യുകെ: യുകെ മലയാളി പെന്തെക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തെക്കോസ്തൽ അസോസിയേഷൻ യു കെ യുടെ 23 മത് നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ തുറമുഖ പട്ടണമായ സൗതാംപ്റ്റണിൽ ഏപ്രിൽ 3 മുതൽ 5 വരെ നടക്കും.
എം.പി.എ. യുകെ യുടെ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവഹിക്കും. മുഖ്യ പ്രഭാഷകരായി പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ, പാസ്റ്റർ സജു മാവേലിക്കര, ലേഡീസ് സ്പീക്കറായി ബിജി സിസിൽ ചീരൻ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.
ബ്ലസൻ മേമന ആരാധനയ്ക്കു നേതൃത്വം നൽകും.
കോൺഫറൻസ് വിപുലമായ രീതിയിൽ നടക്കുന്നതിനുള്ള ക്രമീകരണങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായവൈസ് പ്രസിഡന്റ് പാസ്റ്റർ പി സി സേവ്യർ, സെക്രട്ടറി പാസ്റ്റർ ജിനു മാത്യു, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബിജു ദാനിയേൽ, ട്രഷറർ പാസ്റ്റർ റോജി രാജു എന്നിവർ പ്രവർത്തിച്ചു വരുന്നു.
ഏപ്രിൽ 3 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന മീറ്റിങ്ങുകൾ ഏപ്രിൽ 5 ഞായറാഴ്ച പൊതു ആരാധനയോടെ അവസാനിക്കും.
