ഉത്ഥാനത്തിൻ്റെ സന്ദേശവുമായി പാഷൻ ഓഫ് ക്രൈസ്റ്റ്
രണ്ടാം ഭാഗം 2026 ൽ
ന്യൂയോർക്ക്: ജനലക്ഷങ്ങളെ സ്വാധീനിച്ച പാഷൻ ഓഫ് ക്രൈസ്റ്റ് എന്ന ചലചിത്രത്തിൻ്റെ രണ്ടാം ഭാഗം വരുന്നു.
രണ്ടാം ഭാഗം പ്രാധാന്യം കൊടുത്തിരിക്കുന്നത് ഉത്ഥിതനായ ക്രിസ്തുവിനാണ്.
യേശുക്രിസ്തുവിൻ്റെ സമാനതകളില്ലാത്ത പീഡാനുഭവ രംഗങ്ങൾക്കായിരുന്നു പാഷൻ ഓഫ് ക്രൈസ്റ്റിൻ്റെ ഒന്നാം ഭാഗത്തിന് പ്രാധാന്യം കൊടുത്തത്.
ലോകമെങ്ങും ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ഉണ്ടായത്.
2024 ൽ ആയിരുന്നു പാഷൻ ഓഫ് ക്രൈസ്റ്റിൻ്റെ ഒന്നാം ഭാഗം റിലീസായത്.
ക്രിസ്തുവിന്റെ പീഡാസഹനരംഗങ്ങളെ തീവ്രതയിൽ അവതരിപ്പിച്ചുകൊണ്ട് വിശ്വാസികളെ യും അവിശ്വാസികളെയും ഏറെ സ്വാ ധീനിച്ച മെൽ ഗിബ്സൻ സംവിധാനം ചെയ്ത ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ എ ന്ന സിനിമയുടെ രണ്ടാംഭാഗത്തിനായു ള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടു മുള്ള പ്രേക്ഷകർ. പാഷൻ ഓഫ് ദി ക്രൈസ്റ്റിൻ്റെ രണ്ടാം ഭാഗത്തിന് ‘ദി റെ സറക്ഷൻ ഓഫ് ക്രൈസ്റ്റ്’ എന്നാണ് പേ രുനൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ടീ സർ ചലച്ചിത്ര കമ്പനിയായ ലയൺസ് ഗേറ്റ് പുറത്തിറക്കി. ചിത്രത്തെക്കുറിച്ചു ള്ള വിവരങ്ങൾ നൽകുന്നതിന് മാത്രമാ യി ഒരു എക്സ് അക്കൗണ്ട് തുറന്നിട്ടുണ്ട്. മെൽ ഗിബ്സണും ബ്രൂസ് ഡേവി യുടെ ഐക്കൺ പ്രൊഡക്ഷൻസുമായി ചേർന്ന് ലയൺസ്ഗേറ്റാവും ആഗോള തലത്തിൽ സിനിമയുടെ വിതരണം ന ടത്തുന്നത്. 2026 -ൽ, ഈ സ്റ്റർ കാലത്താവും ചിത്രം പുറത്തിറങ്ങു ന്നതെന്ന് കരുതുന്നു.
‘ഒരു തലമുറയിലെ ഏറ്റവും പ്രതീക്ഷ യോടെ കാത്തിരിക്കുന്ന സിനിമാറ്റിക് സംഭവങ്ങളിൽ ഒന്നാണ്’ ഈ ചിത്രമെ ന്ന് ലയൺസ്ഗേറ്റ് സിനിമയുടെ പ്രസി ഡൻ്റ് ആദം ഫോഗൽസൺ ഒരഭിമുഖ ത്തിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന അ തിശയകരമായ ഇതിഹാസ ചിത്രമാണി തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 30 വർഷത്തിലേറെയായി അടുത്ത ബന്ധം നി ലനിർത്തുന്ന വ്യക്തി എന്ന നിലയിൽ ചിത്രത്തിന്റെ സംവിധായകനായ മെൽ
ഗിബ്സൻ്റെ കഴിവിനെയും സമർപ്പണ ത്തെയും അദ്ദേഹം ശ്ലാഘിച്ചു. അതേ സമയം വിതരണക്കാരായ ലയൺസ്ഗേറ്റിൽ മെൽ ഗിബ്സൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു ‘മുഴുവൻ ടീമും ഈ സി നിമരയാട് പുലർത്തുന്ന അഭിനിവേശ ത്തെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടെ ന്നും ഇതിനായി അവർ തങ്ങളുടെ സർ വ കഴിവുകളും ഉപയോഗിക്കുമെന്ന് താൻ വിശ്വസിക്കുന്നതായും മെൽ ഗി ബ്സൻ പറഞ്ഞു
