By using this site, you agree to the Privacy Policy and Terms of Use.
Accept
MaruppachaMaruppachaMaruppacha
0

No products in the cart.

Notification Show More
Font ResizerAa
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Reading: ആത്മീയതയുടെ ഓഹരി കൊടുത്തുവോ?
Font ResizerAa
MaruppachaMaruppacha
0
  • HOME
  • NEWS
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
  • MATRIMONIALS
  • OUR TEAM
  • BUY BOOKS
  • DOWNLOAD E-PAPER
Search
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Have an existing account? Sign In
Follow US
Maruppacha > Blog > INDIA > ആത്മീയതയുടെ ഓഹരി കൊടുത്തുവോ?
INDIANEWS

ആത്മീയതയുടെ ഓഹരി കൊടുത്തുവോ?

സ്വന്തം ലേഖകൻ
Published: May 11, 2026
Share

ഡോ. റൂബിള്‍രാജ്

റിട്ടയര്‍മെന്റ് ജീവിതത്തിന്റെ മുഷിപ്പിനെ ഒരു വലിയ പരിധിവരെ അകറ്റി നിര്‍ത്തുന്നത് വായന, എഴുത്ത്, യാത്ര, പ്രഭാഷണങ്ങള്‍ എന്നിവയെ കൂട്ടുപിടിച്ചാണ്. ഇവയൊന്നും ഇല്ലാതിരുന്നെങ്കില്‍ ഇതിനോടകം ജീവിതത്തില്‍ നിന്നുതന്നെ ഒരു പക്ഷേ, റിട്ടയര്‍ ചെയ്തുപോകുമായിരുന്നു.
വായന നല്‍കുന്നത് പ്രതീക്ഷയും ബോദ്ധ്യങ്ങളുമാണ്. ജീവിത മുറിവുകളിലെ ലേപനമായും ചിലപ്പോള്‍ വായന മാറാറുണ്ട്. വായന, ചിന്തയെ പിടിച്ച് ഉലച്ച് ചിന്താവഴികളെ വഴി മാറ്റി വിടാറുമുണ്ട്. നല്ല പുസ്തകങ്ങള്‍ക്കുവേണ്ടിയും, തുടര്‍ അദ്ധ്യായങ്ങള്‍ക്കുവേണ്ടിയുമുള്ള കാത്തിരിപ്പ് ജീവിതത്തില്‍ മധുരം നിറയ്ക്കാറുണ്ട്. അപ്രതീക്ഷിതമായി ലഭിക്കുന്ന ഒരു നല്ല പുസ്തകം ഇലയില്‍ വിളമ്പുന്ന സദ്യപോലെ ഹൃദ്യമായി അനുഭവപ്പെടാറുമുണ്ട്.
എന്റെ വായനാവലയില്‍ കൊളുത്തിയ ഒരു സംഭവവും ഒരു ചെറുകഥയും എന്റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. വായനക്കിടയില്‍ എന്റെ കണ്ണുകള്‍ നനയുകയും ശരീരം വിയര്‍ക്കുകയും ചെയ്തു. വലയില്‍ ഉടക്കിക്കിടക്കുന്ന മത്സ്യംപോലെ എന്റെ ഉള്ള് വല്ലാതെ പിടച്ചു. അക്ഷരങ്ങളില്‍ നിന്ന് ഉയിര്‍കൊണ്ട ആത്മാക്കള്‍ എന്റെ ചുറ്റും നൃത്തം ചവിട്ടി. ഒരു ശാസനാ രൂപത്തില്‍ അവര്‍ എന്നോട് കല്‍പ്പിച്ചു ‘പേനയെടുക്കു നിന്റെ മനസ്സിലെ നോവിന് നീ അക്ഷര രൂപം നല്‍കണം.’
വേറിട്ട ഒരു സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തിയതാണെങ്കിലും ‘ചരിത്രം നല്‍കുന്ന പാഠം’ എന്ന തലക്കെട്ടുള്ള 78-ാം സങ്കീര്‍ത്തനത്തിലെ ചില വാക്യങ്ങള്‍ തെളിയൂറി മനസ്സില്‍ വിരുന്നിനെത്തി. ‘അവിടുന്ന് യാക്കോബിനു പ്രമാണങ്ങള്‍ നല്‍കി, ഇസ്രായേലിനു നിയമവും. അതു മക്കളെ പഠിപ്പിക്കാന്‍ നമ്മുടെ പിതാക്കന്മാരോട് അവിടുന്ന് ആജ്ഞാപിച്ചു. വരാനിരിക്കുന്ന തലമുറ ഇനിയും ജനിച്ചിട്ടില്ലാത്ത മക്കള്‍ അവ അറിയുകയും തങ്ങളുടെ മക്കള്‍ക്ക് അവ പറഞ്ഞു കൊടുക്കുകയും ചെയ്യും. അവര്‍ ദൈവത്തില്‍ ആശ്രയിക്കുകയും അവിടുത്തെ പ്രവൃത്തികളെ വിസ്മരിക്കാതെ കല്‍പ്പനകള്‍ പാലിക്കുകയും ചെയ്യും.'(സങ്കീ: 78:5-7)
