By using this site, you agree to the Privacy Policy and Terms of Use.
Accept
MaruppachaMaruppachaMaruppacha
0

No products in the cart.

Notification Show More
Font ResizerAa
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Reading: പവർ വിഷന്റെ പിന്നിൽ…
Font ResizerAa
MaruppachaMaruppacha
0
  • HOME
  • NEWS
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
  • MATRIMONIALS
  • OUR TEAM
  • BUY BOOKS
  • DOWNLOAD E-PAPER
Search
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Have an existing account? Sign In
Follow US
Maruppacha > Blog > INDIA > പവർ വിഷന്റെ പിന്നിൽ…
INDIANEWS

പവർ വിഷന്റെ പിന്നിൽ…

സ്വന്തം ലേഖകൻ
Published: October 26, 2025
Share

പതിനായിരങ്ങൾക്ക് പ്രത്യാശ പകർന്ന പവർവിഷന്റെ കഥ ഡോ. കെ സി ജോൺ പറയുന്നു
പാസ്റ്റർ. ഷാജി എം പോളുമായി നടത്തിയ അഭിമുഖം.

എല്ലാവരുടെയും ഹൃദയത്തിനകത്ത് വിശിഷ്യാ മലയാളക്കരയിൽ പവർ വിഷന്റെ പ്രേക്ഷകരിൽ ഏറ്റവും പ്രിയങ്കരനായ, വചനം കൊണ്ടും സാന്നിധ്യം കൊണ്ടും ഒരുപാട് അനുഗ്രഹീതനായ കർതൃദാസനാണ് റവ.ഡോക്ടർ.കെ.സി. ജോൺ അവർകൾ. ബഹുമാനപ്പെട്ട കർതൃദാസന് പ്രത്യേകാൽ വന്ദനം പറയുന്നു.
ദൈവസന്നിധിയിൽ സുദീർഘ വർഷം കർത്താവിന്റെ ശുശ്രൂഷയിൽ ആയിരുന്ന ഒരാൾ എന്ന നിലയ്ക്ക് അതിലുപരി പവർ വിഷനെ ഇന്ന് കാണുന്ന നിലയിലേക്ക് കൊണ്ടുവരുവാൻ സർവ്വശക്തനായ ദൈവം ആ വലിയ ദൗത്യം ഭരമേൽപ്പിക്കാൻ മലയാളികളുടെ ഇടയിൽ നിന്ന് ദൈവം കണ്ടെത്തിയ ഏറ്റവും ശ്രേഷ്ഠനായ ദൈവദാസൻ. ആ ഒരു നിലവാരത്തിൽ കർത്താവിന്റെ സന്നിധാനത്തി ലായിരിക്കുമ്പോൾ സാറിനോട് ചോദിക്കാൻ വളരെഎളിയ മനസ്സോടെ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ വേണ്ടി ഒന്ന് രണ്ട് കാര്യങ്ങൾ എന്റെ മനസ്സിനകത്ത് വളരെ ബഹുമാനത്തോടെ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, പവർ വിഷൻ എന്ന് പറയുന്നത് ഒരു കൂട്ടം ആളുകളുടെ ഒരു ആഗ്രഹ സാഫല്യമല്ലായിരുന്നു, അല്ലെങ്കിൽ ഒരു കുടുംബത്തിന്റെയോ ഒരാളുടെയോ ഒരു മോഹം, അല്ലെങ്കിൽ ഒരു ആഗ്രഹം – ചിന്ത സഫലീകരിച്ചതോ വെറുമൊരു സ്വപ്നമോ അല്ലായിരുന്നു. ദൈവം ഏൽപ്പിച്ച വലിയ ഒരു ദർശന സാക്ഷാത്കാരമായിരുന്നു. ആ വലിയ ദർശനം ഈ കാലഘട്ടത്തിലേക്ക് പ്രത്യേകിച്ച് കൊറോണയൊക്കെ വന്നപ്പോഴേക്കും ഒരുപാട് ആളുകളെ എത്രത്തോളം ദൈവം അത് മുൻ കണ്ടു എന്നത് പ്രേക്ഷകർ അതംഗീകരിച്ചിട്ടുള്ളതാണ്. എങ്കിലും ഇങ്ങനെയുള്ള ഒരു കാലഘട്ടത്തിലേക്ക് കൊറോണയൊക്കെ മാറിയ ശേഷവും ആളുകൾക്ക് വചനം പഠിക്കാൻ, ദൈവത്തോട് അടുക്കാൻ, ആത്മീയമായി ധന്യരാകാൻ ഒക്കെ വേണ്ടി ദൈവമായ കർത്താവ് ഇങ്ങനെ ഈ സ്ഥാപനത്തെ ഇന്നും ധന്യമായിട്ട് മുന്നോട്ടു കൊണ്ടുപോയ്ക്കൊ ണ്ടിരിക്കുമ്പോൾ ആ ഒരു ദർശനം വർഷങ്ങൾക്കു മുമ്പ് ദൈവം മനസ്സിൽ തന്നപ്പോൾ ഇസ്രയേൽ മക്കളെ മിസ്രയീമിൽ നിന്ന് പുറത്തുകൊണ്ടുവരാൻ വേണ്ടിയിട്ടുള്ള വലിയൊരു ദൗത്യം മോശയെ- ആരും അറിയാത്ത മരുഭൂമിയിൽ ആടുകളെ തീറ്റി നടക്കുമ്പോൾ കൂടെ ആരുമില്ലാത്ത ഒരു പ്രത്യേക നിശബ്ദസമയത്ത് ആ മുൾപ്പടർപ്പിൽ നിന്നുകൊണ്ട് മോശയെ ഭരമേല്പിച്ചപ്പോൾ ആർക്കും പിടികിട്ടിയില്ല ഇത്രയും വലിയ ദൗത്യമാണെന്ന്. പക്ഷേ ആ എഫോർട്ട്‌ – ആ പാഷൻ -ആ റിസ്ക് ചെറുതല്ല.കേൾക്കാനും പ്രസംഗിക്കാനും മോശയുടെ ചരിത്രം എളുപ്പമാണെങ്കിലും അതുപോലെ എനിക്ക് തോന്നിപ്പോകുന്നു ഇങ്ങനെ വലിയ ഒരു ദൗത്യം ഇങ്ങനെയൊരു നിലവാരത്തിലേക്ക് കൊണ്ടുവരാൻ വേണ്ടിയിട്ട് ദൈവമായ കർത്താവ് ആ ദർശനമേൽപ്പിച്ചത്. ആ സമയം അത് ഏറ്റെടുക്കുകയും അതിനോടനുബന്ധപ്പെട്ട് ഇന്നുവരെയുള്ള ഈ നടത്തിപ്പിൽ കേറി ഇറങ്ങി നിന്ന് ഒരുപാട് പ്രശ്നങ്ങൾ വലിയ പ്രതിസന്ധികൾ ഇതിനെ തരണം ചെയ്തു ഇന്ന് കാണുന്നതുപോലെ കൊണ്ടുവരാൻ ഉണ്ടായ ആ വലിയ ഭാരങ്ങൾ ഇതൊക്കെ പ്രേക്ഷകരോട് ഒന്ന് പങ്കുവെച്ചാൽ പ്രയോജനകരമായിരിക്കും.

