ചെന്നൈ: ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇൻഡ്യയുടെ തമിഴ്‌നാട് സ്റ്റേറ്റ് ഭാരവാഹികളായി പാസ്റ്റർ തോമസ് ചാക്കോ(കോർഡിനേറ്റർ), പാസ്റ്റർ ജോൺ എം ചാക്കോ(ജോ.കോർഡിനേറ്റർ), പാസ്റ്റർ ബിനോയി ചാക്കോ(സെക്രട്ടറി), പാസ്റ്റർ ഡാനിയേൽ ജയകുമാർ(ജോ.സെക്രട്ടറി), ബ്രദർ പി പി ജോൺ(ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ വിവിധ ബോർഡുകളുടെ കൺവീനറൻമാരായി പാസ്റ്റർ ചാർലി ക്രിസ്റ്റഫർ(ഇവാഞ്ചലിസം), പാസ്റ്റർ എബിൻ രാജ് ജോർജ്(പ്രയർ), പാസ്റ്റർ ജോൺ കെ പ്രഭാകർ(ചാരിറ്റി), പാസ്റ്റർ ശാമുവേൽ പോൾ രാജ്(പബ്ളിസിറ്റി) എന്നിവർ പ്രവർത്തിക്കും. പാസ്റ്റർമാരായ ജെ മാത്യൂസ്, സാമുവേൽ സി വർഗീസ്, രാജു എം ചെറിയാൻ, സുന്ദർ രാജ്, ജോൺ മാത്യൂ, രാജേന്ദ്രകുമാർ, സാജു കെ ജോൺ എന്നിവർ രക്ഷാധികാരികളാണ്. ചെന്നൈ അമിച്ചകരി ഐപിസി സിയോൻ ഹാളിൽ ഡയറക്ടർ പാസ്റ്റർ എം പി ജോർജ്കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം പാസ്റ്റർ ശാമുവേൽ സി വർഗീസ് ഉദ്‌ഘാടനം ചെയ്തു. റവ. അലക്ലാണ്ടർ മുഖ്യപ്രഭാഷണം നടത്തി. സുവി. പിസി തോമസ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.

