ഭോപ്പാൽ : ഐപിസി മദ്ധ്യപ്രദേശ് 31-ാം മത്പാസ്റ്റേഴ്‌സ് കോൺഫ്രൻസ് ഒക്ടോബർ 08 ബുധൻ മുതൽ 11 ശനി വരെ നാഗപ്പൂർ മിഷൻ ഇന്ത്യ ക്യാമ്പസിൽ നടക്കും. മദ്ധ്യപ്രദേശ് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഡോ. സണ്ണി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും പാസ്റ്റർ ഡോ. വിൽസൺ വർക്കി റവ.ഡോ. സലീം ഖാൻ എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.
പാസ്റ്റേഴ്സ്‌സിന്റെ ഭാര്യമാർക്കായി പ്രത്യേക സെമിനാറിൽ മേഴ്സി ഫിലിപ്പും സാലി മോനാ യിയും പ്രസംഗിക്കും. ഇവരെ കൂടാതെ പാസ്റ്റർ മാരായ വർഗീസ് മാത്യു മാത്യൂ യോഹന്നാൻമൈക്കിൾ മാത്യു, റെജി ഫിലിപ്പ്, റ്റിജു തോമസ്, പാസ്റ്റർ എം എ ഉണ്ണിട്ടൻ തുടങ്ങിയവരും ക്ലാസ്സു കൾ നയിക്കും
സഭയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും സീനിയർ ശുശ്രൂഷകന്മാരും പ്രത്യേക ക്ലാസ്സുകൾ നയിക്കും 11-ാം തീയതി ശനിയാഴ്‌ച തിരുവത്താഴ ശുശ്രൂഷയോടെ പാസ്റ്റേഴ്‌സ് കോൺഫ്രൻസ് സമാപിക്കും. ഐപിസി മദ്ധ്യപ്രദേശ് ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഐപിസി മദ്ധ്യ പ്രദേശ് സ്റ്റേറ്റിന് ഇപ്പോൾ 732 സഭകളുണ്ട്.

