ബ്രോൺക്സ്വിൽ, ന്യൂയോർക്ക്: ന്യൂയോർക്കിലെ ബെഥേൽ വർഷിപ്പ് സെന്ററിന്റെ (Bethel Worship Center) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “Annual Convention 2026” ജൂൺ 12 മുതൽ 14 വരെ ബ്രോൺക്സ്വില്ലിൽ നടക്കും.
ആത്മീയ നവോത്ഥാനത്തിനും വിശ്വാസികളുടെ ആത്മീയ വളർച്ചയ്ക്കുമായി സംഘടിപ്പിക്കുന്ന ഈ പ്രത്യേക കൺവെൻഷനിൽ പ്രശസ്ത സുവിശേഷ പ്രസംഗകനായ പാസ്റ്റർ ഷാജി എം. പോൾ മുഖ്യ പ്രഭാഷകനായിരിക്കും.
ജൂൺ 12, 13 തീയതികളിൽ വൈകിട്ട് 6:30-നും, ജൂൺ 14-ന് രാവിലെ 9:30-നും സമ്മേളനങ്ങൾ നടക്കും.
ന്യൂയോർക്കിലെ ബ്രോൺക്സ്വില്ലിലുള്ള Bethel Worship Center, 10 Tanglewylde Avenue, Bronxville, NY 10708 എന്ന വിലാസത്തിലാണ് സംഘടിപ്പിക്കുന്നത്.