പിന്നെ ഞാന്‍ ഒട്ടും അമാന്തിക്കാതെ പേന കൈയിലെടുത്തു. ഈ ലേഖനം എഴുതുക എന്റെ നിയോഗമാണെന്ന് ഞാന്‍ ഉറപ്പിച്ചു.
ആദ്യ സംഭവം ഒരു മരണവുമായി ബന്ധപ്പെട്ടതാണ്. 2026 മാര്‍ച്ച് 28 ന് റെയ്മണ്ട് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനും പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവുമായ വിജയപത് സിംഘാനിയ 87-ാം വയസ്സില്‍ മുംബെയില്‍ അന്തരിച്ചു. റെയ്മണ്ടിനെ ഇന്ത്യയിലെ ഒരു പ്രമുഖ ബ്രാന്‍ഡാക്കി അദ്ദേഹം വളര്‍ത്തിയെടുത്തു. വ്യോമയാന നേട്ടങ്ങള്‍ക്കും അദ്ദേഹം പ്രസിദ്ധനായിരുന്നു. ഒരു കാലത്ത് മുകേഷ് അംബാനിയേക്കാള്‍ അദ്ദേഹം സമ്പന്നനായിരുന്ന. ‘The Complete Man’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ് ടാഗ് ലൈന്‍. എങ്കിലും ആത്മകഥ രചിച്ചപ്പോള്‍ അദ്ദേഹം പേരിട്ടടത് ‘Incomplete Life’ എന്നാണ്. സമ്പന്നര്‍ അധിവസിക്കുന്ന മുംബെ മലബാര്‍ ഹില്ലിലെ 36 നിലകളുള്ള ജെ.കെ. ഹൗസിലായിരുന്നു താമസം. ഒരു ഘട്ടത്തില്‍ സ്വത്തുക്കള്‍ അവകാശികള്‍ക്ക് അദ്ദേഹം കൈമാറി. തുടര്‍ന്ന് ജെ.ജെ. ഹൗസില്‍ നിന്ന് അച്ഛനേയും അമ്മയേയും മകന്‍ ഇറക്കിവിട്ടു. റെയ്മണ്ടിന്റെ എമിരറ്റസ് ചെയര്‍മാന്‍ പദവിയില്‍ നിന്നും പുറത്താക്കി. മാസംതോറും ലഭിച്ചിരുന്ന അരലക്ഷത്തില്‍ കുറഞ്ഞ അലവന്‍സുകൊണ്ടാണ് അവസാന നാളുകളില്‍ അദ്ദേഹവും ഭാര്യയും കഴിഞ്ഞിരുന്നത്.
മകള്‍ക്കുവേണ്ടി ഒരു ബിസിനസ് സാമ്രാജ്യം കെട്ടി ഉയര്‍ത്തിയ ഒരു പിതാവിനു തിരികെ ലഭിച്ചത് അവഗണനയും ആട്ടിപ്പായിക്കലും മാത്രം. ആ പിതാവിന് മരണം അനുഗ്രഹമായി ഭവിച്ചു എന്ന് കുറിച്ചാല്‍ ‘വാസ്തവം’ എന്നാവും വായനക്കാര്‍ കരുതുക. മക്കള്‍ക്കുവേണ്ടി വിത്തെറിഞ്ഞിട്ടും വിയര്‍പ്പൊഴുക്കിയിട്ടും, എന്തേ മക്കള്‍ ഇങ്ങനെ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നത് വര്‍ത്തമാനകാലത്തിലെ നൊമ്പര കാഴ്ചയാണ്.
തുടര്‍ന്ന് ഞാന്‍ നിങ്ങളുടെ ശ്രദ്ധയെ ഒരു ചെറുകഥയിലേക്ക് ക്ഷണിക്കുകയാണ്. നെഞ്ച് തകര്‍ന്നല്ലാതെ ഈ കഥ വായിച്ചവസാനിപ്പിക്കാന്‍ നമുക്കാവില്ല. കഥയുടെ അവസാന വരിയിലെത്തുമ്പോള്‍ ഉരുണ്ടുതൂങ്ങിയ കണ്ണീര്‍ക്കണങ്ങള്‍ 65-ാം പേജിലേക്ക് ഇറ്റു വീഴുന്നത് നമ്മളില്‍ ഇനിയും മരിക്കാത്ത മനുഷത്തം ബാക്കി നില്‍ക്കുന്നതുകൊണ്ടാണ്.
