാണ്.
അഗാപെ ചർച്ച് ദോഹ ദോഹയിലെ വിവിധ ക്രിസ്ത്യൻ സമൂഹങ്ങളുമായി സഹകരിച്ച് ദൈവരാജ്യത്തിൻ്റെ വിപുലീകരണത്തിനായി പ്രവർത്തിക്കുന്ന ആത്മീയ കേന്ദ്രമായിരിക്കുമെന്ന് നേതൃത്വം അറിയിച്ചു.
ആരാധനാസമയത്തിനും സ്ഥലവിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:
+974 5566 7378
