ലെറ്റർകെന്നി : ഐപിസി ഗില്ഗാൽ ലെറ്റർകെന്നി/ലണ്ടൻഡറി ചർച്ചിന്റെ മൂന്നാമത് വാർഷിക കൺവൻഷനും ലേഡീസ് കോൺഫറൻസും ഒക്ടോബർ 3 മുതൽ 5 വരെ ലണ്ടൻഡറിയിൽ ഉള്ള ലിസ്നീൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ഐപിസി അയർലൻഡ് ആൻഡ് ഈയു റീജിയൻ പ്രസിഡൻറ് പാസ്റ്റർ സി ടി എബ്രഹാം ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, ഡോക്ടർ എയ്ഞ്ചൽ എൽസ വർഗീസ് എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും. പാസ്റ്റർ ജെയിംസ് ജോൺ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
സഭാ പാസ്റ്റർ ഷൈൻ മാത്യുവിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലും അനുഗ്രഹിക്കപ്പെട്ട സെക്ഷനുകൾ നടത്തപ്പെടും