2026 ഏപ്രില്‍ 5ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്‍.പി. ഹാഫിസ് മുഹമ്മദ് എഴുതിയ ‘പോക്‌സോ’ എന്ന കഥയാണ് മനസ്സിനെ കൊത്തിവലിക്കുന്ന അനുഭവം സൃഷ്ടിച്ചത്. അസാമാന്യമായ ഒതുക്കത്തോടെയാണ് കഥാകൃത്ത് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ഒരു ജയിലാണ് കഥയുടെ പശ്ചാത്തലം. പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട 64 വയസ്സുകാരനായ, 32 വര്‍ഷം സര്‍വ്വീസുള്ള റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ കാണിപ്പത്ത് ശങ്കരനാണ് കഥയിലെ നായകന്‍. 13 വയസ്സുള്ള വസന്തം എന്ന സ്വന്തം പേരക്കുട്ടിയെ പീഢിപ്പിച്ചെന്നാണ് കേസ്. ഇരുപത് കൊല്ലം തടവും പിഴ വേറെയുമാണ് ശിക്ഷ. ആറ് കൊല്ലം മുമ്പ് ശങ്കരന്റെ ഭാര്യ മരിച്ചശേഷം മകനും ഭാര്യക്കും വസന്തത്തിനും ഒപ്പമാണ് ആശാന്‍ താമസിക്കുന്നത്.
ഒരു ദിവസം ആശാനെ കാണാന്‍ മകനും, കൊച്ചുമകളും ജയിലില്‍ എത്തുകയാണ്. വാസ്തവത്തില്‍ ആശാന് ആ സന്ദര്‍ശനം ഒട്ടും സന്തോഷം നല്‍കുന്നില്ല. അതുകൊണ്ട് സംസാരിക്കാനും ആശാന് തീരെ താല്പര്യം ഇല്ല. രണ്ട് മുറിയില്‍ ഇരുന്ന് ഫോണിലൂടെയാണ് സംസാരം. അച്ഛന് സുഖം തന്നല്ലേ എന്ന മകന്റെ ചോദ്യത്തിന് ആശാന്‍ കൊടുക്കുന്ന മറുപടി ഇംഗ്ലീഷ് ഭാഷയിലെ രണ്ട് പദങ്ങള്‍ കടം എടുത്താല്‍ ഒശഴവഹ്യ ഹീമറലറ ആണ്. ‘ഉം…. ഭക്ഷണണ്ട്, കിടക്കാന്‍ കട്ടിലുണ്ട്. ജോലിയെടുത്താ കാശു കിട്ടും. ആര്‍ക്കും ഒരു ഭാരല്ല’. തലമുറകളായി മാതാപിതാക്കള്‍ വഹിക്കുന്ന നിന്ദനത്തിന്റെ അവഗണനയുടെ, കയ്‌പേറിയ അനുഭവങ്ങളുടെ ഭാരം മുഴുവന്‍ ആശാന്‍ ആ വാക്കില്‍ സന്നിവേശിപ്പിച്ചതായി നമുക്കു തോന്നും. കഥ അവസാനിച്ചാലും ‘ഭാരം’ എന്ന പദം നമ്മെ നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കും.
അല്‍പം വീട്ടുകാര്യങ്ങള്‍ക്കുശേഷം ആശാന്‍ മകനോട് പറയുന്ന കാര്യങ്ങള്‍ വീണ്ടും നമ്മെ സങ്കടത്തിലാക്കും. ‘അമ്മേടെ ബലിയിടാന്‍ മറക്കരുത്. ഉത്രാടത്തിനാണ്. ജലപുഷ്പ സാക്ഷി ഉറപ്പാക്കണം.’ ഭാര്യാഭര്‍തൃ ബന്ധത്തിലെ ഇഴയടുപ്പവും, തന്റെ നിസ്സഹായതയും കോറിയിട്ട വാക്കുകള്‍ നമ്മുടെ മനസ്സിനെ വല്ലാതെ നോവിക്കും. കൊളുത്തി വലിക്കും. തുടര്‍ന്ന് കൊച്ചുമകളുമായുള്ള ആശാന്റെ സംഭാഷണമാണ്. ആശാന്‍ വിളിച്ചു ‘വസന്തം’ അവള്‍ കരയാന്‍ തുടങ്ങി. ആശാന്‍ വീണ്ടും വിളിച്ചു ‘വസന്തം’. അവള്‍ പൊട്ടുക്കരഞ്ഞു. ആശാന്‍ പറഞ്ഞു ‘മോളെന്തിനാ കരയുന്നേ… മോളേ അച്ഛന്‍ പറഞ്ഞിട്ടല്ലേ മോളത് പറഞ്ഞത്’ ഇത് കേള്‍ക്കുമ്പോള്‍ ഇടിവെട്ട് കൊണ്ട് സപ്തനാഢികളും തളര്‍ന്ന്, തുടര്‍വായന അസാദ്ധ്യമെന്ന രീതിയില്‍ നാം ഇരുന്നുപോകും.