ദൈവത്തിനു സ്തോത്രം ഇങ്ങനെ ഒരു അവസരം ലഭിച്ചതിന് ദൈവത്തെ മഹത്വപ്പെടുത്തുന്നു.പവർ വിഷന്റെ പ്രേക്ഷകരുടെ പ്രോഗ്രാം നിശ്ചയിച്ച ആളുകൾക്ക് നന്ദി അറിയിക്കുന്നു.

“Go into the world and preach the gospel to every creature” . ഇത് എന്റെ ഒരു ആപ്തവാക്യം ആയിരുന്നു. യേശുക്രിസ്തുവിന്റെ കൽപ്പനയാണ്. ആ കൽപ്പനയിൽ ഏറ്റവുമധികം ആളുകളോട് സുവിശേഷം അറിയിക്കുക എന്നാണ് അതിന്റെ ആശയം.അതാണ് എന്നെ കേറി പിടിച്ചത്. ഏറ്റവും അധികം ആളുകളോട് എങ്ങനെ സുവിശേഷം പറയാൻ പറ്റും?.ഏറ്റവും അധികം ആളുകളോട് സുവിശേഷം പറയാനായിട്ട് ഏതു മാർഗ്ഗമുണ്ട്? അതിന് ക്രൂസൈഡുകൾ നടത്തി, കൺവെൻഷനുകളിൽ പ്രസംഗിച്ചു.വലിയ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു.പരസ്യ യോഗങ്ങൾ നടത്തി. ഏറ്റവും കൂടുതൽ ആളുകളോട് പറയാനായിട്ട് അത് പോരാ എന്ന് എനിക്ക് തോന്നി.അങ്ങനെ ഒരു ടിവി ചാനലിൽ കൂടെ പൂർണ്ണസമയ സുവിശേഷം അറിയിക്കാൻ,ദൈവവചനം അറിയിക്കാൻ ദൈവം മുഖാന്തിരം തരേണ്ടതിന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അതൊരു കൽപ്പനയായിരുന്നു.അതൊരു ദൈവിക കൽപ്പനയായിരുന്നു. ഒന്നിലധികംആളുകളിലൂടെ ദൈവം പ്രവചനം ആയിട്ട് സംസാരിച്ചു എന്നോട് പറയാൻ.അവർ എന്നോട് പറഞ്ഞു, “ ഒരു ടിവി ചാനൽ ദൈവം പാസ്റ്റർക്ക് തരാൻ പോകുന്നു “.ഞാൻ ആദ്യം അതൊരു തമാശയായിട്ടാണ് വിചാരിച്ചത്. നടക്കാത്ത ഒരു കാര്യം. ടി വി ചാനലിനെ കുറിച്ച് ഞാൻ മനസ്സിലാക്കിയിടത്തോളം അന്ന് വളരെ ബുദ്ധിമുട്ടായിരുന്നു അത് കിട്ടാനായിട്ട്. അന്ന് എന്റെ ഹൃദയത്തിൽ ഈ ആഗ്രഹം ഒതുങ്ങാത്ത ആഗ്രഹമായി തിങ്ങി നിൽക്കുകയായിരുന്നു.എന്നാൽ മിറക്കിൾ നെറ്റ് എന്ന് പറഞ്ഞ ഒരു ചാനൽ ഉണ്ടായിരുന്നു. അത് സുവിശേഷം പറയുന്ന ചാനൽ ആയിരുന്നു.അവിടെ ഞാൻ പോയി ആഴ്ചയിൽ ഒരിക്കൽ പ്രസംഗിക്കാൻ തുടങ്ങി. അത് ഇംഗ്ലീഷ് ചാനൽ ആയിരുന്നു.പിന്നീട് ഇവിടെ മലയാളത്തിലുള്ള ഒന്നിലധികം ചാനലുകളിലൂടെ,സൂര്യ എന്ന് പറയുന്ന ചാനലിൽ, അതുപോലെ കൈരളിയിലും. ഈ രണ്ട് ചാനലുകളിലും ദൈവവചനം പ്രസംഗിക്കാൻ അവസരം ലഭിച്ചു.അത് വളരെ ആളുകൾ റിയാക്ട് ചെയ്യാൻ,റെസ്പോണ്ട് ചെയ്യാനിടയായിതീർന്നു .ദൈവം നമുക്ക് ഒരു ചാനൽ തരും എന്നുള്ള പ്രവചനം വന്നപ്പോൾ ഞാൻ അത് വിശ്വസിച്ചു. അതിനുവേണ്ടി പ്രാർത്ഥിച്ചു.അതിനുവേണ്ടി കാത്തിരുന്നു. അതു എളുപ്പമുള്ള കാര്യമല്ല എന്നെനിക്കറിയാം . അത് ചെയ്തു തരാൻ ആരുമില്ല.നമുക്ക് ഒരു പരിചയവുമില്ല എനിക്ക് ഒരു പരിചയമില്ല എങ്ങനെ ചാനൽ തുടങ്ങുമെന്ന്. ചാനൽ എന്താണ്.അതിനൊക്കെ ഇങ്ങനെ ടിവിയിൽ കാണുന്നതല്ലാതെ നമുക്ക് അത് കൈകാര്യം ചെയ്യാൻ അറിയില്ലായിരുന്നു.അങ്ങനെ അതിനെക്കുറിച്ച് പ്രാർത്ഥിച്ചു പല ദൈവദാസന്മാരുമായിട്ട് സംസാരിച്ചു. അവരെല്ലാം പ്രോത്സാഹനം തന്നു. പല ആളുകളോടും ബന്ധപ്പെട്ട കൂട്ടത്തിൽ കൈരളി ചാനലിൽ ഒരു എൻജിനീയറുണ്ട്. അദ്ദേഹം ഒരു നോൺ ക്രിസ്ത്യൻ ആണ്.അദ്ദേഹം എഞ്ചിനീയറാണ് അവിടുത്തെ. അദ്ദേഹമായിട്ട് പരിചയപ്പെടാൻ ഇടയായി തീർന്നു.അദ്ദേഹം അതിന്റെ കാര്യങ്ങൾ,അതിന്റെ ടെക്നിക്കൽ സൈഡ് മറ്റും പറഞ്ഞു തന്നു.എനിക്കൊന്നും മനസ്സിലായില്ലായെങ്കിൽ പോലും അദ്ദേഹം അതെല്ലാം വിശദീകരിച്ച് തന്നു പടം വരച്ചു തന്നു. അതിന്റെ തത്വം മനസ്സിലായി.അപ്പോൾ എങ്ങനെ തുടങ്ങും എങ്ങനെ ഇതിന് പണം ഉണ്ടാവും. അന്ന് ഇന്നത്തേക്കാൾ കൂടുതൽ പണം ആവശ്യമുണ്ട്.ഡിജിറ്റൽ ചാനൽ ആയത് പിന്നീടാണ്. അതിനു മുൻപ് അനലോഗ് ആയിരുന്നു. അനലോഗ് ആയിരുന്നപ്പോൾ അതിന് വളരെയധികം പണച്ചെലവ് ഉണ്ടായിരുന്നു. പക്ഷേ ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു. ആകെ അറിയാവുന്നത് ദൈവം എന്നോട് കൂടെയുണ്ട് ദൈവം എന്നെ സഹായിക്കും. ദൈവം ഇത് സാധിപ്പിച്ചു തരും.എങ്ങനെ എന്ന് ചോദിച്ചാൽ എനിക്കറിഞ്ഞുകൂടാ.ദൈവം സാധിപ്പിക്കും.

