തുവയൂർ – മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അടൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ DSMC ദേവസംഗീതം പ്രവർത്തനോദ്ഘാടനം നവംബർ 14 ഞായറാഴ്ച വൈകിട്ട് 5.30ന് തുവയൂർ സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടക്കും. DSMC – Department of Sacred Music and Communications ന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അഭിവന്ദ്യ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിക്കും. റവ. ഉമ്മൻ കെ. ജേക്കബ് മുഖ്യാതിഥിയായിരിക്കും.
DSMC Choir Adoor Diocese, ഏനാത്ത് MTC Choir, തുവയൂർ St. Andrews MTC Choir എന്നിവരുടെ ഗാനശുശ്രൂഷ പരിപാടിക്ക് ആത്മീയ മാധുര്യം പകരും.

