നിലമ്പൂർ: കഴിഞ്ഞ ദിവസം നിത്യതയിൽയിൽ ചേർക്കപ്പെട്ട പാസ്റ്റർ ജോൺ ജോർജിന്റെ (ബാബുച്ചായൻ -74) സംസ്കാരം ഒക്ടോബർ 31 ശനി ടെന്നസി നഷ് വില്ലെ ഹാർപെത്ത് ഹിൽസ് മെമ്മറി ഗാർഡൻസിൽ നടക്കും. പൊതുദർശനവും അനുസ്മരണ ശുശ്രൂഷയും ഒക്ടോബർ 30 വെള്ളി നഷ് വില്ലെ ന്യൂ ഹോപ്പ് കമ്മ്യൂണിറ്റി ചർച്ചിലും നടക്കും.
ഐപിസി നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകനും ന്യൂഹോപ്പ് ബൈബിൾ കോളേജ് ഡയറക്ടറുമായ പാസ്റ്റർ ജോൺ ജോർജ് (ബാബുച്ചായൻ – 74) മലബാറിലെ ഐപിസിയുടെ സഭാപ്രവർത്തനങ്ങളിൽ മുൻനിര പ്രവർത്തകനും സീനിയർശുശ്രൂഷകനുമായിരുന്ന പാസ്റ്റർ വി.ജെ ജോർജിന്റെ മകനാണ്.
ഐപിസിയിലെ സീനിയർ ശുശ്രൂഷകനും ഐപിസി കേരള സ്റ്റേറ്റിലെ കൗൺസിലംഗവും വിവിധ ബോർഡുകളിൽ ചെയർമാനും ആയിരുന്നു. ദീർഘവർഷം മലബാർ മേഖല പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: സാറാമ്മ ജോർജ് ( ദീനാമ്മ). പുന്നവേലിൽ കൊലക്കൊട്ടുവീട്ടിൽ പരേതരായ പാസ്റ്റർ സി. സി. ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ്.
സഹോദരൻ: പാസ്റ്റർ ജേക്കബ് ജോർജ് (യു.എസ്.).
സഹോദരിമാർ: മേരിക്കുട്ടി ജോയ് (കുളക്കട), പരേതയായ ലാലി ബാബു (തിരുവല്ല).
സഹോദരീഭർത്താക്കന്മാർ:
പരേതനായ പാസ്റ്റർ ജോയ് കുളക്കട, പാസ്റ്റർ ബാബു തലവടി (തിരുവല്ല).