അതിനുവേണ്ടി പല ദൈവദാസന്മാരെ വിളിച്ചു കൂട്ടി പ്രാർത്ഥനകൾ നടത്തി. പ്രാർത്ഥിച്ചു, പ്രാർത്ഥിച്ചു അതിനുവേണ്ടി ഇറങ്ങിത്തിരിച്ചു.ഒരു ദിവസം ഞാൻ ഡൽഹിക്ക് പോയി. അവിടെ ഇതിനുവേണ്ടി പോയതാണ്.അവിടുത്തെ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ ആ ഡിപ്പാർട്ട്മെന്റിൽ ചെന്ന് അവിടുത്തെ സെക്രട്ടറിയെ കണ്ടു.ആരുമില്ല.ഡൽഹിയിലുള്ള ഒരു സഹോദരൻ അന്ന് അവിടെ ജോലിയുണ്ടായിരുന്നു. ആ മിനിസ്ട്രിയിലല്ല.ആ കെട്ടിടത്തിൽ ഉണ്ടായിരുന്നു. അദ്ദേഹം കൊണ്ടുപോയി പരിചയപ്പെടുത്തി അവിടെ ചെന്ന് അവിടുത്തെ ഒരു നോർത്തിന്ത്യൻ ആണ് അവിടുത്തെ അതിന്റെ ഐഎഎസ് കാരൻ സെക്രട്ടറി. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ചാനൽ തുടങ്ങുന്ന കാര്യം ഇങ്ങനെയല്ല. നിങ്ങൾ ഏതെങ്കിലും കൺസൾട്ടന്റുമായി കണ്ടു അവരുമായി സംസാരിക്ക്. അതിന് ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്ന് പറഞ്ഞിട്ട് ഒന്ന് രണ്ട് കാര്യങ്ങൾ അദ്ദേഹം പറഞ്ഞു.അതിന്റെ പേരെല്ലാം രജിസ്റ്റർ ചെയ്യാൻ പറഞ്ഞു. പേരില്ലായിരുന്നു ചാനലിന്. ഇങ്ങനെ ഒരു കാര്യത്തിന് വേണ്ടി രജിസ്റ്റർ ചെയ്യാൻ പറഞ്ഞു. അതിനു ഒരു കമ്പനി ഉണ്ടാക്കണം. കമ്പനി രജിസ്റ്റർ ചെയ്യാൻ ഒക്കത്തുള്ളു. അതിനു വേണ്ടി കമ്പനിയിൽ വരാനുള്ള ആളുകളെ കണ്ടുപിടിക്കാൻ പാടുപെട്ടു. കിട്ടിയവർ തന്നെ പിന്നീട് മാറിപ്പോയി. അങ്ങനെ ഓരോ ലക്ഷം രൂപ വെച്ചു ഒരാൾ എടുത്ത് കമ്പനിയിൽ ചേരാൻ ആഗ്രഹിച്ച ആളുകളെല്ലാം കൂടെ ഒരു തുകയുണ്ടാക്കിയത് ആരംഭ പ്രവർത്തനത്തിന് വേണ്ടി തുടക്കം കുറിച്ചു.എന്നാൽ ഓരോ മാസത്തെ കാര്യങ്ങൾ എങ്ങനെയാണെന്ന് നമ്മൾക്ക് അറിഞ്ഞുകൂടാ. എവിടുന്നാ വരുമാനം എന്ന് അറിയത്തില്ല. ആര് തരും എന്നറിയത്തില്ല. എത്ര രൂപ വേണമെന്നു അറിയത്തില്ല.എവിടെ ഇത് അവസാനിക്കുമെന്ന് അറിയത്തില്ല
മുന്നോട്ടു നീങ്ങാനുള്ള ഒരു പാഷനായിരുന്നു.നേരെ മുമ്പോട്ട് പോവുക.ഒരു മടിപ്പില്ലാതെ പേടിക്കാതെ പുറകോട്ട് നോക്കാതെ, മുമ്പോട്ട് പോവുക.
രാത്രിയിൽ ഉറങ്ങിയിട്ടില്ല പല രാത്രിയിലും ഉറങ്ങാത്ത രാത്രികളാണ്. അതിനു പെയ്മെന്റ് കൊടുക്കാൻ കഴിയാതെ വരുമ്പോൾ, അതിനെ കുറിച്ച് ഓർത്ത് വിഷമിച്ചു രാത്രി മുഴുവൻ ഉണർന്ന് കിടന്നിട്ടുണ്ട്.അങ്ങനെ യിരുന്ന അവസരത്തിൽ ഞാൻ പൈസ ഇല്ലാതെ വന്നപ്പോൾ ഞാൻ എന്റെ വീടിന്റെ ആധാരം കൊണ്ട് ചെന്ന് ബാങ്കിൽ പണയം വയ്ക്കാനായിട്ട് പോയി.അന്നത്തെ ബാങ്കിന്റെ മാനേജർ ഒരു ബ്രാഹ്മണൻ ആയിരുന്നു. അദ്ദേഹം പറഞ്ഞു, “ അയ്യോ നിങ്ങളുടെ വീടിന്റെ ആധാരം ഇവിടെ വെക്കരുത്.ഇതിന്റെ ആവശ്യത്തിന് വീടിന്റെ ആധാരം വച്ചിരുന്നാൽ അത് കൊടുക്കാൻ സാധിച്ചില്ലെങ്കിൽ ബാങ്കിന് അതിന്റെ നിയമവശങ്ങൾ ചെയ്യേണ്ടിവരും. അതുകൊണ്ട് അദ്ദേഹം എന്നെ നിരുത്സാഹപ്പെടുത്തിയിട്ട് പെട്ടെന്ന് വേണ്ടിയ അഞ്ച് ലക്ഷം രൂപ അദ്ദേഹം ലോൺ തന്നു, ബാങ്കിൽ നിന്ന്.ഒരു പ്രാവശ്യം കൂടി 5 ലക്ഷം തന്നു.അങ്ങനെ 10 ലക്ഷം രൂപ ബ്രാഹ്മണനായിരിക്കുന്ന അദ്ദേഹം തന്നു.എന്നാലും ചാനൽ ഉണ്ടാകുമെന്നു അദ്ദേഹത്തിന് വിശ്വാസമില്ല. ഇങ്ങനെ ഒരു ചാനൽ നടക്കും എന്ന് അദ്ദേഹത്തിന് വിശ്വാസം ഇല്ല.എന്റെ ഡ്രീം അദ്ദേഹത്തെ സ്വാധീനിച്ചു.അങ്ങനെയിരുന്ന അവസരത്തിലാണ് നമ്മുടെ പല സഹോദരന്മാരും ആയിട്ട് ബന്ധപ്പെടുവാൻ ഇടയായി തീർന്നു.ഡോ. മാത്യൂസ് ചാക്കോ , പാസ്റ്റർ ആർ എബ്രഹാം എന്നിവരുമായിട്ടുള്ള സഹകരണത്തിലൂടെ,അവരുടെ പ്രോത്സാഹനവും, അവരുടെ സഹായവും ലഭ്യമായി.അങ്ങനെ ആദ്യത്തെ മീറ്റിംഗുകൾ എല്ലാം കൂടി.അത് രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്തു കഴിഞ്ഞ ശേഷമാണ് മനസ്സിലായത് 24 മണിക്കൂറും പ്രോഗ്രാം.അരമണിക്കൂർ ആണ് ഒരു പ്രോഗ്രാം. അപ്പോൾ 48 പ്രോഗ്രാം വേണം ഒരു ദിവസത്തേക്ക്. ഒരു ദിവസത്തേക്കുള്ള പ്രോഗ്രാം 48 പോയിട്ട് 14 പ്രോഗ്രാം പോലും നമ്മുടെ കയ്യിൽ ഇല്ല.അത് എങ്ങനെ ഉണ്ടാക്കും. അതിനു നമ്മുടെ കയ്യിൽ ക്യാമറയുമില്ല.ക്യാമറ പിന്നെ വാടകയ്ക്ക് എടുത്തു മദ്രാസിൽ നിന്ന്.ക്യാമറ റെന്റിനു എടുത്തിട്ട് അവർ ക്യാമറയുമായിട്ട് അതിന്റെ ടെക്നീഷ്യനുൾപ്പെടെ ഇവിടെ വന്നു ഹെൽപ്പ് ചെയ്യും.ചെന്നൈയിൽ നിന്നാണ് വന്നത്.അവരാണ് ആദ്യത്തെ ഷൂട്ടിങ് എല്ലാം ചെയ്തത്.