എല്ലാം ഒരു കെട്ടുകഥയാണല്ലേ. മകന്‍ അവളെകൊണ്ടു പറയിപ്പിച്ചതല്ലേ എന്ന് സഹ തടവുകാരന്‍ ചോദിക്കുമ്പോള്‍, കൈമലര്‍ത്തി ഒന്നും മിണ്ടാതെ ഇരിക്കുന്ന ആശാന്‍, ഒരു വ്യക്തിയല്ല, പലരുടെ പ്രതീകമായി രൂപപ്പെടുന്ന ഒരു ബിംബമായി മാറുകയാണ്. പിതാവിനെ ഒഴിവാക്കാന്‍ നവയുഗ മകന്‍ കണ്ടെത്തുന്ന വഴി ഉല്‍പ്പത്തി പുസ്തകത്തിലെ സര്‍പ്പത്തിന്റെ വഴിയേക്കാള്‍ കുടിലമായി നമുക്ക് അനുഭവപ്പെടും.
ഞാന്‍ ചൂണ്ടുക്കാണിച്ച രണ്ട് സംഭവങ്ങളും ഒറ്റപ്പെട്ട ദുരന്തങ്ങളല്ല. മറിച്ച് ആവര്‍ത്തിക്കപ്പെടുന്ന ദുരിത കാഴ്ചകളാണ്. ചിലപ്പോള്‍ അച്ഛന്‍ മാറി അമ്മ നായികാ സ്ഥാനത്ത് വരുമെന്നു മാത്രം.
ഈ സംഭവങ്ങളുടെ തനിയാവര്‍ത്തനം ക്രൈസ്തവ ഭവനങ്ങളിലും സംഭവിക്കുന്നുണ്ട് എന്നത് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്. നമ്മുടെ വചനപ്രഘോഷണവും, ശിക്ഷണവും, പ്രാര്‍ത്ഥനാ ജീവിതവും ഒന്നും നമുക്ക് ജീവിത ബന്ധിയാവുന്നില്ലേ. സംശയം ബാക്കിയാവുന്നു.
അവിടെയാണ് എനിക്കൊരു ഇടപെടല്‍ നടത്തുവാനുള്ളത്. മക്കള്‍ക്ക് നാം വീതം കൊടുക്കാറുണ്ട്. സ്ഥലത്തിന്റെയും, സമ്പത്തിന്റെയും വീതം മൂപ്പനുസരിച്ച് നാം പങ്കിട്ട് നല്‍കും. എന്നാല്‍ അതിനൊപ്പം ആത്മീയതയുടെ വീതം നാം നല്‍കാറുണ്ടോ? നിര്‍ബന്ധമായും നല്‍കേണ്ട ഓഹരിയാണത്.
കുടുബത്തിന്റെ ആത്മീയത നിലകൊള്ളുന്നത് കുടുംബ പ്രാര്‍ത്ഥന, വചനവായന ദിവ്യകാരുണ്യ ഭക്തി, ഇടവക ബന്ധം, സഭാജീവിതം, സാഹോദര്യം കൂട്ടായ്മ, കാരുണ്യ പ്രവര്‍ത്തനം എന്നിവയിലാണ്. മക്കള്‍ക്ക് ഇവയുടെയും ഓഹരി നിര്‍ബന്ധമായും നല്‍കണം. കൂടാതെ അവ കര്‍ശനമായി പാലിക്കണം എന്ന നിഷ്‌കര്‍ഷയും ഉണ്ടാവണം. വിജയപത് സിംഘാനിയാമാരും, ശങ്കരന്‍ ആശാന്‍മാരും ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മുടെ മുമ്പില്‍ ഈ വഴി മാത്രമേ ഉള്ളൂ.
പഴയ നിയമത്തിലെ പ്രഭാഷകന്റെ പുസ്തകത്തിലെ 3-ാം അദ്ധ്യായം മാതാപിതാക്കന്മാരോടുള്ള മക്കളുടെ കടമകള്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മക്കള്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ ഈ ഭാഗം കുടുംബത്തിലെ വചന വായനയുടെ ഭാഗമാകണം. ഏതാനും വാക്യങ്ങള്‍ ഞാന്‍ ഉദ്ധരിക്കാം.
മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു.
പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു.
അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവെയ്ക്കുന്നു.
പിതാവിനെ ബഹുമാനിക്കുന്നവന്‍ ദീര്‍ഘകാലം ജീവിക്കും.
പിതാവിന്റെ അനുഗ്രഹം മക്കളുടെ ഭവനങ്ങളെ ബലവത്താക്കും.
അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും.
പിതാവിനോടു കാണിക്കുന്ന കാരുണ്യം വിസ്മരിക്കപ്പെടുകയില്ല.
പാപങ്ങളുടെ കടം വീടുന്നതിന് അതുപകരിക്കും.
ഓഹരി പങ്കിടുമ്പോള്‍ ഈ വിശുദ്ധ ഗ്രന്ഥവാക്യങ്ങള്‍ കൂടി ആത്മീയ ഓഹരിയായി നല്‍കാന്‍ നമുക്ക് ശ്രമിക്കാം. ശ്രദ്ധിക്കാം.

