MPA UK & Europe ന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി യുകെയുടെ വിവിധ പട്ടണങ്ങളിൽ വെച്ച് നടത്തപ്പടുന്ന ഏകദിന പ്രാർത്ഥനാ സംഗമം 2026 ജൂൺ 27ന് ശനിയാഴ്ച രാവിലെ 10:30 മണി മുതൽ ഉച്ചക്ക് 1 :30വരെ ഇമ്മാനുവേൽ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖത്തിൽ ചെസ്റ്റർ പട്ടണത്തിൽവെച്ചു നടത്തപ്പടുന്നു.
VENUE : EMMANUEL
PENTECOSTAL CHURCH, MATHEW HENRY EVANGELICAL CHURCH, NEVIN ROAD, BLACON, CHESTER, CH1 5RS .

പ്രസ്തുത മീറ്റിംഗ് MPA UK & Europe ന്റെ പ്രസിഡണ്ട് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവ്വഹിക്കും. പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് മീറ്റിംഗുകൾക്കു നേതൃത്വം നൽകും. പാസ്റ്റർ ഷിബു ഡാനിയേൽ മുഖ്യ സന്ദേശം നൽകുന്നു. ഏരിയ കോർഡിനേറ്റർ പാസ്റ്റർ ജോൺ വർഗ്ഗീസ് മീറ്റിംഗിന്റെ ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ പി. സി സേവ്യർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജിനു മാത്യു (സെക്രട്ടറി) , പാസ്റ്റർ ബിജു ഡാനിയേൽ ( ജോയന്റ് സെക്രട്ടറി), പാസ്റ്റർ റോജി രാജു (ട്രഷറർ) എന്നിവരും മറ്റ് അനുഗ്രഹീത കർത്തൃദാസന്മാരും പങ്കെടുക്കും. രാജ്യത്തിന്റെ ഉണർവ്വിനും പട്ടണങ്ങളുടെ വിടുതലിനുമായി ക്രമീകരിക്കുന്ന ഈ മീറ്റിംഗിലേക്കു എല്ലാ ദൈവദാസന്മാരും ദൈവജനവും പങ്കെടുത്തു പ്രാർത്ഥനയിൽ പോരാടുവാനും അനുഗ്രഹം പ്രാപിക്കുവാനും ഏവരേയും മീറ്റിംഗിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക്.
ഏരിയ കോർഡിനേറ്റർ
പാസ്റ്റർ ജോൺ വർഗീസ്
(പാസ്റ്റർ ജീമോൻ )
07862716430