ആദ്യത്തെ കാര്യങ്ങളെല്ലാം ചെയ്തു തന്നത്. അന്ന് സ്റ്റുഡിയോ ഒന്നുമില്ല സ്റ്റുഡിയോ വേണമെന്ന് അറിയാം സ്റ്റുഡിയോക്കുള്ള പണമില്ല സ്ഥലം ഇല്ല.രണ്ട് സ്ഥലം ഞാൻ ഉപയോഗിച്ചു.ഒന്നു മാർത്തോമ്മാ ചർച്ചിന്റെ ഒരു വിഭാഗമുണ്ട്.പാട്ടുകളുടെ എല്ലാം വിഭാഗം. അവിടുത്തെ അച്ചനുമായിട്ട് നല്ല അടുപ്പമായിരുന്നു.അച്ചൻ അവരുടെ ഫെസിലിറ്റി ഉപയോഗിച്ചോളാൻ പറഞ്ഞു.പ്രയർ സെന്റർ സഭ അവരുടെ ഹോളിൽ നിന്ന് ഷൂട്ടിംഗ് നടത്തിക്കൊള്ളാൻ പറഞ്ഞു.അങ്ങനെ ഈ സഹോദരന്മാരുടെയൊക്കെ സഹായം കൊണ്ട് ആദ്യത്തെ കുറെ കാര്യങ്ങൾ ചെയ്തു.അന്ന് ആളുകൾ പ്രസംഗിക്കാൻ വരുന്ന വർക്കു പോലും ഒരു ചാനൽ സംസ്കാരം അറിയത്തില്ല. പ്രസംഗിക്കാൻ വരുന്നവർ കൺവെൻഷനു പോയി പ്രസംഗിക്കുന്ന ആളുകളാണ്.പ്രസംഗം കഴിയുമ്പോൾ അവർക്കൊരു സംഭാവന കിട്ടും.അത് കൊടുക്കാൻ എന്റെ കയ്യിൽ ഇല്ലായിരുന്നു. ചിലർക്ക് അതിൽ അതൃപ്തിയായി. ഇത്രയും വലിയ വിഷമമുണ്ടായിട്ട് ഞാൻ ഇത് നടത്തുമ്പോൾ സംഭാവന കൊടുത്തില്ലെന്ന് പറഞ്ഞു അവർ ഒഫന്റെഡ് ആയിപ്പോയി. അങ്ങനെ മുമ്പോട്ടു കൊണ്ടുവാനുള്ള പല തടസ്സങ്ങൾ ഉണ്ടായി. പക്ഷേ ദൈവം തന്ന ദർശനമാണെന്ന് എനിക്ക് ബോധ്യം ആയി. ഒരു എൻജിൻ പോലെ എന്റെ അകത്ത് കിടക്കുകയാണ്. അത് ആ ശക്തിയായിട്ട് മുന്നോട്ട് പോവുകയാണ്. പ്രതികൂലങ്ങൾ വന്നപ്പോൾ ക്ഷീണിച്ചു പോയില്ല.പിന്മാറി പോയില്ല.നടക്കുകയില്ലെന്ന ചിന്ത ഒരിക്കൽ പോലും വന്നിട്ടില്ല. നടക്കും ,എങ്ങനെയും നടത്തണം. അതാണ് ദൈവത്തിന്റെ ഇഷ്ടം ഒരു ചാനൽ സുവിശേഷം പറയാൻ ഇന്ത്യയിൽ ഉണ്ടാകണം.ഒരു ടിവി ചാനൽ.24 മണിക്കൂറും ദൈവവചനം ഘോഷിക്കുന്നഒരു ചാനൽ ഉണ്ടാകണം. ഇതെന്റെ ഹൃദയത്തിലെ വലിയ പാഷനായി. ആ പാഷൻ ഞാൻ കൺവെൻഷനു പോയിടത്തൊക്കെ പ്രസംഗത്തിൽ പറയാൻ തുടങ്ങി. പല ആളുകൾ അതിൽ സപ്പോർട്ട്ചെയ്തു.സാമ്പത്തികമായിട്ടല്ല,വാക്കുകൾ കൊണ്ട് സപ്പോർട്ട് ചെയ്തു.പിന്നീട്അവരിൽ ചിലരൊക്കെ സഹായിക്കുകയും ചെയ്തു.അങ്ങനെ ഒരു കമ്പനി ഒക്കെ രൂപീകരിച്ചു നിയമാനുസരണം കാര്യങ്ങൾ ചെയ്തു.ആരംഭിക്കാൻ ഇടയായിതീർന്നു.

