നൈജീരിയയിൽ ഓരോ ദിവസവും ക്രൈസ്തവർ വേട്ടയാടപ്പെടുകയും തട്ടിക്കൊണ്ടുപോകപ്പെടുകയും ജീവനോടെ കത്തിക്കപ്പെടുകയും ചെയ്യുന്നു. ലോകത്ത് വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെടുന്ന പത്ത് ക്രൈസ്തവരിൽ എട്ടുപേരും നൈജീരിയയിലാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
2025 – ലെ ക്രിസ്തുമസ് കാലം നൈജീരിയൻ ക്രൈസ്തവർക്ക് ഭീതിയുടെ നാളുകളായിരുന്നു. ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി 2025 ഡിസംബർ 25 – ന് അമേരിക്കൻ സേന നൈജീരിയയിലെ ഐഎസ് ഐഎസ് (ISIS) കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു.
ക്രൈസ്തവരെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കാത്ത ഭീകരർക്ക് ശക്തമായ താക്കീതാണ് ഇതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
കുറ്റവാളികളായ മിലിഷ്യ നേതാക്കളുടെയും അവർക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും ആസ്തികൾ മരവിപ്പിക്കുക, വിസ നിരോധനം ഏർപ്പെടുത്തുക, അന്താരാഷ്ട്ര സഹായങ്ങൾ ക്രൈസ്തവരുടെ സുരക്ഷയുമായി ബന്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത്.
നൈജീരിയയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യം’ (Country of Particular Concern) എന്ന പട്ടികയിൽ അമേരിക്ക നേരത്തെ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ കേവലം ലേബലുകൾക്ക് അപ്പുറം ശക്തമായ നടപടികൾ ഉണ്ടായാൽ മാത്രമേ ഈ ക്രൂരതകൾക്ക് അറുതി വരുത്താനാകൂ എന്ന് സിറ്റിസൺ ഗോ പ്രവർത്തകർ കൂട്ടിച്ചേർത്തു.നൈജീരിയയിലെ ക്രൈസ്തവർ കടുത്ത പീഡനങ്ങളും വംശഹത്യ ഭീഷണിയും നേരിടുകയാണെന്നും രാജ്യം ഒരു ‘ മരണക്കളമായി’ മാറിയിരിക്കുകയാണെന്നും കത്തോലിക്കാ ആക്ടിവിസ്റ്റ് കൂട്ടായ്മയായ സിറ്റിസൺ ഗോ അറിയിച്ചു.
നൈജീരിയയിലെ വിദേശകാര്യ മന്ത്രിക്കു നൽകിയ നിവേദനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്.

