കവിയൂർ: പൂത്തിക്കോട്ട് മണമേൽ പടിഞ്ഞാറേ വീട്ടിൽ ചാണ്ടി ജോർജിന്റെ ഭാര്യ ശോശാമ്മ ചാണ്ടി (രമണിക്കുട്ടി, 74) നിത്യതയിൽ.
പരേതനായ റവ. ടി. എ. കോശിയുടെ സഹോദരിയാണ്.
ഭോപ്പാലിലെ കസ്തൂർബ ആശുപത്രിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന ശോശാമ്മ ചാണ്ടി, വിരമിച്ചശേഷം ഭർത്താവിനൊപ്പം കവിയൂരിലെ കുടുംബവീട്ടിൽ താമസിച്ചുവരികയായിരുന്നു.
ഭർത്താവ്: ചാണ്ടി ജോർജ്.
മക്കൾ: വിനു ജോർജ് ചാണ്ടി, എബി എബ്രഹാം ചാണ്ടി, ഷൈനി ഏലിയാമ്മ ജുബിൻ.
മരുമക്കൾ: ജിജിമോൾ ജോർജ്, റീബ ജോർജ്, ജുബിൻ തോമസ്.
കൊച്ചുമക്കൾ: നവ്യ, നീൽ, ജോഷ്വ, നോഹ, സോഫിയ, ജോനാഥൻ.
സംസ്കാര ശുശ്രൂഷകൾ:
2026 ഒക്ടോബർ 12-ന് ഉച്ചയ്ക്ക് 12.30-ന് തിരുവല്ല, കവിയൂർ, പുലിമല ജംഗ്ഷനിലുള്ള പൂത്തിക്കോട്ട് മണമേൽ പടിഞ്ഞാറേ വീട്ടിൽ ഒന്നാം ശുശ്രൂഷ നടക്കും.
തുടർന്ന് ഉച്ചകഴിഞ്ഞ് 2.30-ന് മേപ്രാൽ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ രണ്ടാം ശുശ്രൂഷയും അതിനുശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരവും നടക്കും.