നല്ല വിശദീകരണം . ഇത്രയും കാര്യങ്ങൾ ഒരു പക്ഷേ പ്രേക്ഷകരിൽ ആളുകൾക്ക് അറിയില്ലായിരുന്നു വിശിഷ്യാ പവർ വിഷൻ തുടങ്ങുന്നത് മാർത്തോമ്മാ പള്ളിയുടെ ഒരു ഭാഗവും അതുപോലെ തിരുവല്ലായിലെ പ്രയർ സെന്ററിന്റെ ഭാഗത്ത് നിന്നാണ് ഇന്ന് കാണുന്ന പവർ വിഷന്റെ ആദ്യത്തെ എപ്പിസോഡുകൾ പുറത്തുവന്നത് എന്ന് പറയുമ്പോൾ ഒരു അർത്ഥത്തിൽ പറഞ്ഞാൽ പറഞ്ഞു പൂർത്തീകരിക്കാൻ പറ്റുന്നില്ല. അങ്ങനെ ഒരു തുടക്കത്തെ അല്പകാര്യങ്ങളുടെ ആ തുടക്കത്തെ ദൈവമായ കർത്താവ് ഇത്രത്തോളം പാസ്റ്ററിൽ കൂടെ കൊണ്ടുവന്നു എന്ന് പറയുന്നത് വികാരങ്ങൾക്ക് അപ്പുറമുള്ള ഒരു ദൈവസ്നേഹത്തിന്റെ പ്രദർശനം കൂടിയാണ്.അതൊരു നന്മ മനസ്സിൽ നിന്ന് ചോദിക്കുവാ ‘ ഇപ്പോൾ ദൈവകൃപയാൽ ഇതൊരു അർത്ഥത്തിൽ വാക്കുകൾ പോലും പറഞ്ഞു പൂർത്തീകരിക്കാൻ പറ്റാതെ നിൽക്കുന്ന ഈ സാഹചര്യത്തിൽ ഇന്ന് കാണുന്ന പവർ വിഷൻ ആയിരക്കണക്കിന് പതിനായിരക്കണക്കിന് ആളുകൾ സഭാ വ്യത്യാസം ഇല്ലാതെ ജാതിമതഭേദമെന്യേ, പാസ്റ്റർ പലപ്പോഴും പറഞ്ഞിട്ടുള്ളതു പോലെ വലിയ മഴ പെയ്യുമ്പോൾഅതിർവരമ്പുകൾ പോലും മുങ്ങിപ്പോകുന്നപോലെ ഇന്ന് പവർ വിഷനെ സംബന്ധിച്ചിടത്തോളം ഇന്ന സഭ യെന്നില്ല, വേറുകൃത്യമില്ല .അതുപോലെയാണ് എല്ലാ തുറയിലെയും ആളുകൾ ഒരുപോലെ നെഞ്ചിലേറ്റിയത്. ഇന്ന് ആയിരിക്കുന്നതുപോലെ പവർ വിഷൻ ആകുമെന്ന് അന്നത്തെ ചിന്തയ്ക്കകത്തെങ്കിലും ചിന്തിക്കാൻ പോലും പറ്റിയിരുന്നോ?

ഇത്തരം റിയലിസ്റ്റിക്കായിട്ടുള്ള കാഴ്ചപ്പാടുകൾ ഉണ്ടായിട്ടില്ല .പക്ഷേ നടക്കും എങ്ങനെയാണ് ദൈവത്തിന് അറിയാം ഇതായിരുന്നു എന്റെ ഉത്തരം.അത് കണ്ടുപിടിക്കാൻ മാർഗ്ഗം ഇല്ലായിരുന്നു .നമ്മൾ എടുത്ത് ചാടുകയായിരുന്നു. ഞാൻ ഇങ്ങനെ പറയാറുണ്ട്.ഒരു രാജാവിന്റെ മകൾക്ക് വേണ്ടി മുതലകൾ കിടക്കുന്ന സ്ഥലത്ത് നിന്ന് പോയി സാധനം വാങ്ങി കൊണ്ടുവരണം.ആരും ഇല്ലായിരുന്നപ്പോൾ ഒരുത്തൻ ചാടി .ചാടിയിട്ട് അവൻ പോയി വന്നു.അവനു സമ്മാനവും കിട്ടി.പക്ഷേ അവനോട് ചോദിച്ചു എങ്ങനെയാ പോയത് എങ്ങനെ ധൈര്യം വന്നു എന്ന് ചോദിച്ചു. അവൻ പറഞ്ഞു ‘ഞാൻ ചാടിയതല്ല എന്നെ പിടിച്ച് തെള്ളിയതാണ്’. എന്ന് പറഞ്ഞതുപോലെ ദൈവം എന്നെ തള്ളി ഇട്ടതാണ്. പിന്നെ അതിൽ നിന്ന് കേറാതെ വേറെ നിവൃത്തിയില്ലാതെയായി.

കർത്താവിന്റെ കൃപയാൽ പാസ്റ്ററുടെ ആ പശ്ചാത്തലത്തിൽ ഇത്രത്തോളം വന്ന് നിറഞ്ഞ കണ്ണുകളോട് ആ കാര്യങ്ങൾ ഓർക്കുമ്പോൾ ഇന്ന് കർത്താവിന് സന്തോഷത്തോടെ ദൈവസന്നിധിയിൽ അത് പ്രസന്റ് ചെയ്യാൻ പറ്റിയത് ഒരു പക്ഷേ നമ്മുടെ ആളുകൾക്ക് വലിയ പ്രയോജനം തന്നെ ആണ്.
വെണ്ണിക്കുളത്തെ പഴയ സ്റ്റുഡിയോയുടെ ഇനാഗുറേഷൻ നടക്കുന്ന അന്ന് പാസ്റ്റർ പറഞ്ഞ ബാങ്ക് മാനേജർ ഒരു ആശംസ പറഞ്ഞിരുന്നു .അതിപ്പോഴും ഓർക്കുന്നു. നൂറു കണക്കിന് ആൾക്കാരുടെ മുന്നിൽ വച്ച് ലോണിന് വേണ്ടി വീടിന്റെ ആധാരമായിട്ടു പാസ്റ്റർ അവിടെ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞ കാര്യത്തെ കുറിച്ച് വളരെ കൃത്യമായിട്ട് ഓർക്കുന്നു.ആ മാനേജർ ഇതെല്ലാം കണ്ട് നിർവൃതിയടഞ്ഞിട്ട് അദ്ദേഹം വളരെ സന്തോഷത്തോടെ പറഞ്ഞ വാക്കുകൾ ഓർക്കുന്നു. അപ്പോൾ അത്രയും ബുദ്ധിമുട്ടിലൂടെ ഒരു മാസം കൊണ്ടുപോകാൻ അല്ലെങ്കിൽ ഒരു ദിവസം കഴിഞ്ഞു കൂട്ടാൻ ബുദ്ധിമുട്ടിലൂടെ വന്നത് ദൈവകൃപയാൽ ഇന്നും പ്രേക്ഷകരുടെ വലിയ പിന്തുണയോടു കൂടി ഇത്രയും കാര്യങ്ങൾ മുന്നോട്ട് പോകുന്നതോർത്തു ദൈവത്തെ സ്തുതിക്കുന്നു.

