ഡോ. ലിജു വി.ബിയും ഭാര്യ ഡോ. അനിറ്റ ആൻ തോമസും
പത്തനംതിട്ട :
സ്തനാർബുദത്തി ൻ്റെ വ്യാപനശേഷി തടയുന്ന പു തിയ ചികിത്സാ രീതിക്ക് പേറ്റന്റ്. ഇസ്രയേലിലെ ബെൻ ഗുരിയൻ യൂണിവേഴ്സിറ്റി ഓഫ് ദ് നെഗവേ യിൽ മലയാളി ഗവേഷകന്റെ നേതൃത്വത്തിൽ നടന്ന പഠനത്തി ലാണ് കണ്ടെത്തൽ. അതിവേഗം പടരുന്നതരം സ്തനാർബുദത്തി ൻ്റെ വ്യാപനം തടയാൻ സഹായി ക്കുന്ന ഗവേഷണത്തിനു നേത്യ ത്വം നൽകിയത് തിരുവനന്തപുരം പുളിയറക്കോണം ബഥേലിൽ കു – ടുംബാംഗമായ ഡോ.ലിജു വിജയ സ്റ്റെൽട്ടർ ആണ്. ഗവേഷണഫല ങ്ങൾ നേച്ചർ- സിഗ്നൽ ട്രാൻസ്ഡ ക്ഷൻ ആൻഡ് ടാർജറ്റഡ് തെറപ്പി ജേണലിൽ പ്രസിദ്ധീകരിച്ചു.
സ്തനാർബുദ കോശങ്ങൾ ശരീര ഭാഗങ്ങളിലേക്കു പടരാൻ സഹാ യിക്കുന്ന പ്രധാന പ്രോട്ടീനെ കണ്ടെത്തി പ്രവർത്തനം നിഷ്ക്രി യമാക്കാനുള്ള മാർഗമാണ് വിക സിപ്പിച്ചത്.
ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻ സർ എന്ന അപകടകാരിയായ സ്തനാർബുദത്തിലാണ് ഗവേഷ ണം കേന്ദ്രീകരിച്ചത്. കാൻസർ കോശങ്ങൾ ആദ്യ ട്യൂമറിൽനിന്ന്വേർപെട്ട് പുതിയ ഭാഗങ്ങളിലേക്ക് നീങ്ങാൻ പികെ സി എറ്റ എന്ന പ്രോട്ടീൻ സഹാ യിക്കുന്നു. മെറ്റാ സ്റ്റാസിസ് എന്ന റിയപ്പെടുന്ന ഈ പ്രക്രിയയാണ് സ്തനാർബുദ മരണങ്ങളുടെ പ്രധാന കാരണം. ഗവേഷണത്തിലെ നിർണായക മായ കണ്ടെത്തൽ യുപെപ് 2 എന്ന ചെറിയ പെപ്റ്റൈഡാണ്. ജനിതക ഘടനയിലെ അധികം ശ്രദ്ധിക്കപ്പെടാത്ത ഭാഗമായ യുഒ ആർഎഫിൽ നിന്നാണ് ഈ പ്രോ ട്ടീൻ രൂപപ്പെടുന്നത്. രോഗപ്രേരക മായ പ്രോട്ടീനെ തകർത്തു നശിപ്പി ക്കുന്ന ശോഷകമായി (ഡിഗ്രേ ഡർ) യുപെപ് 2 പ്രവർത്തിക്കും. ഈ കണ്ടെത്തലിനെ അടിസ്ഥാന മാക്കിയ ചികിത്സാരീതിക്കാണ് പേറ്റന്റ്.
തൃശൂർ അമല കാൻസർ സെന്റർ, തിരുവനന്തപുരം രാജീവ്ഗാന്ധി സെൻ്റർ ഫോർ ബയോ ടെക്നോ ളജി എന്നിവിടങ്ങളിൽ ഗവേഷക നായിരുന്ന വിജയ 6 വർഷം മുൻ പാണ് ഇസ്രയേലിൽ എത്തുന്നത്.

വർഗീസ് സി.തോമസ്

