ചിക്കാഗോ: നാൽപ്പതാമത് പിസിനാക് കോൺഫറൻസിന്റെ ഇംഗ്ലീഷ് സെഷനിൽ ഞായറാഴ്ച നടക്കുന്ന സമാപന യോഗത്തിൽ പാസ്റ്റർ ഡേവിസ് എബ്രഹാം അധ്യക്ഷത വഹിക്കും. പാസ്റ്റർ ഫിന്നി തോമസ് തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി വലിയൊരു ജനക്കൂട്ടം യുവജനങ്ങൾ ഇപ്രാവശ്യത്തെ പിസിനാക് കോൺഫറൻസിൽ ആദിയോടന്തം സംബന്ധിച്ചു വരുന്നു. ഡോക്ടർ ജോനാഥാൻ ജോർജ് ഇംഗ്ലീഷ് സെഷൻ കൺവീനറായി പ്രവർത്തിക്കുന്നു.
കുര്യൻ ഫിലിപ്പ്
മീഡിയ കോർഡിനേറ്റർ