ഇത്രയും നന്നായിട്ട് കാര്യങ്ങൾ പറഞ്ഞുവന്നതിൽ ഒന്ന് രണ്ട് കാര്യങ്ങൾ കൂടെ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് പാസ്റ്ററോട് പ്രേക്ഷകർക്ക് വേണ്ടി ചോദിക്കുന്ന ഒരു കാര്യം പവർ വിഷന്റെ കാര്യങ്ങൾ നല്ല ഭംഗി ആയിട്ട് പാസ്റ്റർ പറഞ്ഞു.സുവിശേഷകനായ ഒരു പാസ്റ്റർ ആയ കാലഘട്ടം മുതൽ ഒത്തിരി കാര്യങ്ങൾ കണ്ടും കേട്ടും ഒക്കെ മനസ്സിലാക്കി നിൽക്കുന്ന ഒരാൾ എന്ന നിലയ്ക്ക് 55 ൽപരം വർഷത്തെ പ്രസംഗ ചാതുര്യവും പാടവും എന്നു പറഞ്ഞാൽ തലമുറകൾ തന്നെ, 55 വർഷങ്ങൾക്കിടയിൽ രണ്ടോ മൂന്നോ തലമുറകൾ ചിലപ്പോൾ പോയി കാണും. ഇന്നുമുതൽ ആളുകളുടെ ഇടയിൽ എല്ലാം ദൈവവചനം പ്രസംഗിച്ച ഒരു പ്രഭാഷകനെക്കാൾ ഉപരി ഈ വിശുദ്ധ ബൈബിൾ പ്രസംഗിച്ച ദൈവദാസൻ എന്ന നിലയ്ക്ക് ഞാൻ പാസ്റ്റർ കെ സി ജോണിനെ കുറിച്ച് ഒരു പക്ഷേ പ്രേക്ഷകർക്കും പൊതുജനസമക്ഷത്തിൽ നിൽക്കുന്ന ആളുകൾക്കറിയാം വളരെ പ്രൗഢമായിട്ടും ചടുലമായിട്ടും ഭംഗിയായിട്ടും ഒരു വിഷയാവതരണം ദൈവസന്നിധിയിൽ നന്നായിട്ട് കൈകാര്യം ചെയ്യാൻ പ്രസംഗത്തിൽ മാത്രം ദൈവത്തിന്റെ വചനത്തിൽ മാത്രം നന്നായി കൺവെൻഷൻ ആണെങ്കിലും ഉണർവുയോഗത്തിലാണങ്കിലും നന്നായിട്ട് കൈകാര്യം ചെയ്യുന്ന ഒരു യാത്രാവിവരണമോ സ്വന്തം അനുഭവത്തിൽ നിന്നും ഒരേട് പോലും പറയാതെ ഒരു മണിക്കൂറോ, ഒന്നേകാൽ മണിക്കൂറോ പ്രസംഗിക്കാൻ കിട്ടിയാൽ അത്രയും സമയം കർത്താവിനെ കുറിച്ച്,വചനത്തെക്കുറിച്ച് മാത്രം പറയുന്ന ഒരു കർതൃദാസൻ എന്ന നിലയിൽ ജനം അത് നന്നായിട്ട് മനസ്സിലാക്കുന്നു.അത് വെച്ചുകൊണ്ട് ചോദിക്കുകയാണ് 55 വർഷത്തിൽ പരമുള്ള പ്രഭാഷണഓട്ടം ഒരു കുതിരയെ പോലെ ലോകം മുഴുവൻ ഓടി ഈ
ദൈവവചനത്തിന്റെ സ്വാധീനം ഇന്നും സംഭവിക്കുന്നു വചന പ്രഭാഷണം കൊണ്ട് ആളുകളെ സ്വാധീനിക്കാൻ അരനൂറ്റാണ്ടിൽ കൂടുതൽ കേരളത്തിന്റെ കഴിഞ്ഞകാല പശ്ചാത്തലത്തിൽ, ആധുനിക പശ്ചാത്തലത്തിൽ നിന്ന ഒരാൾ എന്ന നിലയ്ക്ക്ദൈവവചനത്തിന്റെ സ്വാധീനം ഇന്നും സംഭവിക്കുന്നു.എന്തൊക്കെ വിഷമമുണ്ടെങ്കിലും, എന്തൊക്കെ പ്രയാസമുണ്ടെങ്കിലും വചനം ആശ്വസിപ്പിക്കുന്നത് പോലെ വചനം ഇടപെടുന്നത് പോലെ ലോകത്തിൽ ഒന്നിനും ഇടപെടാൻ പറ്റില്ല അത് അനുഭവത്തിൽ നിന്നു ഒന്നു പറയാമോ? വചനത്തിന്റെ അധികാരശക്തി.

ദൈവവചനത്തിന്റെ ആധികാരികത,ദൈവവചനത്തിന്റെ സൗഖ്യമാക്കുന്ന ശക്തി ,ദൈവവചനത്തിന്റെ രക്ഷിക്കുന്ന ശക്തി ഏറ്റവും കൊള്ളരുതാകെ ജീവിക്കുന്ന ആളുകളെ പോലും വചനം രൂപാന്തരപ്പെടുത്തി ദൈവത്തെ സ്നേഹിക്കുന്ന, ദൈവപുരുഷന്മാരാക്കി മാറ്റുന്ന അത്ഭുതമായ ശക്തിയാണ് വചനത്തിനുള്ളത്.
ഒരു ഉദാഹരണം പറഞ്ഞാൽ ഞാൻ കൊട്ടാരക്കരയിൽ ഒരു സ്ഥലത്ത് പ്രസംഗിക്കുമ്പോൾ തുടങ്ങി രണ്ടു വാചകം പറഞ്ഞു കഴിഞ്ഞപ്പോൾ ഒരാൾ അക്ഷരാർത്ഥത്തിൽ അലറി കരഞ്ഞുകൊണ്ടു വരികയാണ് .അയാൾ വചനം കേട്ടിട്ട് അയാളുടെ ഹൃദയത്തെ ദൈവം സ്പർശിച്ചു.ഞാൻ രണ്ടുമൂന്നു മിനിറ്റ് പറഞ്ഞു തുടങ്ങിയിട്ടേ ഉള്ളൂ എങ്കിലും അയാൾ ആ ശബ്ദം കേട്ട് വന്നിരിക്കുകയാണ്. അയാൾ മാനസാന്തരപ്പെട്ടു അവിടെ വച്ച്.അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ട് .ഇന്നും ദൈവത്തിന്റെ വചനത്തിന്റെ ശക്തിയാണ് നമ്മൾ അനുഭവിക്കുന്നത് .എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം വചനം പ്രസംഗിക്കുക .വചനം ഹീൽ ചെയ്യും. വചനം രക്ഷിക്കും . വചനം നമുക്ക് ശുഭാപ്തി ഉണ്ടാക്കി തരും .നല്ല നല്ല എൻഡിങ് നമുക്ക് ഉണ്ടാകും .എല്ലാം ദൈവവചനത്തിൽ കൂടിയാണ് .
ഏറ്റവും ഒടുവിൽ ഒരു ഉദാഹരണം ഞാൻ പറയാം.ഡയബറ്റിക് പേഷ്യന്റുആയിരുന്നു.ഷുഗർ കൂടിയിട്ട് അതിന്റെ രോഗിയായി അതുപോലെതന്നെ ബിപി പേഷ്യന്റുമായിരുന്നു .എന്നാൽ മൂന്നാഴ്ചയായി കംപ്ലീറ്റ് സൗഖ്യം കിട്ടി .സൗഖ്യം കിട്ടിയത് മരുന്നുകൊണ്ടല്ല. എന്തുകൊണ്ടാണെന്ന് എനിക്കറിയത്തില്ല. ഡോക്ടർ പറഞ്ഞു ഇനിയും മരുന്ന് ഉപയോഗിക്കുകയേ വേണ്ട എന്ന് പറഞ്ഞു.അങ്ങനെ ഒരു അത്ഭുതകരമായ ഒരു സംഭവം ഇപ്പോൾ നടന്നു. അത് രണ്ടുമൂന്ന് ആഴ്ചക്കുള്ളിൽ. ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ദൈവവചനം ഹീലിംഗ് പവർ ആണ്. ഇന്ന് വചനം കേൾക്കുന്ന ആളുകൾ പവർ വിഷനിൽ കൂടെ കേൾക്കുന്ന ആളുകൾ,അവരുടെ കുടുംബത്തെ ഇത് അനുഗ്രഹിക്കും. അവരുടെ ഭവനത്തെ ഇത് അനുഗ്രഹിക്കും .അനേക ദൈവമക്കൾ അവരുടെ ജീവിതത്തിൽ വളരെ സംഭാവനകൾ ചെയ്തിട്ടുണ്ട്. സാമ്പത്തികമായിട്ടും ,സമയം കൊണ്ടും താലന്ത് കൊണ്ടും പ്രോത്സാഹനം കൊണ്ടും.അങ്ങനെയുള്ളആളുകളോട് പറയട്ടെ, നമ്മുടെ പ്രയത്നം കർത്താവിൽവ്യർത്ഥമല്ല.നിത്യതയിൽ ചെല്ലുമ്പോൾ ആയിരമായിരം ആത്മാക്കളെ അവിടെ കാണാൻ കഴിയും. അത് ദൈവത്തിന്റെ വാഗ്ദാനമാണ്. ദൈവത്തിന് ഞാൻ സ്തോത്രം ചെയ്യുന്നു.നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഷീണിച്ചു പോകാതെ ശക്തിപ്പെട്ട് കർത്താവിനു വേണ്ടി പ്രവർത്തിപ്പാൻ മുഖാന്തിരം ആകട്ടെ.

