
കാനഡ: ഐപിസി എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി (IPCEWS) നോർത്ത് അമേരിക്ക ചെയർമാനായി പാസ്റ്റർ ജോസഫ് വില്യംസ് തിരഞ്ഞെടുക്കപ്പെട്ടു. 25 വർഷം പിന്നിടുന്ന ഐപിസിഎഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഐപിസി തിയോളജിക്കൽ സെമിനാരി കോട്ടയം (ഐപിസിടിഎസ്കെ).
ഐപിസിയിലെ ആഗോള ത്തലത്തിന്റെ സീനീയർ ശുശ്രൂഷകനും മികച്ച വാഗ്മിയും സംഘാടനുമായ പാസ്റ്റർ ജോസഫ് വില്യംസ് ഐപിസി റോക്ക്ലാന്റ് അസംബ്ലീ സഭയുടെ സ്ഥാപക പ്രസിഡണ്ടും സീനിയർ ശുശ്രൂഷകനുമാണ്. കേരളത്തിൽ അറിയപ്പെടുന്ന ക്രിസ്ത്യൻ കുടുംബമായ തോപ്പിൽ (പുനലൂർ ) ഫാമിലിയിലെ വില്യം – മേരി ജോസഫ് ദമ്പതികളുടെ പുത്രനായ പാസ്റ്റർ ജോസഫ് വില്യംസ് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമുഹ്യപ്രവർത്തനങ്ങളിലും ശ്രദ്ധേയനാണ്.
ഐപിസിയുടെ ആഗോളത്തലത്തിലും അമേരിക്കയിലും വിവിധ തലങ്ങളിൽ ലീഡർഷിപ്പ് വഹിക്കുന്നു. മികച്ച വേദ അദ്ധ്യാപകനും മെന്ററുമാണ്. ഐപിസി ഈസ്റ്റേൺ റീജിയന്റെ അമരക്കാരനായ പാസ്റ്റർ വില്യംസ് സെക്കുലർ തലത്തിലും വേദപഠനത്തിലും ഉയർന്ന ഉയർന്ന ബിരുദങ്ങൾ നേടിയിട്ടുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.കോം, Pace University യിൽ നിന്നും എംബിഎയും കരസ്ഥമാക്കിയ പാസ്റ്റർ ജോസഫ് വില്യംസ് അഡ്മിനിസ്ട്രേഷറ്റീവ് മാനേജ്മെന്റിലും ലീഡർഷിപ്പ് മാനേജ്മെന്റിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
ഭോപ്പാലിലെ സുസമചർ സേവാ മണ്ഡലി IPCEWS-ന്റെ സഹകരണത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനമാണ്. കൂടാതെ പ്രായമായവരെ താമസിപ്പിക്കുന്നതിനായി വാകത്താനത്ത് ‘അസിസ്റ്റഡ് ലിവിംഗ് ഹോമിന്റെ’ പണികൾ പുരോഗമിക്കുന്നുണ്ട്. മറ്റിതര സാമൂഹിക – ആത്മീയ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സൊസൈറ്റി നേതൃത്വം നൽകിവരുന്നു. ഇന്ത്യയിലെ പ്രമുഖ തദ്ദേശീയ പെന്തക്കോസ്ത് പ്രസ്ഥാനമായ ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയിലെ റീജിയനുകളും, സഭകളും, വ്യക്തികളും ചേർന്ന് നേതൃത്വം നൽകുന്ന ഐപിസി എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.
ഐപിസിഡസ് നോർത്ത് അമേരിക്ക മറ്റുഭാരവാഹികളായി പാസ്റ്റർ സ്റ്റാൻലി ഡാനിയേൽ (കോ-ചെയർമാൻ),തോമസ് കെ. വർഗീസ് (ഫിനാൻസ് വൈസ് ചെയർമാൻ), അലക്സാണ്ടർ ജോർജ് (വൈസ് ചെയർമാൻ – അഡ്മിൻ),, സാക് ചെറിയാൻ (ചാരിറ്റി, വൈസ് ചെയർമാൻ), വിൽസൻ യോഹന്നാൻ (വൈസ് ചെയർമാൻ -ഡെവലപ്മെൻറ്), ഡോ. ജോളി മാത്യു (പ്രസിഡൻറ്), പാസ്റ്റർ ഇട്ടി എബ്രഹാം (വൈസ് പ്രസിഡൻറ്), സി.എം. എബ്രഹാം (ജനറൽ സെക്രട്ടറി), രാജു പുന്നോലിൽ (ജനറൽ ട്രഷർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
