ചിക്കാഗോ/ ഡാളസ് : ചിക്കാഗോ ഹിൽസൈഡില് ബ്രദർ എബ്രഹാം കുര്യന്റെ (ബേബിച്ചായൻ) ഭാര്യ ഏലിയാമ്മ എബ്രഹാം (കുഞ്ഞുമോൾ 75) ഡാളസിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു.
റാന്നി കൊറ്റനാട് പനത്തോട്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ:ലിൻഡ, ലാൻസ്, ലീന.
സഹോദരങ്ങൾ:കുഞ്ഞുമോൻ (ഡൽഹി) മോളി ( ചിക്കാഗോ) സാബു (ചിക്കാഗോ).
പരേത റാന്നി ഐപിസി കൊറ്റനാട് സഭാംഗമായിരുന്നു.
സംസ്കാരം ചിക്കാഗോ ഇന്റർനാഷണൽ പെന്തക്കോസ്ത് അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 25 ശനിയാഴ്ച രാവിലെ 9:30 ന് സയോൻ ക്രിസ്ത്യൻ ചർച്ചിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയോടെ മേരിഹിൽ സെമിത്തേരിയിൽ നടക്കും.
കുര്യൻ ഫിലിപ്പ്