ഞാൻ 55 വർഷം പ്രസംഗിച്ചത് ദൈവവചനം മാത്രമാണ്. ഒരിടത്തും കഥകൾ പറഞ്ഞല്ല, എന്റെ അനുഭവങ്ങളോ, യാത്രാവിവരണങ്ങളോ ഒന്നും പറഞ്ഞിട്ടില്ല. ദൈവവചനം -പ്യുവർ ആയിട്ടുള്ള വചനം പറയും. അതാണ് പ്രവർത്തിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. അതിനായിട്ടാണ് ദൈവം എന്നെ വിളിച്ചത് എന്നെനിക്ക് മനസ്സിലായി. അത് തുടരാനാണ് പവർ വിഷൻ ടിവി ചാനൽ തുടങ്ങിയതു തന്നെ.വചനം പ്രഘോഷിക്കുക, ദൈവ വചനത്തിന്റെ പ്രഭാഷണം.അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാർ ഇന്നുണ്ട്പവർ വിഷന്. ശക്തിയോടെ ദൈവവചനം പ്രസംഗിക്കുന്ന ദൈവദാസന്മാർ.അവരെ ഓർത്ത് ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ദൈവം നല്ലൊരു ടീമിനെ തന്നിട്ടുണ്ട് പവർവിഷനു വേണ്ടി.പ്രവർത്തിക്കുവാൻ നല്ല ഒരു ശുശ്രൂഷക സംഘത്തെ തന്നിട്ടുണ്ട്.അവരുടെ കഠിനമായ പ്രയത്നം കൊണ്ടാണ് പവർ വിഷൻ ഇപ്പോൾ ഇത്രയും ഭംഗിയായി പോകുന്നത്. നിങ്ങളുടെ ഏവരുടെയും സഹകരണം ഞാൻ അഭ്യർത്ഥിക്കുകയാണ്. വീണ്ടും ഇതിനുവേണ്ടി സഹകരിക്കുവാനും പ്രാർത്ഥിക്കുവാനും ഇതിന് പങ്കാളികളായി തീരുവാനും ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്. ദൈവം നിങ്ങളുടെ കൂടെയുണ്ട്.ദൈവം നിങ്ങളെ സഹായിക്കും. അന്ത്യകാലത്ത് ചെയ്ത് തീർക്കാനുള്ള ഒരു വലിയ മിനിസ്ട്രിയാണ് പവർവിഷന്റെ മിനിസ്ട്രി.അതിൽ പങ്കാളികളായി തീർന്നാൽ നിശ്ചയമായും നിങ്ങളുടെ കുടുംബത്തിനും നിങ്ങൾക്കും അത് അനുഗ്രഹമായി തീരും.വചനത്തിന്റെ സാക്ഷികളായിരിപ്പാൻ,വചനത്തിന്റെ പ്രഘോഷകരായിരിപ്പാൻ ദൈവം നമ്മളെ വിളിച്ചിരിക്കുകയാണ്.ഇതോടെ ഇത്രയും ശക്തവും വാക്കുകൾ പൂർത്തീകരിക്കാൻ പറ്റാത്ത അവസ്ഥ നന്നായിട്ട് മനസ്സിലാക്കുന്നുണ്ട്. സാറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയ അനുഭവങ്ങളുടെ തീക്കനലുകളിലൂടെ പോകുമ്പോൾ അത്ര ആത്മാർത്ഥത വചനത്തിനോടും ശുശ്രൂഷയോടും കൂടെ ഉള്ളതിനെ കുറിച്ച് നന്നായിട്ട് മനസ്സിലാക്കുന്നുണ്ട്.
പ്രേക്ഷകർക്കു വേണ്ടി,പവർ വിഷന് വേണ്ടി സാർ പ്രാർത്ഥിക്കണം.

“ ദൈവമേ, സ്വർഗ്ഗസ്ഥനായ പ്രിയപിതാവേ, പവർ വിഷൻ ടിവി ചാനലിനായിട്ട് നന്ദിയോടെ നന്ദിയോടെ സ്തോത്രം. അവിടുന്ന് തന്ന ഒരു വലിയ ദാനമാണല്ലോ കർത്താവേ.കേരളത്തിലെ സഭകൾക്ക് തന്നിരിക്കുന്ന വലിയ ദാനം. അനേക ദൈവദാസന്മാർ ദാസിമാർ വന്നു ശുശ്രൂഷിച്ചു,പതിനായിരക്കണക്കിന് ആളുകൾക്ക് ദൈവവചനം കേൾക്കാനുള്ള അവസരം അവിടുന്ന് ഉണ്ടാക്കിക്കൊടുത്തല്ലോ കർത്താവേ.എത്രയോ ആളുകൾക്ക് എത്രയോ കുടുംബങ്ങൾക്ക് വിടുതൽ കിട്ടി.നന്ദിയോട് സ്തോത്രം ചെയ്യുന്നു.തുടർന്നും കർത്താവേ ഇതിന്റെ പ്രേക്ഷകരെ അനുഗ്രഹിക്കണമേ. അവരുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ. അവരുടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ. അതി ശക്തമായി ഇതിന്റെ ശുശ്രൂഷ മുന്നോട്ടു പോവാൻ ആവശ്യമായ എല്ലാ കൃപയും നൽകേണമേ.പ്രവർത്തിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണം.യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നെ ആമേൻ”.

