കോട്ടയം: ഗീഹോൻ തിയോളജിക്കൽ സെമിനാരിയുടെ ആറാമത് ഗ്രാജുവേഷൻ സർവീസ് ജനുവരി 24ന് ശനിയാഴ്ച രാവിലെ 9:30 മുതൽ കോട്ടയം മാങ്ങാനം ക്രൈസ്തവാശ്രമത്തിൽ നടക്കും. ബി.റ്റിഎച്ച്; എം.ഡിവ്; ഡിപ്ലോമ ഇൻ ക്രിസ്ത്യൻ കൗൺസലിംഗ് എന്നീ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് റവ.ഡോ.എം.വി.സൈമൺ (ഡയറക്ടർ) സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പ്രൊഫ.ബിനു രാജ് (രെജിട്രാർ) അധ്യക്ഷതവഹിക്കും. കുര്യൻ തോമസ് (ചെയർമാൻ) വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും. “അടിയൻ ഇതാ, അടിയനെ അയക്കേണമേ ” ( യെശ.6:8) ആണ് ഈ വർഷത്തെ ചിന്താവിഷയം.
ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി പ്രിൻസിപ്പാൾ റവ.ഡോ. ജോൺ അലക്സ് മുഖ്യാതിഥിയായിരിക്കും. ഐപിസി ചങ്ങനാശ്ശേരി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോർജി വർഗീസ് നിയോഗ പ്രാർത്ഥന നടത്തും. സിസ്റ്റർ വിദ്യ സന്തോഷ് & ടീം (ഗ്രേസ് വോയിസ്, വെണ്ണിക്കുളം) സംഗീത ശുശ്രൂഷ നിർവഹിക്കും.
റവ.റ്റിറ്റൊ തോമസ് (പ്രിൻസിപ്പാൾ ), റവ.സാക് ജോൺ (അഡ്മിനിസ്ട്രേറ്റർ), റവ.ഡോ.രാജു എം.തോമസ് (അക്കാഡമിക് ഡീൻ ), റവ.പി.എസ്. ചെറിയാൻ ( സ്റ്റാഫ് സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും.
കഴിഞ്ഞ ഒരു ദശാബ്ദമായി ദൈവശാസ്ത്ര പഠനരംഗത്ത് അനുഗൃഹീത സാന്നിധ്യമാണ് ഗീഹോൻ തിയോളജിക്കൽ സെമിനാരി. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾ ഓൺലൈനിലാണ് പഠനം നടത്തുന്നത്. പുതിയ ബാച്ച് ഫെബ്രുവരി 4 ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9656633750

