റോമാ സാമ്രാജ്യത്തിൽ പീഡിപ്പിക്കപ്പെട്ട ഒരു കൂട്ടം ദൈവജനത്തിൻ്റെ അനുഭവങ്ങൾ
‘Martyrs of the Catacombs: A Tale of the Ancient Rome’ എന്ന ഇംഗ്ലീഷ് പുസ്‌തകം പ്രസിദ്ധീകരിച്ചിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞു.
1876 ജനുവരിയിലുണ്ടായ ഒരു ചുഴലിക്കാറ്റിൽ അകപ്പെട്ട ഒരു ക പ്പലിൽ നിന്നും ക്യാപ്റ്റൻ റിച്ചാർഡ് റോബർട്ട് എന്ന വ്യക്തിക്കു ല ഭിച്ച ഒരു പുസ്‌തകത്തിൻ്റെ പതിപ്പാണ് ഇത്. അതിനുശേഷം ഇത് ന്യൂയോർക്കിലെ ഹാർഡ്‌സ്‌ഡേൽ, താമസിച്ചിരുന്ന തൻ്റെ മകന്റെ കൈവശമായിരുന്നു.
പുരാതന റോമിൽ കർത്താവായ യേശുക്രിസ്‌തുവിനുവേണ്ടി ക ഷ്ടങ്ങൾ സഹിച്ച് ജീവനെ സമർപ്പിച്ച ഒരു കൂട്ടം ദൈവമക്കളുടെ ജീ വിതത്തിന്റെ ഭാഗമാണ് ഇവിടെ വിവരിക്കുന്നത്.
ഈ അന്ത്യകാലത്ത്, കർത്താവിനുവേണ്ടി വിശ്വസ്‌തരായി ജീവിച്ച് അവനായി ജീവൻ കൊടുത്ത ഒരു തലമുറയുടെ അനുഭവ ങ്ങൾ മനസിലാക്കുന്നത് നമ്മുടെ ആത്മാവിനും ഉത്തേജനം ആ യിരിക്കും.
അവസാന നാളുകളിൽ സാത്താന്യ ശക്തികൾ ഉണരുകയും ദൈവജനത്തിന് എതിരെ പീഢകൾ വർദ്ധിക്കുകയും ചെയ്യുമെന്ന് ദൈവവചനം മുന്നറിയിപ്പു തരുന്നു.
ക്രിസ്തീയ രാജ്യങ്ങളിൽ പോലും ബൈബിളിനോടും സുവി
ശേഷത്തോടുമുള്ള എതിർപ്പ് വർദ്ധിച്ചു വരുന്നു. ‘മാനസാന്തരപ്പെടുക’ എന്ന കല്പന അനുസരിക്കാത്ത അവസ്ഥയിലാണ് ഇന്നത്തെ ക്രൈസ്‌തവ സമൂഹങ്ങൾ. എന്നാൽ വ്യക്തികളോടായി പരിശുദ്ധാ ത്മാവ് പറയുന്ന ‘കർത്താവിൻ്റെ കൂട്ടായ്‌മയിലേക്കുള്ള’ ക്ഷണം ന മുക്കു സ്വീകരിക്കാം.
“മരണ പര്യന്തം വിശ്വസ്‌തനായിരിക്ക;
എന്നാൽ ജീവ കിരീടം നിനക്കു തും”
ഇതു നമ്മോടുള്ള മുന്നറിയിപ്പാണ്.
നമുക്കും കർത്താവിൻ്റെ വരവിനെ നോക്കിപ്പാർത്തു കൊണ്ട് കരയാം:
“കർത്താവായ യേശുവേ വേഗം വരേണമേ”.
(ക്രിസ്തുവിനുവേണ്ടി കഷ്ടത സഹിച്ച പൂർവ്വപിതാക്കന്മാരുടെ അനുഭവങ്ങൾ മലയാളികൾക്കായി ‘ദീപ്‌തി പബ്ലിക്കേഷൻ’ ബഹുമാനപൂർവ്വം
പ്രസിദ്ധീകരിക്കുന്നു.
