ഗുരുഗ്രാം: നോർത്ത് ഇന്ത്യ മാർത്തോമ്മാ ഇവാഞ്ചലിസ്റ്റിക് ഫെല്ലോഷിപ്പിന്റെ (NIMTEF) വാർഷിക സമ്മേളനം 2026 നവംബർ 15 മുതൽ 17 വരെ ഗുരുഗ്രാമിലെ സോഫാർ കോൺഫറൻസ് സെന്ററിൽ നടക്കും.
“നെഹെമ്യാവ് 2:18 – സങ്കല്പ് • സമർപ്പൺ • സൃജൻ (തീരുമാനം • സമർപ്പണം • പുതിയ തുടക്കം)” എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം.
സമ്മേളനത്തിന് റൈറ്റ് റവ. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ, വെരി റവ. ഡാനിയേൽ തോമസ്, എം.ടി.ഇ.എ ജനറൽ സെക്രട്ടറി റവ. ഈപ്പൻ എബ്രഹാം, റവ. തോമസ് റിനു വർഗീസ് എന്നിവർ നേതൃത്വം നൽകും.
ഉത്തരേന്ത്യയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ സമ്മേളനത്തിൽ പങ്കെടുക്കും. പ്രാർത്ഥന, വചന പഠനം, ആത്മീയ ഉണർവ് യോഗങ്ങൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമാകും.
എല്ലാ വിശ്വാസികളെയും സമ്മേളനത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