“ചങ്കിലെ ചൈന”യിൽ ബുൾഡോസർ രാജ്, ക്രൈസ്‌തവ ദേവാലയം തകർത്തു,
ഐ.പി.സി കാനഡ റീജിയനു പുതിയ നേതൃത്വം; പാസ്റ്റർ എബി കെ ബെൻ പ്രസിഡന്റ്, പാസ്റ്റർ ബെറിൽ തോമസ് സെക്രട്ടറി
തുമ്പമണ്ണിൽ വീട് വാടകയ്ക്ക്
കുവൈറ്റ് ഐ.പി.സി കൺവെൻഷൻ സെപ്റ്റംമ്പർ 9 മുതൽ 12 വരെ
പാർലിമെന്റിൽ മോദിക്ക് വലിയ അടി, നാണക്കേട്, പ്രതിപക്ഷം ഒരുമിച്ച് നിന്ന് തോൽപിച്ചു

Follow US

Find US on Social Medias
FacebookLike
XFollow
YoutubeSubscribe
TelegramFollow
Popular News
NEWSUS & CANADA

ജോൺ പി സാമുവൽ (79) നിത്യതയിൽ

സ്വന്തം ലേഖകൻ
സ്വന്തം ലേഖകൻ
November 10, 2026
കർമ്മേൽ പർവതത്തിന്റെ മുകളിൽ…
മുഖം രക്ഷിക്കാൻ സുപ്രീം കോടതി, ഇലക്ഷൻ കമ്മീഷന് താക്കീത്, ബംഗാൾ നിയമസഭപിരിച്ചുവിട്ടേക്കുമോ?
കേരളാ ക്രിസ്ത്യൻ ഫെലോഷിപ്പ്: വാർഷിക കൺവെൻഷൻ ജൂലൈ 25 മുതൽ
ഏകദിനഉണർവ് യോഗവുംവിടുതൽ ശുശ്രുഷയുംതിരുവല്ലയിൽ

വാർത്തകളും മാട്രിമോണിയലും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

BRIDES WANTED

View All
Popular
MATRIMONIAL
2549 views
MM58/26 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് മാതാപിതാക്കൾ, 7 വർഷം മുമ്പ് ഭാര്യ മരിച്ച, 45 വയസ്സ് പ്രായമുള്ള തങ്ങളുടെ മകന് വേണ്ടി (B.A, M.Div, ITES, അന്താരാഷ്ട്ര ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് പഠനം...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
2158 views
  MM57/26 Syrian Christian Pentecostal parents from Pathanamthitta District invite suitable proposals for their son, 45 yrs, widower since 7 years, Pastoring a church and...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1697 views
BRIDE WANTED MM 56/26 US-settled, God-fearing Christian boy (26), professionally qualified with degree in business studies, currently employed with a multinational company, well-settled, talented, and...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3799 views
MM 53/26 Syrian Christian Born again boy (from Missionary family) raised in North India (25 / {8 - 2000} /5'8" / 69 Kg / BTech...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3337 views
MM47/26 Pentecostal boy, 26, (March 1999), 183cm, Msc International Business Management with Project Management - Kingston University London. B.Com. Kristu Jyoti College Changanacherry. Current Profession:...
Posted 9 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3996 views
MM 37/25 Syrian Christian Pentecostals parents from Chennai, invite proposal for their son, 25 (January 2000), 182 cm, B E from Anna University, MBA (University...
Posted 12 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3471 views
MM 36/25 Syrian Christian Pentecostals parents from Kozhanchery, invite proposal for their son 34, 178cm, MSc Biotechnology, working at Bangalore. Innocent divorcee. Seeking suitable alliance...
Posted 1 year ago by സ്വന്തം ലേഖകൻ

GROOMS WANTED

View All
MATRIMONIALS
127 views
MM 61/26 Syrian Christian Pentecostal parents invite proposals for their daughter (DOB: 20.07.2000, Height: 165 cm, Non-Ornamental). She holds a B.Tech in Computer Science Engineering...
Posted 1 week ago by സ്വന്തം ലേഖകൻ
MATRIMONIAL
592 views
MM 60/26 Pentecostal parents invite proposals for their daughter, 28 years (06.09.1998), 152cm, 51 kg, B.Com Computer Application, Additional Elective Co-operation. Looking for a God-fearing...
Posted 2 months ago by സ്വന്തം ലേഖകൻ
MATRIMONIAL
476 views
MM 59/26. Syrian Christian Pentecostal parents invite proposal for their daughter 28 (15 July 1998), MBA, Worked at Ernst and Young as Tax Analyst. Now...
Posted 2 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1711 views
GROOM WANTED MM 55/26 CNI parents Mumbai invite proposals for their daughter, 32, DOB: 03.11.1993, 5.2ft, B.Sc. Zoology, B.Ed. MSc., M.Ed., MA English Literature., MSW,...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1763 views
MM54/26 Syrian Christian Pentecostal parents invite proposals for their daughter, 25, DOB : 20/07/2000, 164 cm, 52 kg, BTech(Computer Science) , Worked as Quality Assurance...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1792 views
MM51/26 മധ്യ തിരുവിതാംകൂറിലെ - സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്‌ടറായി പ്രാക്റ്റീസ് ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്‌തു യുവതി. 26 വയസ്സ്, 5', 3" ഉയരം. എം.ബി.ബി.എസ്. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു....
Posted 9 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1699 views
MM50/26 Syrian Christian Pentacostal parents invite proposals for their daughter, brought up in Delhi NCR (born on 28th August 1999, 5.3 feet tall) who is...
Posted 9 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1573 views
MM49/26 യു.എ.ഇയിൽ ഫാർമസിസ്റ്റായി ജോലിയുള്ള, ഹൈന്ദവ പശ്ചാ ത്തലത്തിൽ നിന്നും പെന്ത ക്കോസ്ത് വിശ്വാസം സ്വീകരിച്ച യുവതി. 30 വയസ്സ്, 158 സെ.മീ. ഉയരം. ബി.ഫാം. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലി...
Posted 9 months ago by സ്വന്തം ലേഖകൻ
  • 1
  • 2
  • »
Page 1 of 2

About US

We influence 20 million users and is the number one business and technology news network on the planet.

Subscribe US

Subscribe to our newsletter to get our newest articles instantly!

[mc4wp_form]
MaruppachaMaruppacha
Follow US
© 2025 Maruppacha. All Rights Reserved.
  • Download e-PAPER
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?