ഐപിസി ഫാമിലി കോൺഫ്രൻസ്‌: ദേശീയ പ്രാർത്ഥനാ ദിനം ജൂൺ 1 ന്
അന്നമ്മ തോമസ് (കുഞ്ഞന്നാമ്മ 89) നിത്യതയിൽ
In a Dying Europe, 60,000 Young Voices Rise for Jesus
സ്വന്തം വീട്ടിൽ പ്രാർഥനായോഗങ്ങൾ നടത്തുന്നത് തടയാൻ പോലിസിനോ സർക്കാരിനോ അവകാശമില്ല: ഛത്തീസ്ഗഢ് ഹൈക്കോടതി
യിസ്രായേൽ ജയിക്കുന്നു… പക്ഷേ യഹൂദൻ തോൽക്കുകയാണോ?

Follow US

Find US on Social Medias
FacebookLike
XFollow
YoutubeSubscribe
TelegramFollow
Popular News
NEWSUS & CANADA

All About Christ

സ്വന്തം ലേഖകൻ
സ്വന്തം ലേഖകൻ
April 17, 2026
ഈ ജീവിതം ദൈവത്തിന്റെ ദാനം
വിദ്വാൻകുട്ടിയുടെ ഭജന ഗാനങ്ങളുമായി സിജി കിഷോറും കുടുംബവും
From 13 to 400: Holy Spirit Prompts Massive Spontaneous Baptisms in Georgia
തുണ്ടിയിൽ ക്രിസ് വില്ലയിൽ റ്റി.വി ശാമുവേൽ (രാജൻ 71) നിത്യതയിൽ

വാർത്തകളും മാട്രിമോണിയലും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

BRIDES WANTED

View All
Popular
MATRIMONIAL
2548 views
MM58/26 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് മാതാപിതാക്കൾ, 7 വർഷം മുമ്പ് ഭാര്യ മരിച്ച, 45 വയസ്സ് പ്രായമുള്ള തങ്ങളുടെ മകന് വേണ്ടി (B.A, M.Div, ITES, അന്താരാഷ്ട്ര ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് പഠനം...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
2158 views
  MM57/26 Syrian Christian Pentecostal parents from Pathanamthitta District invite suitable proposals for their son, 45 yrs, widower since 7 years, Pastoring a church and...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1697 views
BRIDE WANTED MM 56/26 US-settled, God-fearing Christian boy (26), professionally qualified with degree in business studies, currently employed with a multinational company, well-settled, talented, and...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3799 views
MM 53/26 Syrian Christian Born again boy (from Missionary family) raised in North India (25 / {8 - 2000} /5'8" / 69 Kg / BTech...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3336 views
MM47/26 Pentecostal boy, 26, (March 1999), 183cm, Msc International Business Management with Project Management - Kingston University London. B.Com. Kristu Jyoti College Changanacherry. Current Profession:...
Posted 9 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3996 views
MM 37/25 Syrian Christian Pentecostals parents from Chennai, invite proposal for their son, 25 (January 2000), 182 cm, B E from Anna University, MBA (University...
Posted 12 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3471 views
MM 36/25 Syrian Christian Pentecostals parents from Kozhanchery, invite proposal for their son 34, 178cm, MSc Biotechnology, working at Bangalore. Innocent divorcee. Seeking suitable alliance...
Posted 1 year ago by സ്വന്തം ലേഖകൻ

GROOMS WANTED

View All
MATRIMONIALS
127 views
MM 61/26 Syrian Christian Pentecostal parents invite proposals for their daughter (DOB: 20.07.2000, Height: 165 cm, Non-Ornamental). She holds a B.Tech in Computer Science Engineering...
Posted 1 week ago by സ്വന്തം ലേഖകൻ
MATRIMONIAL
592 views
MM 60/26 Pentecostal parents invite proposals for their daughter, 28 years (06.09.1998), 152cm, 51 kg, B.Com Computer Application, Additional Elective Co-operation. Looking for a God-fearing...
Posted 2 months ago by സ്വന്തം ലേഖകൻ
MATRIMONIAL
476 views
MM 59/26. Syrian Christian Pentecostal parents invite proposal for their daughter 28 (15 July 1998), MBA, Worked at Ernst and Young as Tax Analyst. Now...
Posted 2 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1710 views
GROOM WANTED MM 55/26 CNI parents Mumbai invite proposals for their daughter, 32, DOB: 03.11.1993, 5.2ft, B.Sc. Zoology, B.Ed. MSc., M.Ed., MA English Literature., MSW,...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1763 views
MM54/26 Syrian Christian Pentecostal parents invite proposals for their daughter, 25, DOB : 20/07/2000, 164 cm, 52 kg, BTech(Computer Science) , Worked as Quality Assurance...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1792 views
MM51/26 മധ്യ തിരുവിതാംകൂറിലെ - സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്‌ടറായി പ്രാക്റ്റീസ് ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്‌തു യുവതി. 26 വയസ്സ്, 5', 3" ഉയരം. എം.ബി.ബി.എസ്. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു....
Posted 9 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1699 views
MM50/26 Syrian Christian Pentacostal parents invite proposals for their daughter, brought up in Delhi NCR (born on 28th August 1999, 5.3 feet tall) who is...
Posted 9 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1573 views
MM49/26 യു.എ.ഇയിൽ ഫാർമസിസ്റ്റായി ജോലിയുള്ള, ഹൈന്ദവ പശ്ചാ ത്തലത്തിൽ നിന്നും പെന്ത ക്കോസ്ത് വിശ്വാസം സ്വീകരിച്ച യുവതി. 30 വയസ്സ്, 158 സെ.മീ. ഉയരം. ബി.ഫാം. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലി...
Posted 9 months ago by സ്വന്തം ലേഖകൻ
  • 1
  • 2
  • »
Page 1 of 2

About US

We influence 20 million users and is the number one business and technology news network on the planet.

Subscribe US

Subscribe to our newsletter to get our newest articles instantly!

[mc4wp_form]
MaruppachaMaruppacha
Follow US
© 2025 Maruppacha. All Rights Reserved.
  • Download e-PAPER
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?